SignIn
Kerala Kaumudi Online
Thursday, 05 March 2026 8.20 PM IST

ദക്ഷിണേന്ത്യ ലക്ഷ്യമിട്ട് അംബാനി; മലയാളികളുടെ പ്രിയ ഫുഡ് ബ്രാൻഡ് സ്വന്തമാക്കിയത് വെറും 156 കോടിക്ക്, വമ്പൻ ഡീലിനുപിന്നിൽ

Increase Font Size Decrease Font Size Print Page
mukesh-ambani

ചെന്നൈ: സതേൺ ഹെൽത്ത് ഫുഡ്സ് പ്രൈവ​റ്റ് ലിമി​റ്റഡിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഫുഡ് ബ്രാൻഡായ മന്നയുടെ വിപണി ഏറ്റെടുത്ത് മുകേഷ് അംബാനിയുടെ റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡ്. ചൊവ്വാഴ്ചയാണ് ഈ വമ്പൻ ഡീൽ പ്രഖ്യാപിച്ചത്. ഇൻഡിപെൻഡൻസ്, ഉദയം, സിൽ തുടങ്ങിയ വമ്പൻ ബ്രാൻഡുകൾക്ക് പിന്നാലെ മന്ന കൂടി എത്തുന്നതോടെ ദക്ഷിണേന്ത്യൻ വിപണിയിൽ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്. 156.42 കോടി രൂപയ്ക്കാണ് റിലയൻസ് മന്നയെ ഏറ്റെടുത്തതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ 20 വർഷത്തിലേറെയായി തമിഴ്‌നാട്ടിലും അയൽസംസ്ഥാനങ്ങളിലും പോഷകാഹാര രംഗത്തെ വിശ്വസ്ത പേരാണ് മന്ന. ചാമ, തിന തുടങ്ങിയ ചെറുധാന്യങ്ങൾ ഉപയോഗിച്ചുള്ള ഫുഡ് മിക്സുകൾ, ഹെൽത്ത് ഡ്രിങ്കുകൾ, ബേബി ഫുഡ് എന്നിവയിലൂടെ മലയാളികൾക്കും ഏറെ സുപരിചിതമാണ് ഈ ബ്രാൻഡ്. ആരോഗ്യകാര്യത്തിൽ ഇന്നത്തെ കാലത്ത് ആളുകൾ കാണിക്കുന്ന ജാഗ്രത കണക്കിലെടുത്താണ് റിലയൻസ് ഈ നീക്കം നടത്തിയത്. മന്നയുടെ വരവോടെ ഹെൽത്ത് ഫുഡ് സെഗ്‌മെന്റിൽ ഒരു വൻ കുതിച്ചുചാട്ടത്തിന് തന്നെയാണ് റിലയൻസ് ലക്ഷ്യമിടുന്നത്.

ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ ലഭ്യമാക്കുകയെന്നാണ് റിലയൻസിന്റെ നയം. തമിഴ്നാട്ടിലെ ഏറ്റവും വിശ്വസ്തമായ ബ്രാൻഡുകളിലൊന്നാണ് മന്നയെന്നും, ഈ ഏറ്റെടുക്കലിലൂടെ ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കൾക്ക് കൂടുതൽ പോഷകപ്രദമായ ഭക്ഷണങ്ങൾ എത്തിക്കാൻ സാധിക്കുമെന്നും റിലയൻസ് ഡയറക്ടർ ടി കൃഷ്ണകുമാർ പറഞ്ഞു.

കഴിഞ്ഞ വർഷം ഡിസംബറിൽ ഉദയംസ് അഗ്രോ ഫുഡ്‌സിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു ബ്രാൻഡായ ഉദയം ഏറ്റെടുത്തതായി റിലയൻസ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷം ജനുവരിയിൽ പുതിയ ജാമുകൾ, സോസുകൾ, കെച്ചപ്പ്, മറ്റ് ഭക്ഷ്യ ഉൽപ്പന്നങ്ങൾ എന്നിവയിൽ മുൻനിരയിലുള്ള മുംബയ് ആസ്ഥാനമായുള്ള സി‌എൽ ഫുഡ്‌സിനെയും അവർ ഏറ്റെടുത്തിരുന്നു.

TAGS: BUSINESS, MUKESH AMBANI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.