
കഴക്കൂട്ടം: ഒരുകാലത്ത് കണിയാപുരത്തിന്റെ അടയാളമായിരുന്ന എം.എസ്.റേഡിയോ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അമരക്കാരൻ കണിയാപുരം സ്വദേശി എം.എസ്. ആബ്ദീന്റെ വേർപാടോടെ ഒരു കാലഘട്ടത്തിന്റെ സാങ്കേതിക ചരിത്രം കൂടിയാണ് ഓർമ്മയാകുന്നത്. കഴിഞ്ഞ ദിവസമാണ് അദ്ദേഹം മരിച്ചത്.
മൊബൈൽ ഫോണും ടി.വിയും ഇന്നത്തെപ്പോലെ ലഭ്യമല്ലാതിരുന്ന കാലത്ത് അദ്ദേഹം കണിയാപുരം കേന്ദ്രമാക്കി ഇൻസ്റ്റിറ്റ്യൂട്ട് തുറക്കുന്നത്. റേഡിയോയും ബ്ലാക്ക് ആൻഡ് വൈറ്റ് ടി.വിയുടെയും ജോലികൾ പഠിക്കാൻ ദൂരദേശങ്ങളിൽ നിന്ന് പോലും യുവാക്കൾ അദ്ദേഹത്തെ തേടിയെത്തിയിരുന്നു. പതിറ്റാണ്ടുകൾ നീണ്ട അദ്ദേഹത്തിന്റെ അദ്ധ്യാപന ജീവിതത്തിലൂടെ ആയിരക്കണക്കിന് യുവാക്കളാണ് സ്വയംപര്യാപ്‌തരായത്.
മാറുന്ന കാലത്തിനൊപ്പം സാങ്കേതികവിദ്യയെ നെഞ്ചേറ്റിയ അദ്ദേഹം റേഡിയോയിൽ നിന്ന് ടെലിവിഷനിലേക്കും പിന്നീട് മൊബൈൽ ഫോൺ വിപ്ലവത്തിലേക്കും തന്റെ ശിഷ്യന്മാരെ കൈപിടിച്ചു നടത്തിച്ചു. ലളിതമായ പെരുമാറ്റവും സ്നേഹനിധിയായ പെരുമാറ്റവും കൊണ്ട് നാട്ടുകാർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ പ്രിയങ്കരനായിരുന്ന അദ്ദേഹം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |