SignIn
Kerala Kaumudi Online
Friday, 06 March 2026 11.40 PM IST

ശബരിമലയിലെ കൊടിമര നിർമാണം; തന്നെ ചോദ്യം ചെയ്യുമെന്ന് സിപിഎം നേതാവ് മുന്നറിയിപ്പ് നൽകിയെന്ന് അജയ് തറയിൽ

Increase Font Size Decrease Font Size Print Page
ajay-tharayil

പത്തനംതിട്ട: ശബരിമലയിലെ കൊടിമര നിർമാണത്തിൽ ഭാരവാഹിയെന്ന നിലയിൽ തനിക്ക് ഉത്തരവാദിമുണ്ടെങ്കിലും ഹൈക്കോടതിയുടെ നിർദേശപ്രകാരം പൂർണമായും നടപ്പിലാക്കിയത് അഡ്വ.കമ്മിഷണറും തിരുവാഭരണ കമ്മിഷണറും ചീഫ് എഞ്ചിനീയറുമാണെന്ന് ബോർഡ് മുൻ അംഗം അജയ് തറയിൽ. ഫീനിക്‌സ് ഗ്രൂപ്പ് 9161 ഗ്രാം സ്വർണമാണ് സ്‌പോൺസർ ചെയ്തത്. സ്വർണം പൂശൽ പ്രക്രിയ നടന്നത് പമ്പയിൽ വച്ചായിരുന്നുവെന്നും അജയ് തറയിൽ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

'412 ഗ്രാം സ്വർണം 2017ൽ ഭക്തരിൽ നിന്ന് അധികമായി ലഭിച്ചു. കൊടിമര നിർമാണത്തിനായി 9. 34 കിലോഗ്രാം സ്വർണമാണ് ഉപയോഗിച്ചത്. എല്ലാ രേഖകളും മഹസറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ദേവസ്വം ബോ‌ർഡിൽ പാസാക്കിയ കണക്കാണിത്. രേഖകൾ ഹൈക്കോടതിയിലും നൽകിയിട്ടുണ്ട്. 412 ഗ്രാമിന് അപ്പുറത്തേയ്ക്ക് ഏത് ഭക്തനാണ് അവിടെ സ്വർണം നൽകിയത്. ദേവസ്വം ബോർഡ് പ്രസിഡന്റിനും മെമ്പർമാർക്കും രസീത് കൊടുക്കലാണോ പണി?

കഴിഞ്ഞ ദിവസം ഒരു സിപിഎം നേതാവ് എന്നെ വിളിച്ച് സൂക്ഷിക്കണമെന്ന് പറഞ്ഞു. വി ഡി സതീശന്റെ ജാഥ എറണാകുളത്ത് വരുമ്പോൾ അജയ് തറയിലിനെ ചോദ്യം ചെയ്യാനുള്ള പദ്ധതിയാണ് സർക്കാരിനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. എന്നപ്പോലെയുള്ള ഒരാൾ സ്വർണക്കൊള്ളക്കാർക്കിടയിൽ സത്യസന്ധനായി ജീവിക്കുന്നുവെന്നതിന്റെ തെളിവാണിത്'- അജയ് തറയിൽ വ്യക്തമാക്കി.

TAGS: AJAY THARAYIL, SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.