കൊച്ചി: ബാങ്ക് ജീവനക്കാരുടെ സാംസ്‌കാരിക സംഘടനയായ ബീമിന്റെ ആഭിമുഖ്യത്തിൽ എറണാകുളം കരയോഗത്തിന്റെ സഹകരണത്തോടെ മലപ്പുറം ലിറ്റിൽ എർത്ത് സ്‌കൂൾ ഒഫ് തിയേറ്റർ അവതരിപ്പിക്കുന്ന മലയാള നാടകം 'കൂ ഹൂ" എറണാകുളം ടി.ഡി.എം ഹാളിൽ അരങ്ങേറും. 24ന് വൈകിട്ട് 6.30നാണ് നാടകം.
നാടക പ്രവർത്തകൻ അരുൺലാൽ ആണ് ' കൂ ഹൂ ആൻ ആന്തോളജി ഓൺ റെയിൽസ് " എന്ന് മുഴുവൻ പേരുള്ള നാടകത്തിന്റെ രചനയും സംവിധാനവും ഡിസൈനും നിർവഹിച്ചത്. പ്രകാശ് രാജ് ഫൗണ്ടേഷനാണ് 25ലേറെ പേർ പങ്കെടുക്കുന്ന നാടകം നിർമ്മിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |