SignIn
Kerala Kaumudi Online
Sunday, 08 March 2026 3.25 PM IST

മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ട മീൻവിവാദത്തിൽ ശരിക്കും എന്താണ് സംഭവിച്ചത്,​ പുതിയ വെളിപ്പെടുത്തലുമായി സി ദിവാകരൻ

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ എ ക്ലാസ് മീനുകൾ മാത്രമേ കഴിക്കൂ എന്നും ചൂരമീൻ ഇഷ്ടമില്ലാത്തതിനാൽ ഭക്ഷണം കഴിക്കാതെ ആനത്തലവട്ടം ആനന്ദന്റെ വീട്ടിൽ നിന്ന് മടങ്ങിയെന്നുള്ള മുൻമന്ത്രിയും സി.പി.ഐ നേതാവുമായ സി. ദീവാകരന്റെ പരാമർശം അടുത്തിടെ വിവാദമായിരുന്നു. ഇതിന് പിന്നാലെ തന്റെ അനുഭവം ഒരു കൗതുകം എന്ന നിലയിൽ പറഞ്ഞത് വിവാദമാക്കേണ്ട കാര്യമില്ലെന്നും ദിവാകരൻ പറഞ്ഞിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് അദ്ദേഹം,​. കൗമുദി ടി.വിയുടെ സ്ട്രെയ്റ്റ് ലൈൻ അഭിമുഖ പരിപാടിയിലായിരുന്നു മീൻ വിവാദത്തിലെ ദിവാകരന്റെ പ്രതികരണം.

c-divakaran-

പിണറായി വിജയൻ ക്യാപ്ടനായ ജാഥയായിരുന്നു അത്,​ അതിനൊപ്പമായിരുന്നു ഞാൻ സഞ്ചരിച്ചത്. അദ്ദേഹവുമായി ഒരുപാട് കാലത്തെ അനുഭവമുണ്ട്,​ അങ്ങനെയാണ് ഭക്ഷണ കാര്യത്തെ കുറിച്ച് പറഞ്ഞത്. ഇതിത്ര വിവാദമാകുമെന്ന് കരുതിയില്ലെന്ന് ദിവാകരൻ പറഞ്ഞു. ആനത്തലവട്ടം ആനന്ദന്റെ വീട്ടിലായിരുന്നു അന്ന് ഉച്ചഭക്ഷണം ഒരുക്കിയിരുന്നത്. പിണറായി നന്നായി മീൻ കഴിക്കുന്ന ആളാണെന്ന് അറിയാം. ഊണ് സമയത്ത് പിണറായി അവിടെ വന്നു. വിഭവങ്ങൾ എന്തൊക്കെയാണെന്ന് ചോദിച്ചു. ‌ ഞാൻ മീനിന്റെ കാര്യമൊക്കെ പറഞ്ഞു. അദ്ദേഹം ഭക്ഷണം കഴിക്കാൻ ഇരുന്നില്ല. സാരമില്ല,​ നിങ്ങളൊക്കെ ആഹാരം കഴിക്ക്. ദിവാകരൻ എന്നെ എ.കെ.ജി സെന്ററിൽ വിളിച്ചാൽ മതി അപ്പോൾ ജോയിൻ ചെയ്യാം എന്ന് പറഞ്ഞ് സന്തോഷത്തോടെ ആണ് പോയത്. അതാണ് പിന്നീട് നെയ്മീൻ ഇല്ലാത്തത് കൊണ്ടാണ് ഊണു കഴിക്കാതെ പോയതെന്ന് ഞാൻ പറഞ്ഞതായി പ്രചരിച്ചത്. ദിവാകരൻ വ്യക്തമാക്കി.

പിണറായി പോയ ശേഷം അന്നത്തെ ജില്ലാ സെക്രട്ടറി അദ്ദേഹം ഉണ്ടില്ലല്ലോ എന്ന് ചോദിച്ചു. അപ്പോൾ അദ്ദേഹത്തിന് ചില മീനുകൾ ഇഷ്ടപ്പെടില്ല. അതായിരിക്കാം പോയത്. കുഴപ്പമില്ല. ഞങ്ങൾ പോയി ജോയിൻ ചെയ്തോളാം എന്നു പറഞ്ഞതായും ദിവാകരൻ വെളിപ്പെടുത്തി.

TAGS: C DIVAKARAN, PINARAYI VIJAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.