SignIn
Kerala Kaumudi Online
Wednesday, 22 April 2026 5.05 PM IST

അംബാനിയുടെ ആന്റിലിയയിൽ ജോലി വേണോ: രണ്ട് ലക്ഷം രൂപ വരെ ശമ്പളം, അപേക്ഷിക്കാൻ ചെയ്യേണ്ടത്?

Increase Font Size Decrease Font Size Print Page
mukesh-ambani

ലോകത്തിലെ തന്നെ ഏറ്റവും വലിയ തുക ചെലവിട്ട് നിർമ്മിച്ച ആഡംബര വസതികളിൽ ഒന്നാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ 'ആന്റിലിയ'. മുംബയിൽ സ്ഥിതി ചെയ്യുന്ന 27 നിലകളുള്ള ആഡംബര കൊട്ടാരത്തിന്റെ പരിപാലനത്തിനായി മാത്രം 600 മുതൽ 700 വരെ ജീവനക്കാരാണ് 24 മണിക്കൂറും പ്രവർത്തിക്കുന്നത്. ആന്റിലിയയിൽ ഒരു ജോലി എന്നത് പലരുടെയും സ്വപ്നമാണ്. എന്നാൽ അവിടെ ജോലി ലഭിക്കുക എന്നത് അത്ര എളുപ്പമല്ല. ആന്റിലിയയിൽ ജോലി ലഭിക്കാൻ എന്തൊക്കെ ചെയ്യേണ്ടതുണ്ട്?

ആന്റിലിയയിലെ ജോലി ഒരു സാധാരണ വീട്ടുജോലിയായല്ല, മറിച്ച് ഒരു കോർപ്പറേറ്റ് ജോലിയായാണ് പരിഗണിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ മികച്ച പ്രൊഫഷണലിസം ആവശ്യമായി വരും. ഒരു ജോലിക്കായി അപേക്ഷിക്കുന്നവർ ആദ്യം കടുത്ത പരീക്ഷ പാസാകേണ്ടതുണ്ട്. സമയനിഷ്ഠ, സമ്മർദ്ദങ്ങളെ അതിജീവിക്കാനുള്ള കഴിവ്, തൊഴിൽ മര്യാദകൾ എന്നിവയാണ് പരീക്ഷയിൽ പ്രധാനമായും പരിശോധിക്കുന്നത്. റിലയൻസ് ഇൻഡസ്ട്രീസുമായി ബന്ധപ്പെട്ട ഏജൻസികളോ സ്‌പെഷ്യലൈസ്ഡ് റിക്രൂട്ട്‌മെന്റ് ഏജൻസികളോ വഴിയാണ് നിയമനം നടക്കുന്നത്. സാധാരണ നിലയിൽ ഒഴിവുകൾ പരസ്യപ്പെടുത്താറില്ല. ഓരോ തസ്തികയ്ക്കും കൃത്യമായ വിദ്യാഭ്യാസ യോഗ്യത ആവശ്യമാണ്.

പാചകക്കാരുടെ തസ്തികയിൽ നിയമിക്കുന്നവർക്ക് ഹോട്ടൽ മാനേജ്‌മെന്റിലോ കുലിനറി ആർട്സിലോ ബിരുദവും പ്രവൃത്തിപരിചയവും നിർബന്ധമാണ്. ഡ്രൈവർമാർ, അസിസ്റ്റന്റ് എന്നീ തസ്തികയിൽ നിയമിക്കുന്നവർക്ക് പ്രവൃത്തി പരിചയവും പരിശീലനവും നേടിയവരായിരിക്കണം. ആന്റിലിയയിൽ ജോലി ചെയ്യുന്നവരുടെ ശമ്പളങ്ങളും ആനുകൂല്യങ്ങളും എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്.

പുറത്തുവരുന്ന റിപ്പോർട്ട് പ്രകാരം, ഹൗസ് കീപ്പിംഗ്, പാചകക്കാർ തുടങ്ങിയവർക്ക് പ്രതിമാസം 1.5 ലക്ഷം മുതൽ 2 ലക്ഷം രൂപ വരെ ശമ്പളം ലഭിക്കുന്നുണ്ട്. ഡ്രൈവർമാർക്ക് ഏകദേശം 2 ലക്ഷം രൂപയാണ് പ്രതിമാസ ശമ്പളം. നിത അംബാനിയുടെ അസിസ്റ്റന്റിന് ഏകദേശം 2 ലക്ഷത്തോളം രൂപ ശമ്പളമുണ്ടെന്നാണ് റിപ്പോർട്ട്. സുരക്ഷ ജീവനക്കാർക്ക് 55,000 രൂപ വരെ ശമ്പളം ലഭിക്കുന്നുണ്ട്. ശമ്പളത്തിന് പുറമെ മെഡിക്കൽ ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ്, കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ധനസഹായം, താമസസൗകര്യം എന്നിവയും ജീവനക്കാർക്ക് ലഭിക്കാറുണ്ട്.

TAGS: AMBANI, MUKESH AMBANI, JOB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.