SignIn
Kerala Kaumudi Online
Wednesday, 27 May 2020 12.39 PM IST

ഷെയിന്റെ ചിത്രം കേരളത്തിൽ ഓടിക്കില്ല,​ നീ പട്ടിയെപ്പോലെ തെണ്ടി നടക്കും: ജോബി ജോർജിന്റെ ഭീഷണിയെക്കുറിച്ച് തുറന്ന് പറഞ്ഞ് നിർ‌മ്മാതാവ്

shane

നിർമ്മാതാവ് ജോബി ജോർജിൽ നിന്ന് തനിക്ക് വധഭീഷണിയുണ്ടെന്ന് കാണിച്ച് ഫേസ്ബുക്ക് ലൈവിലൂടെ രണ്ട് ദിവസം മുമ്പാണ് യുവതാരം ഷെയ്ൻ നിഗം രംഗത്ത് വന്നത്. തുടർന്ന് താൻ ഭീഷണിപ്പെടുത്തിയില്ലെന്നും പറഞ്ഞ് വിശദീകരണവുമായി ജോബി ജോർജും എത്തിയിരുന്നു.

ജോബി ജോർജിന്റെ പത്രസമ്മേളനത്തിന് ശേഷം നിരവധിപേർ ഷെയ്നിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ ഈ വിഷയത്തിൽ പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് നിർമ്മാതാവ് മഹാസുബൈർ. വിഷയത്തെക്കുറിച്ച് ചോദിച്ചപ്പോൾ മോശം പ്രതികരണമാണ് ജോബിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് മഹാസുബൈർ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.

കൂടാതെ ഷെയ്നിനെ നായകനാക്കി താൻ പുതിയതായി നിർമ്മിക്കുന്ന കുർബാനി എന്ന ചിത്രം കേരളത്തിൽ ഓടിക്കില്ലെന്നും,​തന്നെ പട്ടിയെപ്പോലെ ഓടിക്കുമെന്ന് ജോബി ഭീഷണിപ്പെടുത്തിയെന്നും മഹാസുബൈർ കുറിപ്പിലൂടെ ആരോപിക്കുന്നു.

ജോബിയുടെ സാമ്പത്തിക തട്ടിപ്പ് കഥ ആരും മറന്നിട്ടില്ലെന്ന് പറഞ്ഞുകൊണ്ട്,​ അന്ന് വന്ന പത്രവാർത്തകളുടെ ചിത്രങ്ങളും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്. വർണചിത്രാ ഫിലിംസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണ്ണരൂപം

പ്രിയ സുഹൃത്തുക്കളെ
ഞാൻ മഹാസുബൈർ
കഴിഞ്ഞ ദിവസങ്ങളിൽ
ഷൈൻ നിഗവും ജോബിജോർജ് നിർമ്മാതാവും തമ്മിൽ
സിനിമയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളെ കുറിച്ച് അദ്ദേഹത്തിനോട് ഞാൻ സംസാരിച്ചപ്പോൾ

വളരെ മോശമായ രീതിയിലാണ് അദ്ദേഹം എന്നോട് പ്രതികരിച്ചത് എന്നെപ്പോലെ തന്നെ ഒരു നിർമ്മാതാവാണ് ജോബി ജോർജ്. ഞാനുമായി അദ്ദേഹം നടത്തിയ സംഭാഷണം എല്ലാവരും കേട്ടിരിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. എനിക്ക് കിട്ടിയ മറുപടി ഷൈൻ നിഗം നായകനായി ഞാൻ പുതിയതായി നിർമ്മിക്കുന്ന കുർബാനി എന്ന ചിത്രം കേരളത്തിൽ ഓടിക്കില്ല നീ പട്ടിയെപ്പോലെ തെണ്ടി നടക്കും എന്നൊക്കെയുള്ള രീതിയിൽ ആണ് എന്റെ സഹപ്രവർത്തകൻ സംസാരിച്ചത്. അദ്ദേഹം ഇക്കാലയളവിൽ ഉണ്ടാക്കിവെച്ച സാമ്പത്തിക തട്ടിപ്പുകളുടെ കഥ പത്ര ദൃശ്യമാധ്യമങ്ങൾ വന്നത് ആരും മറന്നിട്ടുണ്ടാകില്ല എന്നാണ് എനിക്ക് തോന്നുന്നത്

സാമ്പത്തികമായ ഒരുപാട് തട്ടിപ്പുകൾ നടത്തി എല്ലാ രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കിയ ഒരു ആളാണ് ശ്രീ ജോബി ജോർജ്‌
ഞാൻ മലയാള സിനിമയിൽ വന്നിട്ട് 20 വർഷത്തിനു മുകളിലായി മലയാളത്തിൽ കഷ്ടപ്പെട്ട് ഒരുപാട് സിനിമകൾ നിർമിച്ചിട്ടുണ്ട് മീശമാധവൻ,മനസിനക്കരെ പാലേരിമാണിക്യം ക്രിസ്ത്യൻ ബ്രദേഴ്സ് തുടങ്ങി നിരവധി സിനിമകൾ വർണചിത്രയുടെ ബാനറിൽ നിർമ്മിച്ചിട്ടുണ്ട് അതുകൊണ്ടുതന്നെ എന്റെ ജീവിത മാർഗം സിനിമ തന്നെയാണ് ഒരുപാട് കഷ്ടപെട്ടും ബുദ്ധിമുട്ടിയും തന്നെയാണ് ഞാൻ ഒരു സിനിമ എടുക്കുന്നത് എന്റെ സഹപ്രവർത്തകനായ ജോബി ജോർജ് സാമ്പത്തിക തട്ടിപ്പിലൂടെ നേടിയ നൂറുകോടിയുടെ ബാങ്ക് ബാലൻസ് ഒന്നുമില്ലാത്ത ഒരു സാധാരണ നിർമാതാവാണ് ഞാൻ
സിനിമയിൽ സ്വാഭാവികമായി അങ്ങോട്ടുമിങ്ങോട്ടും പല രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവുമ്പോൾ അതിനെ അതിൻറെ രീതിക്ക് സംസാരിച്ചു പ്രശ്നങ്ങൾ തീർത്ത് സന്തോഷത്തോടെ പോകണം എന്നാണ് എൻറെ രീതി. ഈ കുറിപ്പ് എഴുതാൻ കാരണമായത് എന്നെ സ്നേഹിക്കുന്ന സിനിമയെ സ്നേഹിക്കുന്ന എല്ലാവരും ഒന്ന് അറിയണമെന്ന് മാത്രമേ എനിക്കുള്ളൂ.... തട്ടിപ്പും വെട്ടിപ്പും നടത്തി പണം സമ്പാദിച്ച് സിനിമ നിർമിക്കുമ്പോൾ ഒരുകാര്യം ഓർക്കണം അതിൽ ഒത്തിരി പേരുടെ കണ്ണുനീർ ഉണ്ടെന്ന് അത് മറച്ചുവെക്കാൻ വാർത്താസമ്മേളനം നടത്തി മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച ജോബി ജോർജിന്റെ പഴയ തട്ടിപ്പിന്റെ കഥ ഈ
കുറിപ്പിനോടൊപ്പം ഞാൻ ചേർക്കുന്നു സിനിമയുടെ പരാജയവും വിജയവും തീരുമാനിക്കുന്നത് പ്രേക്ഷകർ തന്നെയാണ് പ്രേക്ഷകർക്ക് മുമ്പിലേക്ക് സ്നേഹത്തോടെ ഈ കുറിപ്പ് സമർപ്പിക്കുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SHANE NIGAM, SHANE JOHN JOBY GEORGE ISSUE, JOBY GEORGE, FACEBOOK POST, SOCIAL MEDIA VIRAL, MALAYALAM MOVIE, KURGANI MOVIE, VEIL MOVIE, PRODUCER MAHASUBAIR
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.