SignIn
Kerala Kaumudi Online
Saturday, 14 March 2026 1.49 AM IST

എപ്‌സ്റ്റീൻ ഫയലിൽ ഇന്ത്യൻ പെൺകുട്ടിയും; നഷ്‌ടപരിഹാരം നൽകാൻ ശ്രമം നടത്തിയതിന്റെ രേഖകൾ പുറത്ത്

Increase Font Size Decrease Font Size Print Page
epstein

ന്യൂഡൽഹി: ജെഫ്രി എപ്‌സ്റ്റീന്റെ ലൈംഗിക കുറ്റകൃത്യങ്ങളിൽ ഇന്ത്യൻ പെൺകുട്ടിയും ഇരയായിരുന്നെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. പെൺകുട്ടിയെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഡിപ്പാർട്‌‌മെന്റ് ഒഫ് ജസ്റ്റിസ് പുറത്തുവിട്ട ഔദ്യോഗിക രേഖകൾ പ്രകാരം 2020 ജൂൺമാസത്തിൽ ഇ-മെയിലിലൂടെ പെൺകുട്ടിക്ക്‌ നഷ്‌ടപരിഹാരം നൽകാനുള്ള ശ്രമങ്ങൾ അധികാരികൾ നടത്തിയിരുന്നതായാണ് വിവരം. ഇന്ത്യയിലെ യുഎസ് എംബസി വഴി പെൺകുട്ടിയെ കണ്ടെത്തി നഷ്‌ടപരിഹാരം നൽകാനായി ഉദ്യോഗസ്ഥർ നിർദേശിച്ചിരുന്നു. ന്യൂയോർക്ക് ക്രൈം വിക്‌ടിംസ് കോമ്പൻസേഷൻ വഴി അപേക്ഷ നൽകാനും അവർക്ക് സഹായം ലഭ്യമാക്കാനും ഉദ്യോഗസ്ഥർ തമ്മിൽ ആശയവിനിമയം നടത്തിയിരുന്നു.

2014 ജൂൺ അഞ്ചിന് ബിൽ ഗേറ്റ്സ് എപ്‌സ്റ്റീന് അയച്ച ഇ-മെയിലിൽ അന്നത്തെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർദ്ധനുമായുള്ള കൂടിക്കാഴ്‌ചയെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. സെ‌പ്തംബർ 17ന് ഇന്ത്യയിൽ വച്ച് ഡോ. ഹർഷവർദ്ധനുമായുള്ള കൂടിക്കാഴ്‌ചയാണോ നിങ്ങളുടെ ലക്ഷ്യമെന്നാണ് ബിൽഗേറ്റ്‌സ് ചോദിക്കുന്നത്. രാജ്യത്തെ പ്രമുഖ പിആർ പ്രമോട്ടറായ ദിലീപ് ചെറിയാനെ കാണാൻ താൽപര്യമുണ്ടോയെന്ന് ചോദിച്ചുകൊണ്ട് 2017 ഏപ്രിലിൽ എപ്‌സ്റ്റീന്റെ സഹായി മെയിൽ അയച്ചതായും പുറത്തുവന്ന രേഖകളിൽ വിവരമുണ്ട്. ദിലീപ് ചെറിയാൻ ഇന്ത്യയിൽ വലിയ സ്വാധീനമുള്ള വ്യക്തിയാണെന്നും അക്കാലത്ത് അദ്ദേഹം പാരീസിലുണ്ടെന്നും മെയിലിൽ പറയുന്നു.

എപ്സ്റ്റീൻ ഫയലുകളുടെ ഭാഗമായ മൂന്ന് ദശലക്ഷത്തിലധികം രേഖകളാണ് ജനുവരി 30ന് പുറത്തുവന്നത്. സമൂഹത്തിൽ ഉന്നതസ്ഥാനം വഹിക്കുന്നതും വഹിച്ചിരുന്നതുമായ നിരവധി പേർ എപ്‌സ്റ്റീൻ ഫയലുകളിൽ പറയുന്ന കുറ്റകൃത്യങ്ങളിൽ പങ്കാളികളായിരുന്നെന്നാണ് വിവരം. ആൻഡ്രൂ, ബിൽ ഗേറ്റ്സ്, ബിൽ ക്ലിന്റൺ, എലോൺ മസ്‌ക്, പീറ്റർ തീൽ, സ്റ്റീവ് ബാനൺ, ലാറി സമ്മേഴ്‌സ്, ഹോവാർഡ് ലുട്‌നിക് എന്നിവരുടെ പേരും എപ്‌സ്റ്റീൻ ഫയലിലുണ്ട്.

TAGS: NEWS 360, WORLD, WORLD NEWS, EPSTEIN, ABUSE, INJURY, ASSAULT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.