
ബിബിൻ ജോർജും ബാബുരാജും പ്രധാന വേഷത്തിൽ എത്തുന്ന 'ഐ സി യു'വിലെ മനം തൊടുന്ന മെലഡി ഗാനം പുറത്തിറക്കി മമ്മൂട്ടി,ഒരാളിലായ് മനം ഒരാളിലായ് അലിയുമതിലോലമായ്...' എന്ന് തുടങ്ങുന്ന ഗാനം ബി.കെ ഹരിനാരായണൻ എഴുതി ജോസ് ഫ്രാങ്ക്ളിൻ സംഗീതം നൽകി സൂരജ് സന്തോഷ് ആലപിക്കുന്നു. താന്തോന്നി' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന ഐ സി യു സസ്പെൻസ് ത്രില്ലർ ആണ്. സൂര്യ നിർമ്മിച്ച തമിഴ് ചിത്രം 'ഉറിയടി' യിലൂടെ ശ്രദ്ധേയയായ വിസ്മയ ആണ് നായിക. മുരളി ഗോപി, ശ്രീകാന്ത് മുരളി, മീര വാസുദേവ്, നവാസ് വള്ളിക്കുന്ന് തുടങ്ങി വലിയൊരു താരനിര അണിനിരക്കുന്നുണ്ട്.കഥ, തിരക്കഥ, സംഭാഷണം സന്തോഷ് കുമാർ നിർവഹിക്കുന്നു. ഛായാഗ്രഹണം: സി. ലോകനാഥൻ, സംഗീതം: ജോസ് ഫ്രാങ്ക്‌ളിൻ, എഡിറ്റിംഗ്: ലിജോ പോൾ, ശബ്‍ദമിശ്രണം: എം.ആർ. രാജാകൃഷ്ണൻ,മിനി സ്റ്റുഡിയോയുടെ ബാനറിൽ ജെയിൻ പോൾ നിർമ്മിക്കുന്ന ചിത്രം ഈ മാസം തിയേറ്രറിൽ എത്തും.
പി.ആർ.ഒ: എ.എസ്. ദിനേശ്, ആതിര ദിൽജിത്ത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |