SignIn
Kerala Kaumudi Online
Sunday, 12 April 2026 7.05 PM IST

പാമ്പിന്റെ വിഷം കുടിച്ച് കാണിച്ചത് എന്തിന്? അതിന് കാരണം ആളുകളുടെ തെറ്റിദ്ധാരണയെന്ന് വാവ സുരേഷ്

Increase Font Size Decrease Font Size Print Page
vava-suresh

കേരളത്തില്‍ പാമ്പുകളുടെ സാന്നിദ്ധ്യം വളരെ കൂടുതലായതിാല്‍ തന്നെ റെസ്‌ക്യൂവര്‍മാരുടെ എണ്ണവും വളരെ കൂടുതലാണ്. പാമ്പുകളെ പിടികൂടുന്നതിനും അവയെ തിരികെ കാട്ടിലേക്ക് അയക്കുന്നതിന് ഉള്‍പ്പെടെയുള്ള ബോധവത്കരണം നല്‍കുന്നതിനും സംസ്ഥാന സര്‍ക്കാരിന്റെ സര്‍പ്പ ആപ്പും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ മലയാളിയെ സംബന്ധിച്ച് വീട്ടില്‍ ഒരു പാമ്പിനെ കണ്ടാല്‍ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് വാവ സുരേഷിന്റെ പേരാണ്.

ചെറുപ്പകാലം മുതല്‍ പാമ്പുകളെ പിടികൂടുന്നതില്‍ വലിയ താത്പര്യം തനിക്ക് ഉണ്ടെന്ന് പല അഭിമുഖങ്ങളിലും അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട്. പാമ്പുകളെ അതിഥികള്‍ എന്ന് വിളിക്കുന്ന അദ്ദേഹത്തിന്റെ ശൈലി പോലും പ്രശസ്തമാണ്. അതേസമയം, നിരവധി തവണ അദ്ദേഹത്തിന് പാമ്പുകളുടെ കടിയേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കടിയേറ്റതിനെ തുടര്‍ന്ന് നിരവധി തവണ ഗുരുതരാവസ്ഥയില്‍ ആയിട്ടുമുണ്ട് വാവ സുരേഷ്.

നിരവധി ആരാധകരുണ്ടെങ്കിലും വാവ സുരേഷ് പാമ്പുകളെ കൈകാര്യം ചെയ്യുന്ന രീതിയെ വിമര്‍ശിക്കുന്നവരും നിരവധിയാണ്. അശാസ്ത്രീയമായിട്ടാണ് വാവ സുരേഷ് പാമ്പിനെ പിടികൂടുന്നത്. ഹുക്ക് ഉപയോഗിച്ച് വളരെ സുരക്ഷിതമായി പാമ്പുകളെ കൈകാര്യം ചെയ്യുന്നതിന് പകരം അവയെ പ്രദര്‍ശിപ്പിക്കുകയും തലയില്‍ സ്പര്‍ശിക്കുകയും ചുംബിക്കുന്നതും ശരിയായ രീതിയല്ലെന്നും വിമര്‍ശനങ്ങളുണ്ട്. അടുത്തിടെ ഒരു സ്വകാര്യ ചാനലിന്റെ സംവാദ പരിപാടിയില്‍ വാവ സുരേഷി പാമ്പിന്റെ വിഷം കുടിച്ച് കാണിച്ചതിനെ കുറിച്ച് വിമര്‍ശനവും ചോദ്യവും ഉയര്‍ന്നിരുന്നു.

പാമ്പിന്റെ വിഷം കുടിച്ച് പ്രേക്ഷകരെ കാണിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് നല്‍കുന്നത് എന്നാണ് ഉയര്‍ന്ന ചോദ്യം. എന്നാല്‍ ഇതിന് വാവ സുരേഷ് മറുപടി നല്‍കുന്നുണ്ട്. നമ്മുടെ നാട്ടിലെ നിരവധി വീടുകളില്‍ ആളുകള്‍ കുടിവെള്ളം ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഒരു പാമ്പ് വീണ് കഴിഞ്ഞാല്‍ പിന്നെ ആ കിണര്‍ ഉപയോഗിക്കാതിരിക്കുന്ന പ്രവണതയുണ്ട്. പലപ്പോഴും കിണറ് മൂടിക്കളയുന്ന സംഭവങ്ങള്‍ പോലുമുണ്ട്. ഇതിന്റെ ആവശ്യം ഇല്ലെന്ന സന്ദേശം നല്‍കാനാണ് താന്‍ അത്തരത്തില്‍ ചെയ്തത് എന്നാണ് വാവ സുരേഷ് പറയുന്നത്.

TAGS: VAVA SURESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.