SignIn
Kerala Kaumudi Online
Monday, 16 March 2026 5.55 PM IST

പരസ്‌പരം മോതിരം കൈമാറി മാധവിയും റാൽഫും; സീതാകല്യാണം പാടി പശ്ചാത്തലമൊരുക്കിയത് പെൺമക്കൾ

Increase Font Size Decrease Font Size Print Page
madhavi

മുപ്പതാം വിവാഹവാർഷികദിനം ആഘോഷമാക്കി പഴയകാല നടി മാധവിയും ഭർത്താവ് റാൽഫും. ഫെബ്രുവരി 14 നായിരുന്നു ഇരുവരുടെയും വിവാഹവാർഷികം. പരസ്‌പരം ഹാരമണിഞ്ഞും മോതിരം കൈമാറിയുമാണ് ഇവർ വാർഷികദിനം ആഘോഷമാക്കിയത്. ചടങ്ങിന്റെ ദൃശ്യങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

'റാൽഫും ഞാനും ഞങ്ങളുടെ മുപ്പതാമത് വിവാഹവാർഷികം ഫെബ്രുവരി 14ന് ഞങ്ങളുടെ മക്കളായ ടിഫാനി, പ്രിസില്ല, എവ്ലിൻ എന്നിവരോടൊപ്പം ആഘോഷിച്ചു. നിങ്ങളുടെ അനുഗ്രഹങ്ങളും ആശംസകളും എന്നും ഞങ്ങളോടൊപ്പം ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു' മാധവി കുറിച്ചു.

അച്ഛന്റെയും അമ്മയുടെയും കാലുകൾ കഴുകി വൃത്തിയാക്കി ആരതിയുഴിയുന്ന മക്കളെ വീഡിയോയിൽ കാണാം. മകൾ ടിഫാനി പാടിയ 'സീതാ കല്യാണ' എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് ചടങ്ങുകൾ നടന്നത്.

madhavi

മലയാളികളുടെ പ്രിയപ്പെട്ട പഴയകാല നടിമാരുടെ കൂട്ടത്തിലൊരാളാണ് മാധവി. ആകാശദൂത്, ഒരു വടക്കൻ വീരഗാഥ തുടങ്ങിയ ചിത്രങ്ങൾ കാലഘട്ടങ്ങൾക്കപ്പുറം മികച്ചുനിൽക്കുന്നതാണ്. ഹൈദരബാദിൽ ജനിച്ചുവളർന്ന മാധവിയുടെ യഥാർത്ഥ പേര് കനകവിജയലക്ഷ്‌മി എന്നാണ്. സിനിമയിൽ വന്നതിനു ശേഷമാണ് മാധവിയായത്. കഥകും ഭരതനാട്യവും പഠിച്ചിട്ടുള്ള മാധവി 14 -ാം വയസിലാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അമിതാഭ് ബച്ചന്റെയും മിഥുൻ ചക്രവർത്തിയുടെയും നായികയായി ബോളിവുഡിലും മാധവി ചുവടുറപ്പിച്ചിരുന്നു. റാൽഫ് ശർമ്മയുമായുള്ള വിവാഹശേഷമാണ് മാധവി അഭിനയത്തിൽ നിന്ന് പിന്മാറിയത്. പിന്നീട് ഭർത്താവിനും കുട്ടികൾക്കുമൊപ്പം വിദേശത്ത് താമസമാക്കിയ മാധവി ഈ അടുത്താണ് സോഷ്യൽ മീഡിയയിൽ സജീവമാകാൻ തുടങ്ങിയത്.

TAGS: CINEMA, BIRTHDAY, CELEBRATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.