SignIn
Kerala Kaumudi Online
Wednesday, 13 November 2019 2.52 PM IST

കാൽ​നൂ​റ്റാ​ണ്ടോ​ളം​ പോ​റ്റി​ ​വ​ള​ർ​ത്തി​യ ലക്ഷ്മിയെ വനപാലകർ കൊണ്ടുപോയി,​ ​പെ​രു​വ​ഴി​യി​ലാ​യ​ ​ഒരു കുടുംബത്തിന്റെ പോരാട്ടത്തിന്റെ കഥ

yousuf-elephant

കാൽ​നൂ​റ്റാ​ണ്ടോ​ളം​ ​മ​ക​ളെ​ ​പോ​ലെ​ ​യൂ​സു​ഫ് ​അ​ലി​ ​പോ​റ്റി​ ​വ​ള​ർ​ത്തി​യ​ ​പ്രി​യ​പ്പെ​ട്ട​ ​ആ​ന​യാ​ണ് ​ല​ക്ഷ്‌​മി.​ ​ഒ​രു​ ​സു​പ്ര​ഭാ​ത​ത്തി​ൽ​ ​കു​റേ​ ​മൃ​ഗ​സ്നേ​ഹി​ക​ളും​ ​വ​ന​പാ​ല​ക​രും​ ​നി​യ​മ​പാ​ല​ക​രും​ ​എ​ത്തി​ ​പ​റ​യു​ന്നു,​ ​നി​ങ്ങ​ളു​ടെ​ ​പ​രി​ച​ര​ണ​ത്തി​ൽ​ ​ല​ക്ഷ്‌​മി​ ​സ​ന്തു​ഷ്‌​ട​യ​ല്ല...​ ​അ​തി​നാ​ൽ​ ​അ​വ​ളെ​ ​ഞ​ങ്ങ​ൾ​ക്ക് ​വി​ട്ടു​ത​രി​ക.​ ​അ​ന്ന് ​നെ​ഞ്ചി​​​ലൊ​രു​ ​തീ​പ്പൊ​രി​​​ ​വീ​ണ​താ​ണ് ​യൂസുഫിന്.​ ​പി​ന്നീ​ടു​ള്ള​ ​മൂ​ന്നു​വ​ർ​ഷം​ ​പോ​രാ​ട്ട​ത്തി​ന്റേ​താ​യി​രു​ന്നു,​ ​ല​ക്ഷ്‌​മി​യെ​ ​എ​ന്നന്നേ​ക്കു​മാ​യി​ ​സ്വ​ന്ത​മാ​ക്കാ​നു​ള്ള​ ​ നീണ്ട​ ​പോ​രാ​ട്ടം.​ ​ഒ​രാ​യു​സ് ​കൊ​ണ്ട് ​സ​മ്പാ​ദി​ച്ച​ ​കി​ട​പ്പാ​ട​മ​ട​ക്കം​ ​വി​ൽ​ക്കാ​ൻ​ ​ത​യാ​റാ​യി.​ ​എ​ന്നി​ട്ടും​ ​യൂ​സു​ഫി​ന്റെ​ ​സ്നേ​ഹ​ത്തി​ന് ​മു​ന്നി​ൽ​ ​അ​ധി​കൃ​ത​ർ​ക്ക് ​ക​നി​​​വ് ​തോ​ന്നി​​​യി​​​ല്ല.​ ​പി​​​ന്നെ​ ​മു​ന്നി​ൽ​ ​തെ​ളി​ഞ്ഞ​ ​ഏ​ക​ ​വ​ഴി​ ​ഒ​ളി​ച്ചോ​ട്ട​മാ​യി​രു​ന്നു.​ ​ല​ക്ഷ്‌​മി​യെ​യും​ ​കൂ​ട്ടി​ ​നാ​ടു വി​ടു​ക.​ ​ര​ണ്ട​ര​ ​മാ​സ​ത്തോ​ളം​ ​കി​ഴ​ക്ക​ൻ​ ​ഡ​ൽ​ഹി​യി​ലെ​ ​യ​മു​നാ​ ​തീ​ര​ത്തെ​ ​കാ​ട്ടി​നു​ള്ളി​ൽ​ ​ഇ​രു​വ​രും​ ​ഒ​ളി​ച്ചു​താ​മ​സി​ച്ചു.​

​അ​വ​സാ​നം​ ​ത​ങ്ങ​ളെ​ ​തി​ര​ഞ്ഞെ​ത്തി​യ​ ​സാ​യു​ധ​ ​പൊ​ലീ​സി​ന് ​മു​ന്നി​ൽ​ ​ച​ങ്ക് ​പ​റി​ച്ചെ​ടു​ക്കു​ന്ന​ ​വേ​ദ​ന​യോ​ടെ​ ​ല​ക്ഷ‌്മി​യെ​ ​വി​ട്ടു ​ന​ൽ​കി​ ​കാ​ട്ടി​ലേ​ക്ക് ​ഓ​ടി​മ​റി​യേ​ണ്ടി​ ​വ​ന്നു​ ​യൂ​സുഫി​ന്.​ ​കു​ടും​ബ​ത്തെ​ ​പോ​ലും​ ​മ​റ​ന്നാ​യി​രു​ന്നു​ ​യൂ​സ​ുഫ് ​ല​ക്ഷ്‌​മി​ക്ക് ​വേ​ണ്ടി​ ​പോ​രാ​ടി​യ​ത്.​ ​ഭ​ർ​ത്താ​വ് ​ജീ​വി​ച്ചി​രി​പ്പു​ണ്ടോ​ ​എ​ന്നുപോ​ലും​ ​ശ​ബാ​ന​യ്‌​ക്ക് ​ഇ​പ്പോ​ഴും​ ​അ​റി​യി​ല്ല.​ ​അ​ച്‌​ഛ​നെ​ ​കി​ട്ടി​യി​ല്ലെ​ങ്കി​ൽ​ ​മ​ക്ക​ളെ​ ​അ​റ​സ്റ്റ് ​ചെ​യ്യു​മെ​ന്ന് ​പ​റ​ഞ്ഞെ​ത്തി​യ​ ​പൊ​ലീ​സി​നെ​ ​പേ​ടി​ച്ച് ​ര​ണ്ടു മ​ക്ക​ളെ​ ​ഒ​ളി​പ്പി​ക്കേ​ണ്ടി​ ​വ​ന്നു.​ ​ല​ക്ഷ്‌​മി​ ​അ​പ്പോ​ഴേ​ക്കും​ ​വ​ന​പാ​ല​ക​രു​ടെ​ ​കൈ​ക​ളി​ൽ​ ​അ​ക​പ്പെ​ട്ടു​ ​ക​ഴി​ഞ്ഞു.​ ​പ്രി​യ​പ്പെ​ട്ട​ ​വ​ള​ർ​ത്തു​മൃ​ഗ​ത്തെ​ ​ര​ക്ഷി​ക്കാ​ൻ​ ​ജീ​വ​ൻ​ ​പോ​ലും​ ​മ​റ​ന്ന് ​പോ​രാ​ടി​ ​പെ​രു​വ​ഴി​യി​ലാ​യ​ ​ആ കുടുംബം ​കി​ഴ​ക്ക​ൻ​ ​ഡ​ൽ​ഹി​യി​ലെ​ ​റ​ഷീ​ദ് ​മാ​ർ​ക്ക​റ്റ്​ ​ഷാ​ഹി​ ​മ​സ്ജി​ദി​ന് ​സ​മീ​പ​ത്തെ​ 26-ാം​ ​ന​മ്പ​ർ​ ​വീ​ട്ടിലുണ്ട്.​ ​യൂ​സു​ഫ് ​അ​ലി​യു​ടെ​ ​അ​വി​​​ശ്വ​സ​നീ​യ​മാ​യ​ ​ജീ​വി​​​ത​ക​ഥ​യി​​​ലേ​ക്ക്...

ഓ​ഹ​രി​യാ​യി​ ​കി​ട്ടി​യ​ ​സ്‌​നേ​ഹം
ഇ​സ​ഹാ​ക്ക് ​അ​ഹ​മ്മ​ദി​ന്റെ​യും​ ​നൂ​ർ​ജ​ഹാ​ന്റെ​യും​ ​അ​ഞ്ച് ​മ​ക്ക​ളി​ൽ​ ​ര​ണ്ടാ​മ​നാ​ണ് ​യൂ​സു​ഫ് ​അ​ലി.​ ​ഇ​സ​ഹാ​ക്കി​ന്റെ​ ​കു​ടും​ബ​ത്തി​ന് ​പാ​ര​മ്പ​ര്യ​മാ​യി ​ ​മൃ​ഗ​ങ്ങ​ളു​ടെ​ ​ക​ച്ച​വ​ട​മാ​യി​രു​ന്നു.​ ​ആ​ന​ക​ളു​ടെ​യും​ ​കു​തി​ര​ക​ളു​ടെ​യു​മൊ​ക്കെ​ ​മൊ​ത്ത​വ്യാ​പാ​രം.​ ​രാ​ജ്യ​ത്തി​ന്റെ​ ​പ​ല​ഭാ​ഗ​ങ്ങ​ളി​ൽ​ ​നി​ന്ന് ​മൃ​ഗ​ങ്ങ​ളെ​ ​വാ​ങ്ങി​ ​മ​റി​ച്ച് ​ വി​ൽ​ക്കു​മാ​യി​രു​ന്നു.​ ​അ​ങ്ങ​നെ​ ​ഇ​രു​പ​ത്തി​നാ​ല് ​വ​ർ​ഷം​ ​മു​മ്പ് ​ആ​സാ​മി​ൽ​ ​നി​ന്ന് ​ഇ​സ​ഹാ​ക്ക് ​വാ​ങ്ങി​യ​താ​ണ് ​ല​ക്ഷ്‌​മി​യെ.​ ​അ​ന്ന​വ​ൾ​ക്ക് 14​ ​വ​യ​സ്.​ ​ മൃ​ഗ​ങ്ങ​ളെ​ ​വാ​ങ്ങി​ ​മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ​ ​മ​റി​ച്ചു വി​ൽ​ക്കാ​റാ​ണ് ​പ​തി​വെ​ങ്കി​ലും​ ​ കു​ട്ടി​ത്ത​വും​ ​സ്നേ​ഹ​വും​ ​അ​നു​സ​ര​ണ​യും​ ​ഏ​റെ​യു​ള്ള​ ​ല​ക്ഷ്‌​മി​ ​പെ​ട്ടെ​ന്ന് ​കു​ടും​ബ​വു​മാ​യി​ ​അ​ടു​ത്തു.​ ​പൊ​ന്നു​വി​ല​ ​പ​റ​ഞ്ഞി​ട്ടും​ ​ല​ക്ഷ്‌​മി​യെ​ ​വി​ൽ​ക്കാ​ൻ​ ​ഇ​സ​ഹാ​ക്ക് ​ത​യാ​റാ​യി​ല്ല.​ ​റി​പ്പ​ബ്ലി​ക് ​ദി​ന​ത്തി​ൽ​ ​ഡ​ൽ​ഹി​യി​ൽ​ ​ന​ട​ക്കാ​റു​ള്ള​ ​പ​രേ​ഡി​ൽ​ ​ആ​ന​ക​ളെ​ ​എ​ത്തി​ക്കു​ന്ന​ ​ചു​മ​ത​ല​യും​ ​ഇ​സ​ഹാ​ക്കി​നു​ണ്ടാ​യി​രു​ന്നു.​ ​വി​കൃ​തി​ ​കാ​ണി​ക്കാ​ത്ത​തി​നാ​ൽ​ ​ല​ക്ഷ്‌​മി​ ​വ​ർ​ഷ​ങ്ങ​ളോ​ളം​ ​പ​രേ​ഡി​ന്റെ​ ​ഭാ​ഗ​മാ​യി.​ ​പ​രേ​ഡി​ൽ​ ​നി​ന്ന് ​ആ​ന​ക​ളെ​ ​കോ​ട​തി​ ​വി​ല​ക്കി​യ​തോ​ടെ​ ​ല​ക്ഷ്‌​മി​ ​ഉ​ത്സ​വ​മേ​ള​ങ്ങ​ളി​ലെ​ ​സ​ജീ​വ​സാ​ന്നി​ദ്ധ്യ​മാ​യി.​ ​വ​ർ​ഷ​ങ്ങ​ൾ​ ​ക​ഴി​ഞ്ഞ് ​കു​ടും​ബ​സ്വ​ത്ത് ​വീ​തം​ ​വ​ച്ച​പ്പോ​ൾ​ ​ല​ക്ഷ്‌​മി​യെ​ ​മ​ക​ൻ​ ​യൂ​സു​ഫി​നാ​ണ് ​ ഇ​സ​ഹാ​ക്ക് ​കൈ​മാ​റി​യ​ത്.