SignIn
Kerala Kaumudi Online
Friday, 13 March 2026 12.42 AM IST

വേദിയിൽ അണിഞ്ഞൊരുങ്ങി നിന്ന് വധു; വരൻ കാറ്റിൽപ്പറത്തിയത് എട്ടരക്കോടി രൂപ, വീഡിയോ

Increase Font Size Decrease Font Size Print Page

money

ചണ്ഡിഗഡ്: പുരുഷന്മാർക്ക് ലക്ഷങ്ങൾ സ്‌ത്രീധനമായി നൽകി പെൺകുട്ടികളെ വിവാഹം കഴിക്കുന്ന കാലത്ത് ഒരു വിവാഹച്ചടങ്ങ് വ്യത്യസ്തമാവുകയാണ്. വിവാഹച്ചടങ്ങിനിടെ ലക്ഷക്കണക്കിന് നോട്ടുകൾ വധുവിന്റെ മേൽ വരനും കുടുംബവും ഇട്ടുകൊടുക്കുന്ന വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്. പഞ്ചാബിലെ തരൺതരനിലാണ് സംഭവം നടന്നത്. വേദിയുടെ നടുവിലായി വധു നിൽക്കുന്നതും വരനും കുടുംബാംഗങ്ങളും ചേർന്ന് കെട്ടുകണക്കിന് നോട്ടുകൾ മുകളിലേയ്ക്ക് എറിയുന്നതുമാണ് വീഡിയോയിലുള്ളത്.

വധുവിന്റെ കൈ പിടിച്ചിരിക്കുന്ന വരൻ ഒപു ബാഗിൽ നിന്ന് പണമെടുക്കുകയും അത് മുകളിലേയ്ക്ക് എറിയുകയും ചെയ്യുന്നത് കാണാം. ഇതിനിടെ ഒരു ജീവനക്കാരൻ തറയിൽ നിന്ന് നോട്ടുകൾ ശേഖരിക്കുകയും ചെയ്യുന്നു. 8.5 കോടി രൂപയാണ് വധുവിന് മേൽ എറിഞ്ഞുകൊടുത്തതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ നാല് ലക്ഷം രൂപയാണ് ഇത്തരത്തിൽ വധുവിനുമേൽ എറിഞ്ഞതെന്നാണ് ചടങ്ങിലുണ്ടായിരുന്ന ഡിജെ വെളിപ്പെടുത്തിയത്.

TAGS: INDIAN WEDDING, INDIAN WEDDING CEREMONEY, INDIAN BRIDE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.