
ആലപ്പുഴ: അഗ്രോമാൾ ജില്ലയുടെ കാർഷിക തലസ്ഥാനവും കാർഷിക മേഖലയുടെ കേന്ദ്രബിന്ദുവുമാകുമെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. ജില്ലയിലെ കാർഷിക മേഖലയ്ക്ക് പുത്തൻ ഉണർവേകാൻ 35.5 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന കൃഷി സമുച്ചയത്തിന്റെ (അഗ്രോമാൾ) നിർമ്മാണോദ്ഘാടനം അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നിർവ്വഹിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ എച്ച്.സലാം എം.എൽ.എ അദ്ധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ.ആർ.രാഹുൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രേംഭാസി, കെ.എഫ്.ലാൽജി, ഗ്രാമപഞ്ചായത്തംഗം ആർ നാരായണൻ, കെ.എൽ.ഡി.സി എം.ഡി പി.കെ.ശാലിനി, കെ.എൽ.ഡി.സി ചെയർമാൻ പി.വി.സത്യനേശൻ, കെ.എൽ.ഡി.സി കൺസ്ട്രക്ഷൻ എൻജിനീയർ ടി.ദിനേശൻ, ജില്ലാ കൃഷി ഓഫീസർ വി.പി. സിന്ധു, കൃഷി അസിസ്റ്റന്റ് എൻജിനീയർ ഷൈനി ലൂക്കോസ്, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |