SignIn
Kerala Kaumudi Online
Sunday, 15 March 2026 2.13 PM IST

മൊബൈൽ സ്ക്രീൻ ഗാർഡിൽ കുടുങ്ങി   അണലിക്കുഞ്ഞ്; സംഭവം തളിപ്പറമ്പിൽ

Increase Font Size Decrease Font Size Print Page
baby-viper

കണ്ണൂർ: മൊബൈൽ ഫോണിന്റെ സ്‌ക്രീൻ ഗാർഡിൽ ഒട്ടിപ്പിടിച്ച നിലയിൽ അണലിക്കുഞ്ഞിനെ കണ്ടെത്തി. കണ്ണൂർ തളിപ്പറമ്പ് മാർക്കറ്റ് റോഡിന് സമീപമുള്ള മൊബൈൽ ഷോപ്പിലാണ് സംഭവം. സ്‌ക്രീൻ ഗാർഡിലെ പശയിൽ പാമ്പ് കുടുങ്ങിക്കിടക്കുന്നത് കണ്ട് കടയിലെ ജീവനക്കാരും കസ്റ്റമറും ഒരുപോലെ അമ്പരന്നു.

കടയിൽ നന്നാക്കാൻ നൽകിയ ഫോണിലെ പഴയ സ്‌ക്രീൻ ഗാർഡ് മാറ്റുന്നതിനിടയിലാണ് അണലിക്കുഞ്ഞിനെ കണ്ടത്. ഉടൻതന്നെ ജീവനക്കാർ തളിപ്പറമ്പ് വനംവകുപ്പ് ഓഫീസിൽ വിവരമറിയിച്ചു. വനംവകുപ്പ് നിർദ്ദേശിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പാമ്പ് പിടുത്തക്കാരൻ പാമ്പിനെ വെളിച്ചെണ്ണ ഉപയോഗിച്ച് പശ വിടുവിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സ്‌ക്രീൻ ഗാർഡുമായി പാമ്പിനെ വനംവകുപ്പ് ഓഫീസിലെത്തിച്ചു.


പിന്നീട് ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ പശയിൽ നിന്നും പാമ്പിനെ സുരക്ഷിതമായി വേർപെടുത്തിയ ശേഷം ഉൾവനത്തിൽ തുറന്നുവിട്ടു. മൊബൈൽ കടയിൽ സ്‌ക്രീൻ ഗാർഡുകൾ സൂക്ഷിക്കുന്ന ബോക്സിനുള്ളിൽ നിന്നോ മറ്റോ അബദ്ധത്തിൽ പാമ്പ് കയറിക്കൂടിയതാകാമെന്നാണ് പ്രാഥമിക നിഗമനം. ഫോണിനുള്ളിലാണോ അതോ കടയിലെ സ്റ്റോക്കിനുള്ളിലാണോ പാമ്പ് ഇരുന്നതെന്ന കാര്യത്തിൽ ജീവനക്കാർക്കും വ്യക്തതയില്ല. സ്‌ക്രീൻ ഗാർഡിന്റെ പശയിൽ പാമ്പ് കുടുങ്ങിക്കിടക്കുന്നത് ആദ്യമായാണ് കാണുന്നതെന്നും ചെറിയ കുഞ്ഞായതിനാലാണ് ഇത്തരത്തിൽ കുടുങ്ങിപ്പോയതെന്നും കടയുടമ പറഞ്ഞു.

TAGS: SNAKE, SCREEN GUARD, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.