
കോഴിക്കോട്: സംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെടുത്തിയും വഴിയാത്രക്കാർക്ക് ശല്യമുണ്ടാക്കിയും പടക്കംപൊട്ടിച്ച് വിവാഹ സംഘത്തിന്റെ ആഘോഷം. നാദാപുരം- തലശ്ശേരി സംസ്ഥാന പാതയിലായിരുന്നു സംഭവം. ഗതാഗതം സ്തംഭിപ്പിച്ച് പൊതുജനങ്ങൾക്ക് അപകടം ഉണ്ടാക്കിയ കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു. കോറോത്ത് മൊയ്തു എന്നയാളുടെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ സംഘമായിരുന്നു ആഘോഷത്തിന് പിന്നിൽ. ഗതാഗതം സ്തംഭിപ്പിച്ച് പൊതുജനങ്ങൾക്ക് അപകടകമുണ്ടാക്കുന്നരീതിയിൽ പടക്കം പൊട്ടിച്ചതിനും നാദാപുരം പൊലീസ് കേസെടുത്തു.
റോഡിന് നടുവിൽ പടക്കങ്ങൾ കൂട്ടിയിട്ട് തീ കൊളുത്തിയതോടെ വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഏറെ നേരം കടന്നുപോകാൻ കഴിഞ്ഞില്ല. വലിയ ശബ്ദത്തോടെ പടക്കങ്ങൾ പൊട്ടിത്തെറിച്ചത് ടൗണിൽ പരിഭ്രാന്തി പരത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |