കൊച്ചി: എം.ടി. വാസുദേവൻ നായരുടെ കഥയെ ആസ്പദമാക്കി 'ദയ എന്ന പെൺകുട്ടി" നാടകം തേവക്കൽ വിദ്യോദയ സ്കൂൾ ചാവറ കൾച്ചറൽ സെന്റർ തിയേറ്റർ ഹാളിൽ ഇന്ന് വൈകിട്ട് 6.30ന് അവതരിപ്പിക്കും. സ്കൂളിന്റെ തീയറ്റർ വിഭാഗമായ ദൃശ്യഭേരി, 130 കുട്ടികളെ ഉൾപ്പെടുത്തിയാണ് ചാവറ കൾച്ചറൽ സെന്ററിന്റെ സഹകരണത്തോടെ നാടകം അവതരിപ്പിക്കുന്നത്. ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ പ്രസിഡന്റ് ഡി.ബി. ബിനു വിശിഷ്ടാതിഥിയാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |