SignIn
Kerala Kaumudi Online
Saturday, 21 February 2026 4.09 AM IST

ഫഹദിന്റെ ഫോക്കസ് തമിഴിൽ

Increase Font Size Decrease Font Size Print Page
ss

അർജുൻ സർജ, പ്രേംകുമാർ, ആകാശ് ഭാസ്കരൻ എന്നീ സംവിധായകരുടെ ചിത്രങ്ങൾ

തമിഴ് നടൻ അർജുൻ സർജ സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രത്തിൽ ഫഹദ് ഫാസിൽ നായകൻ. മകൾ ഐശ്വര്യ അർജുൻ നായികയായ സീത പാനം എന്ന റൊമാന്റിക് ചിത്രത്തിനുശേഷം അർജുൻ സർജ ഒരുക്കുന്ന തമിഴ് ചിത്രത്തിൽ വലിയ താര നിരതന്നെയുണ്ട്. തമിഴിൽ കൂടുതൽ സജീവമാകാൻ ഒരുങ്ങുകയാണ് ഫഹദ് ഫാസിൽ. പ്രശസ്ത നിർമ്മാതാവ് ആകാശ് ഭാസ്കരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഇദയം മുരളിയിൽ അഥർവിനൊപ്പം ഫഹദ് ഫാസിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കയാദു ലോഹർ,​ പ്രീതി മുകുന്ദൻ ,​ ഷങ്കർ,​ നിഹാരിക തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഉദയം മുരളിയിലെ ഫഹദിന്റെ സർപ്രൈസ് ക്യാരക്ടർ അതീവ രഹസ്യമായാണ് സൂക്ഷിച്ചിരിക്കുന്നത്. ശിവകാർത്തികേയന്റെ പരാശക്തി,​ ധനുഷിന്റെ ഇഡ്ഢിലി കടൈ എന്നീ ചിത്രങ്ങൾ ആകാശ് ഭാസ്കരന്റെ ഡോൺ പിക്ചേഴ്സാണ് നിർമ്മിച്ചത്. 96, മെയ്യഴകൻ എന്നീ ചിത്രങ്ങൾക്കുശേഷം പ്രേംകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ ആണ് നായകൻ. മുൻകാല ചിത്രങ്ങളിൽ നിന്ന് മാറി പ്രേംകുമാർ ഒരുക്കുന്നതാണ് പുതിയ ചിത്രം. ചിത്രീകരണം വൈകാതെ ആരംഭിക്കും. വടിവേലുവിനൊപ്പം പ്രധാന വേഷത്തിൽ എത്തിയ മാരീസൻ ആണ് തമിഴിൽ അവസാനം റിലീസ് ചെയ്ത ഫഹദ് ചിത്രം. ശിവകാർത്തികേയനൊപ്പം വേലൈക്കാരനിലൂടെ തമിഴ് അരങ്ങേറ്റം നടത്തിയ ഫഹദ്,​ സൂപ്പർ ഡീലക്സിൽ വിജയ് സേതുപതി,​ വിക്രത്തിൽ കമൽഹാസൻ വേട്ടയ്യനിൽ രജനികാന്ത്, മാമന്നനിൽ വടിവേലു എന്നിവരോടൊപ്പം അസാധാരണ പ്രകടനം കാഴ്ച വച്ചു. മലയാളത്തിൽ പുതിയ ചിത്രങ്ങളൊന്നും ഫഹദ് കമ്മിറ്റ് ചെയ്തിട്ടില്ല എന്നാണ് വിവരം.

മൾട്ടി സ്റ്റാർ ചിത്രം പാട്രിയറ്റ് ആണ് അടുത്ത റിലീസ്. രോമാഞ്ചം 2 അടുത്ത വർഷം ഉണ്ടാകും എന്ന് ഫഹദ് തന്നെ അറിയിച്ചിട്ടുണ്ട്. തെലുങ്കിൽ വെങ്കടേഷ് ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ്. പുഷ്പയുടെ തിളക്കം ഫഹദിന് തെലുങ്കിൽ ഏറെ ആരാധകരെ നേടിക്കൊടുത്തു.

TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.