
വലിയ തെറ്റിൽ നിന്ന് പുറത്തു വരാൻ ആഗ്രഹമുണ്ടെന്ന് ഷക്കീല
ഉംറ നിർവഹിക്കുന്നതിന് മക്കയിലേക്ക് യാത്ര തിരിച്ച് നടി ഷക്കീല. സുഹൃത്തുക്കൾ എല്ലാം ഒന്നിച്ചാണ് ചെന്നൈ വിമാനത്താവളത്തിൽ നിന്ന് ഷക്കീലയെ മക്കയിലേക്ക് യാത്രയാക്കിയത്. സന്തോഷകരമായ യാത്ര നേരുന്നു അമ്മ, നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നു എന്ന് ഷക്കീലയുടെ അടുത്ത സുഹൃത്തായ സതീഷ് ക്രിസ്റ്റഫർ സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു. അതേ സമയം ഏതാനും നാളുകൾക്ക് മുമ്പ് നടി മുംതാസിനോട് ആത്മീയതയെക്കുറിച്ച് ഷക്കീല പറഞ്ഞ കാര്യങ്ങൾ വാർത്തകളിൽ ഇടം പിടിച്ചിരുന്നു . താൻ വലിയ തെറ്റ് ചെയ്തു എന്നും അതിൽ നിന്ന് തനിക്ക് പുറത്തു വരാൻ ആഗ്രഹം ഉണ്ടെന്നും ഷക്കീല പറഞ്ഞിരുന്നു.
ഇതിന് അല്ലാഹു നിങ്ങളെ പുറത്തെത്തിക്കും. നിങ്ങൾ അതിനുവേണ്ടി പ്രാർത്ഥിക്കണം, ആളുകൾ നിങ്ങളെ സ്വീകരിച്ചാലും ഇല്ലെങ്കിലും പ്രശ്നമൊന്നുമില്ല, അല്ലാഹു നിങ്ങളെ സഹായിക്കുക തന്നെ ചെയ്യും എന്നാണ് അന്ന് മുംതാസ് മറുപടി നൽകിയത്. കിന്നാരത്തുമ്പികൾ എന്ന ഗ്ലാമർ ചിത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് ഷക്കീല. ഏതാനും വർഷങ്ങൾക്കു മുൻപ് ഇവർ ആത്മീയതയിലേക്ക് തിരിയുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |