SignIn
Kerala Kaumudi Online
Saturday, 14 March 2026 1.41 AM IST

സ്വർണവില ലക്ഷം കടന്നു, വിറ്റുകാശാക്കാമെന്ന് കരുതുന്നവർക്ക് നിരാശ; ഇതും കൊണ്ടുചെന്നാൽ പണികിട്ടും

Increase Font Size Decrease Font Size Print Page
gold

ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിലാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി സ്വർണം വിപണിയിലെത്തുന്നത്. ഒരു പവന് ഒരു ലക്ഷം രൂപയിലധികമാണ് വിപണിവില. 1,16,240 രൂപയാണ് കേരളത്തിൽ ഇന്നത്തെ വില. സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ് പലരും സ്വർണം വാങ്ങി സൂക്ഷിക്കുന്നത്. ഭാവി ആവശ്യങ്ങൾക്കായി ഉപയോഗിക്കാമെന്ന പ്രതീക്ഷയിൽ പലരും വർഷങ്ങളോളം സ്വർണം സൂക്ഷിക്കുന്നു.

എന്നാൽ വില കുതിച്ചുയർന്നതോടെ പഴയ സ്വർണം വിറ്റ് പണം നേടാനായി ജുവലറികളിലേയ്ക്ക് പാഞ്ഞവർക്ക് നിരാശയായിരുന്നു ഫലം. വിപണിവിലയേക്കാൾ ഏറെ താഴ്ന്ന നിരക്കിനാണ് ഇവർക്ക് സ്വർണം വിൽക്കാൻ സാധിച്ചത്. സ്വ‌ർണത്തിന്റെ നിലവിലെ വിപണി വിലയേക്കാൾ 10-15 ശതമാനംവരെ കുറവ് തുകയാണ് പഴയ സ്വർണം വിൽക്കുമ്പോൾ ലഭിക്കുന്നത്. പണിക്കൂലി, നികുതി, ശുദ്ധി പരിശോധന, ജുവലറി മാർജിൻ എന്നിവയാണ് ഇതിന് കാരണം.

ഉദാഹരണത്തിന് 10 ഗ്രാം സ്വർണത്തിന് 1,55,000 രൂപയാണ് നിരക്കെങ്കിൽ അത് വിൽക്കുമ്പോൾ സാധാരണയായി 5-8 ശതമാനം ഉരുക്കുന്നതിൽ കുറയ്ക്കുന്നു. 1,55,000ന്റെ 8 ശതമാനം എന്നത് 12,400 രൂപയാണ്. കൂടാതെ, ഏകദേശം 4-5 ശതമാനം മാർജിൻ ബാധകമായിരിക്കും. ഇങ്ങനെ 6,000 രൂപയോ അതിൽ കൂടുതലോ കുറവ് വരും. മൊത്തത്തിൽ, സ്വർണം വിൽക്കുമ്പോൾ 10 ഗ്രാമിന് മാർക്കറ്റ് വിലയേക്കാൾ ഏകദേശം 18,000 മുതൽ 20,000 രൂപ വരെ കുറവ് വരാം. പരിശുദ്ധി കുറവാണെന്ന് കണ്ടെത്തിയാൽ വീണ്ടും 10-15 ശതമാനം വരെ കുറവുണ്ടാവും.

എന്നിരുന്നാലും ബ്രാൻഡഡ് ജുവലറി ഷോറൂമുകളാണെങ്കിൽ അവരുടെ പക്കൽ നിന്ന് വാങ്ങിയ സ്വർണം വിൽക്കുമ്പോൾ അധികം കിഴിവ് വരുത്താറില്ല. ഇത്തരം അവസരങ്ങളിൽ ഉരുക്ക് വില പൂജ്യം മുതൽ രണ്ട് ശതമാനം വരെ നിജപ്പെടുത്താറുണ്ട്. ചില ബ്രാൻഡുകൾ അവരുടെ സ്വർണം വിൽക്കുമ്പോൾ മുഴുവൻപണവും ഓഫർ ചെയ്യാറുമുണ്ട്.

ആഭരണങ്ങളേക്കാൾ സുരക്ഷിത നിക്ഷേപത്തിനുള്ള മികച്ച ഓപ്ഷൻ സ്വർണ നാണയങ്ങളാണ്. പണിക്കൂലി ഇല്ലാത്തതിനാൽ വിൽക്കുന്ന സമയത്ത് തീരെ ചെറിയ കുറവ് മാത്രമായിരിക്കും ഉണ്ടാവുക. ചില ബ്രാൻഡഡ് ജുവലറികൾ സ്വർണ നാണയങ്ങൾ എത്ര പഴയതാണെങ്കിലും വിൽക്കുമ്പോൾ അന്നത്തെ വിപണിവിലയുടെ 100 ശതമാനവും പണമായി നൽകാറുണ്ട്.

ഒരു വ്യക്തി സ്വർണം വിൽക്കുമ്പോൾ തുക നിശ്ചയിക്കുന്നതിന് മുൻപ് ജുവലറികൾ ആദ്യം അവയുടെ പരിശുദ്ധിയും ഹാൾമാർക്കും പരിശോധിക്കാറുണ്ട്. ഹാൾമാർക്ക് ഇല്ലാത്ത സ്വർണം വിൽക്കുമ്പോൾ കുറവ് തുകയായിരിക്കും ലഭിക്കുക. പ്രാദേശിക ജുവലറികളിൽ നിന്ന് ആഭരണങ്ങൾ വാങ്ങുന്നവ‌ർ അതേ കടയിൽതന്നെ തിരികെ വിൽക്കുന്നതാണ് നല്ലതെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. കാരണം അവർ തങ്ങളുടെതന്നെ പരിശുദ്ധിയെ ചോദ്യം ചെയ്യാനുള്ള സാദ്ധ്യത കുറവാണ്. ഹാൾമാർക്ക് ആഭരണങ്ങൾ വാങ്ങുന്നതും ബിൽ സുരക്ഷിതമായി സൂക്ഷിക്കുന്നതും പിന്നീട് തർക്കങ്ങൾ ഒഴിവാക്കാൻ സഹായിക്കും.

സ്വർണ നിക്ഷേപങ്ങൾക്ക് ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്) മികച്ച ബദലാണെന്നും വിദഗ്ദ്ധർ പറയുന്നു. പണിക്കൂലി, സ്വർണം സൂക്ഷിക്കുന്നതിലെ പ്രശ്‌നങ്ങൾ, പരിശുദ്ധി ആശങ്കകൾ എന്നിവയുടെ അധിക ഭാരം കൂടാതെ അടിസ്ഥാന വിപണി നിരക്കിൽ സ്വർണം വാങ്ങാനും വിൽക്കാനും ഇടിഎഫ് നിക്ഷേപകരെ സഹായിക്കുന്നു.

TAGS: GOLD, GOLD SELLING, GOLD RE SELLING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.