SignIn
Kerala Kaumudi Online
Friday, 15 November 2019 12.56 PM IST

തന്നെ ഒതുക്കിയവർ മകനെതിരെയും തിരിയുമോ എന്ന് അബി ഭയന്നിരുന്നു: വെളിപ്പെടുത്തലുമായി ശ്രീകുമാർ മേനോൻ

shane-nigam

സിനിമയിൽ തന്നെ ഒതുക്കിയവർ തന്റെ മകനെതിരെയും തിരിയുമോ എന്ന് നടനും മിമിക്രി കലാകാരനുമായ അബി ഭയപ്പെട്ടിരുന്നതായി സംവിധായകൻ ശ്രീകുമാർ മേനോൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെ ഷെയിൻ നിഗത്തിന് പിന്തുണ അറിയിക്കുകയായിരുന്നു ശ്രീകുമാർ മേനോൻ. മലയാള സിനിമയിൽ ഏറ്റവും അധികം പ്രതിഭ പ്രകടിപ്പിക്കുന്ന നടനാണ് ഷെയ്ൻ നിഗമെന്നും അദ്ദേഹത്തിന് ഒപ്പമാണ് എല്ലാവരും നിൽക്കേണ്ടതെന്നും ശ്രീകുമാർ പറയുന്നു. നിർമാതാവ് ജോബി ജോർജിനേയും ഷെയ്‌നിനെയും സംബന്ധിച്ചുള്ള വിവാദത്തെക്കുറിച്ച് പരാമർശിക്കുകയായിരുന്നു ശ്രീകുമാർ മേനോൻ. തനിക്കെതിരെ ജോബി ജോർജിന്റെ വധഭീഷണിയുണ്ടെന്ന് കാണിച്ച് ഇന്നലെയാണ് ഫേസ്ബുക്ക് ലൈവിലൂടെ ഷെയ്ൻ നിഗം രംഗത്ത് വന്നത്. ഇത് സംബന്ധിച്ച് താരസംഘടനായ അമ്മയ്ക്ക് ഷെയ്ൻ പരാതി നൽകുകയും ചെയ്തിരുന്നു.

ശ്രീകുമാർ മേനോന്റെ ഫേസ്‍ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

'മലയാള സിനിമയിൽ പ്രതിഭ ഏറ്റവുമധികം പ്രകടിപ്പിക്കുന്ന നവതാരമാണ് ഷെയ്ൻ നിഗം. ഇന്നലെ ഷെയ്‌ന്റെ ലൈവ് വീഡിയോ, അദ്ദേഹം നേരിടുന്ന ഒരു വധഭീഷണിയെ കുറിച്ചാണ്. എനിക്ക് ആ ചെറുപ്പക്കാരന്റെ കരച്ചിൽ പോലെയാണ് തോന്നിയത്. തലതൊട്ടപ്പന്മാർ ഇല്ലാത്ത ഒരാളാണ് ഷെയ്ൻ. അബിയുടെ മകൻ എന്ന നിലയ്ക്കാണ് താനീ ഭീഷണികളെല്ലാം നേരിടുന്നത് എന്ന് ഷെയ്ൻ പറയുന്നു. അബിയെ പോലെ മാന്യനായ ഒരു പ്രതിഭയുടെ മകൻ എന്തിനാണ് ഭീഷണി നേരിടുന്നത്? അബിയുടെ ജീവിതത്തെ അടുത്തറിയാവുന്നവർക്ക് അറിയാം, അബിയിൽ നിന്ന് അവസരങ്ങൾ തട്ടിപ്പറിച്ച ആളുകളാണ് കൂടുതൽ. ഇപ്പോൾ, അബിയുടെ മരണാനന്തരം മകൻ അംഗീകരിക്കപ്പെടുമ്പോൾ അബി തന്നെയാണ് അംഗീകരിക്കപ്പെടുന്നത് എന്നു കരുതുന്നവരാണ് ഏറെയും.

ഷെയ്‌ന്റെ വീഡിയോയിലും 'അമ്മ'യ്ക്ക് നൽകിയ പരാതിയിലും വ്യക്തമാക്കുന്നത്, വധഭീഷണി മാത്രമല്ല ഉയർത്തിയിരിക്കുന്നത് എന്നാണ്. അതായത് സമൂഹമധ്യത്തില്‍ ഷെയ്‌നെ ഇല്ലാതാക്കുന്ന എന്തോ പ്രചരിപ്പിക്കുമെന്നും ഭീഷണിയുണ്ട്. ക്രൈമാണ് ഷെയ്‌ന് എതിരെ നടന്നിരിക്കുന്നത് എന്നത് വ്യക്തമാണ്.

ഞാൻ ഷെയ്‌ന് ഒപ്പമാണ്. പ്രതികരിക്കുന്ന യുവാക്കളെ സദാചാര ഗുണ്ടായിസം നടത്തി ഒതുക്കുന്നതൊക്കെ പഴയ നമ്പരാണ്. ഷെയ്‌ന് എതിരെ ഒട്ടേറെ വോയ്‌സ് ക്ലിപ്പുകൾ ആരൊക്കയോ പ്രചരിപ്പിക്കുന്നുണ്ട്. ഷെയ്‌നെ വട്ടം കൂടി വേട്ടയാടുകയാണ്. സിനിമ ലോകവും സമൂഹവും ഷെയ്‌ന് ഒപ്പം നിലപാടെടുക്കണം.

സമാധാനത്തോടെ കഥാപാത്രങ്ങളിലേയ്ക്ക് ചേക്കേറാന്‍ കഴിയുന്ന ഒരു മനസ് ഷെയ്‌ന് ഒരുക്കേണ്ടതുണ്ട്. അയാളൊരു കലാകാരനാണ്. അയാൾഅയാളുടെ സ്വാതന്ത്ര്യങ്ങളിലായിരിക്കട്ടെ...

തന്നെ സിനിമ രംഗത്ത് ഒതുക്കിയ കഥകളും ആ ആളുകളെ കുറിച്ചും അബി എന്നോട് പറഞ്ഞിട്ടുണ്ട്. അതുപോലെ അദ്ദേഹത്തിന്റെ മകന് വെല്ലുവിളികൾ ഉണ്ടാകുമോയെന്ന് അബി ഭയന്നിരുന്നു. ഞാൻ ചെയ്ത അമിതാഭ് ബച്ചൻ പരസ്യങ്ങളിലെല്ലാം ബച്ചൻ സാറിന് ശബ്ദം നൽകിയത് അബിയാണ്. അന്ന് ഞങ്ങൾ തമ്മിൽ ഒരുപാട് കാര്യങ്ങൾ സംസാരിക്കാനിടയായിട്ടുണ്ട്. അബി തന്നെ പറഞ്ഞ് ഷെയ്ൻ ഇപ്പോൾ പറയുന്ന കാര്യങ്ങൾ അറിയാവുന്ന ഒരാൾ എന്ന നിലയ്ക്ക്... അബിയുടെ മകനോടൊപ്പം മാത്രമേ നിൽക്കു.

പ്രിയ ഷെയ്ൻ, നിരുപാധികം ഒപ്പമുണ്ട്...'

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SHREEKUMAR MENON, CINEMA, SHANE NIGAM, JOBI GEORGE
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.