SignIn
Kerala Kaumudi Online
Tuesday, 14 July 2020 5.42 AM IST

ന്യൂജൻ ഒക്കെയാണ്, പക്ഷെ ഇത്രയ്ക്ക് എടുത്തുചാട്ടം പാടില്ല കേട്ടോ: യുവനടിയോട് സലിംകുമാർ

salim-kumar

പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രമായ 'മുന്തിരിമൊഞ്ചൻ: ഒരു തവള പറഞ്ഞ കഥ' എന്ന ചിത്രത്തിൽ നടൻ സലിംകുമാറും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. വിജിത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിൽ ഉണ്ടായ ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. ചിത്രത്തിലെ പുതുമുഖ നടിയായ അഖിലയുടെ മനോധൈര്യം കണ്ട് സലിംകുമാർ ഞെട്ടിയതാണ് വാർത്ത. ചിത്രത്തിൽ അഖില കിണറ്റിലേക്ക് ചാടുന്ന ഒരു രംഗമുണ്ട്. അഖിലയ്ക്ക് ചാടാനായി പ്രത്യേകം കുഴിച്ച സാമാന്യം ആഴമുള്ള കിണറ്റിലേക്ക് ഒരു കൂസലുമില്ലാതെ നടി 'എടുത്തുചാടു'കയിരുന്നു. അതും സേഫ്റ്റി റോപ്പിന്റെ സഹായം പോലും ഇലാതെ.

ചിത്രത്തിന്റെ സ്റ്റണ്ട് കൊറിയോഗ്രാഫറായ അഷ്‌റഫ് ഗുരുക്കൾ അഖിലയുടെ ദേഹത്ത് കെട്ടാനുള്ള സേഫ്റ്റി റോപ്പുമായി എത്തിയപ്പോൾ, കിണറ്റിലേക്ക് ഒന്ന് നോക്കിയ ശേഷം 'കയറൊന്നും വേണ്ടങ്കിൾ, ഞാൻ ചാടിക്കൊള്ളാം' എന്ന് പറഞ്ഞുകൊണ്ടാണ് നടി ഈ സാഹസം കാട്ടിയത്. എന്നാൽ കിണറ്റിലേക്ക് ചാടുന്ന ഷോട്ടിന്റെ മൂന്ന് ടേക്കിലും ഒരു കൂസലുമില്ലാതെ നടി കിണറ്റിലേക്ക് ചാടുകയും ചുറ്റുമുള്ളവരുടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. അതേസമയം സലിംകുമാർ അഖിലയുടെ ഈ ധീരത കണ്ട് അൽപ്പമൊന്ന് ഞെട്ടി. 'കുട്ടി ന്യൂജെൻ ഒക്കെ തന്നെയാ, പക്ഷെ ഇത്ര എടുത്തുചാട്ടം വേണ്ട കേട്ടോ' എന്നായിരുന്നു സലിംകുമാറിന്റെതമാശരൂപേണയുള്ള ഉപദേശം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SALIM KUMAR, MUNTHIRIMOCHAN, CINEMA, ACTRESS
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.