
സോളോ ട്രിപ്പുകളിലെ യാത്രാനുഭവം പങ്കുവച്ച് ശ്രദ്ധേയായ വ്യക്തിയാണ് ജന്നാ ഷെസ്മീൻ. താൻ യാത്ര പോകുന്ന സ്ഥലത്തെ കുറിച്ചും യാത്രാവിവരണവുമാണ് ജന്ന വ്ലോഗുകളിൽ അവതരിപ്പിക്കുന്നത്. തനിക്ക് അടുത്തിടെ യാത്രയിലുണ്ടായ ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ജന്ന തന്റെ പുതിയ വ്ലോഗിൽ.
ജോർദാനിലെ യാത്രയ്ക്കിടെയാണ് സംഭവം. . തിരിച്ചു പോകാൻ കാർ കിട്ടാത്ത സാഹചര്യം ഉണ്ടായപ്പോൾ ഒരു നാട്ടുകാരന്റെ സഹായം സ്വീകരിച്ച ജന്നയ്ക്ക് കടുത്ത അതിക്രമമാണ് അയാളിൽ നിന്ന് നേരിടേണ്ടി വന്നത്. കഴുതപ്പുറത്തുള്ള യാത്രയിൽ അയാൾ അപമര്യാദയായും ലൈംഗികമായും ഉപദ്രവിച്ചെന്ന് ജന്ന പൊട്ടിക്കരഞ്ഞു കൊണ്ട് പറയുന്നു. കഴുതപ്പുറത്ത് പോകുന്നതിനിടയിൽ അയാൾ പിന്നിൽ ചാടിക്കയറിയെന്നും പിന്നിലിരുന്ന് പലതും ചെയ്തെന്നും വീഡിയോയിൽ ജന്ന വെളിപ്പെടുത്തി.
അതുപോലൊരു സ്ഥലത്ത് ഒറ്റയ്ക്കായി പോയതിനാൽ പ്രതികരിക്കാൻ കഴിഞ്ഞില്ല. ചില സമയത്ത് മാനത്തെക്കാൾ വലുത് ജീവനാണ്. പേടിച്ചിട്ടാണ് ആ സമയത്ത് പ്രതികരിക്കാതിരുന്നത്. ലോകത്ത് പല രാജ്യത്തിലൂടെ സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഇതുപോലൊരു ദുരനുഭവം ആദ്യമാണന്നും ജന്ന പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |