SignIn
Kerala Kaumudi Online
Saturday, 21 February 2026 3.36 AM IST

 ഉപാസന റൂബിജൂബിലി സമാപനസമ്മേളനവും സാംസ്‌കാരിക സംഗമവും 

Increase Font Size Decrease Font Size Print Page

തൊടുപുഴ: ഉപാസന സാംസ്‌കാരിക കേന്ദ്രം റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നാളെ വൈകിട്ട് 4ന് റൂബി ജൂബിലി ആഘോഷവും സാംസ്‌കാരിക സമ്മേളനവും നടക്കും. കഴിഞ്ഞ ഒരു വർഷമായി ജൂബിലിയോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് ഉപാസനയുടെ നേതൃത്വത്തിൽ നടന്നുവരുന്നതെന്ന് ഡയറക്ടർ ഫാ.പ്രിൻസ് പരത്തനാൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജൂബിലി സ്മരണയ്ക്കായി തയ്യാറാക്കിയ പ്രത്യേക സ്മരണികയുടെയും കാവ്യാകഥാവേദി ഒരുക്കിയ കവിതാ സമാഹാരത്തിന്റെയും പ്രകാശനവും സമാപന സമ്മേളനത്തിൽ നടക്കും. കഴിഞ്ഞ 39 വർഷമായി ഉപാസനയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച അന്തരിച്ച ഡോ. ജോൺ മുഴുത്തേറ്റിനോടുള്ള ആദരസൂചകമായി ഉപാസന നൽകുന്ന മരണാനന്തരബഹുമതി സമ്മേളനത്തിൽവെച്ച് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ഏറ്റുവാങ്ങും. റൂബി ജൂബിലി വർഷത്തിൽ കുടുംബബന്ധങ്ങളുടെ ദൃഢത ലക്ഷ്യമാക്കിയുള്ള 'കുടുംബവേദി' എന്ന പുതിയ സംഘടന നാളെ ഉച്ചയ്ക്ക് 2ന് നടക്കുന്ന സമ്മേളനത്തിൽ പി.സി സിറിയക് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4ന് നടക്കുന്ന സമ്മേളനം പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ചെയർപേഴ്സൺ സാബിറ ജലീൽ അദ്ധ്യക്ഷത വഹിക്കും. ഫാ. മാത്യു മഞ്ഞക്കുന്നേൽ റൂബി ജൂബിലി സന്ദേശംനൽകും. ജിജി കെ. ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തും. വാർഡ് മെമ്പർ കെ.ഗോപാലകൃഷ്ണൻ, കെ.ആർ സോമരാജൻ, ഫാ. കുര്യൻ പുത്തൻപുരയ്ക്കൽ , ഫാ. ജെയിംസ് മഠത്തിക്കണ്ടത്തിൽ, പ്രൊഫ. കൊച്ചുത്രേസ്യ തോമസ്, ഡോ. സാബു വർഗീസ് തുടങ്ങിയവർ ചടങ്ങിൽ ആശംസകളർപ്പിക്കും. ഉപാസന സെക്രട്ടറി ഡോ. സാബു വർഗീസ്, രമ പി നായർ, ഷാജി മുതുകുളം എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.