​ ​അ​ല്ലെ​ങ്കി​ൽ​ ​ല​ക്ഷ്‌​മി​യെ​ ​ മാ​ത്ര​മാ​ണ് ​യൂ​സു​ഫ് ​ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്ന് ​പ​റ​യു​ന്ന​താ​കും​ ​ശ​രി.​ ​ആ കു​ടും​ബ​ത്തി​ന്റെ​ ​ഏ​ക​ ​വ​രു​മാ​ന​വും​ ​ല​ക്ഷ്‌​മി​​യാ​യി​രു​ന്നു.​ ​യ​മു​ന​യു​ടെ​ ​തീ​ര​ത്തെ​ ​ഏ​ക്ക​റോ​ളം​ ​സ്ഥ​ല​ത്ത് ​പ​ര​ന്നു​ ​കി​ട​ക്കു​ന്ന​ ​ഹാ​ത്തി​ ​ഹ​ട്ടി​ലാ​ണ് ​ല​ക്ഷ്‌​മി​യെ​ ​താ​മ​സി​പ്പി​ച്ചി​രു​ന്ന​ത്.​ ​ചോ​റും​ ​പ​രി​പ്പും​ ​പ​ഴ​വും​ ​ക​ട​ല​യു​മ​ട​ക്കം​ ​വ്യ​ത്യ​സ്‌​‌​ത​മാ​യ​ ​ആ​ഹാ​ര​ങ്ങ​ൾ​ ​ല​ക്ഷ്‌​മി​ക്കാ​യി​ ​ ദി​വ​സ​വും​ ​ശ​ബാ​ന​ ​അ​വി​ടേ​ക്ക് ​എ​ത്തി​ച്ചി​രു​ന്നു.

ആ​ന​ക​ളെ​ ​വി​ട്ടു​ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി​ ​ശാ​സ​നം
തി​ര​ക്കേ​റി​യ​ ​ഡ​ൽ​ഹി​യി​ൽ​ ​ആ​ന​ക​ളെ​ ​സു​ര​ക്ഷി​ത​മാ​യി​ ​താ​മ​സി​പ്പി​ക്കാ​ൻ​ ​സ്ഥ​ല​മി​ല്ലെ​ന്നും​ ​മൃ​ഗ​ങ്ങ​ൾ​ ​ക​ടു​ത്ത​ ​ബു​ദ്ധി​മു​ട്ടി​ലാ​ണെ​ന്നും​ ​ന​ഗ​ര​ത്തി​ലെ​ ​പ്ര​മു​ഖ​ ​മൃ​ഗ​സ്നേ​ഹി​ക​ളു​ടെ​ ​സ​ന്ന​ദ്ധ​ ​സം​ഘ​ട​ന​ 2011​ൽ​ ​ഡ​ൽ​ഹി​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​കേ​സ് ​കൊ​ടു​ത്തു.​ ​ഈ​ ​മൃ​ഗ​ങ്ങ​ളെ​ ​മ​റ്റ് ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​ ​പു​ന​ര​ധി​വാ​സ​ ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ​മാ​റ്റ​ണ​മെ​ന്ന് ​അ​പേ​ക്ഷി​ച്ചു.​ ​വ​ന്യ​ജീ​വി​ ​സം​ര​ക്ഷ​ണ​ ​നി​യ​മ​പ്ര​കാ​രം​ ​കോ​ട​തി​ ​ഇ​ത് ​അം​ഗീ​ക​രി​ച്ചു.​ ​വീ​ട്ടി​ൽ​ ​വ​ള​ർ​ത്തു​ന്ന​ ​ആ​ന​ക​ളെ​ ​ക​ണ്ടെ​ത്തു​ന്ന​തി​നാ​യി​ ​വ​ന​പാ​ല​ക​രു​ടെ​ ​പാ​ന​ൽ​ ​ത​യാ​റാ​യി.​ 2016​ൽ​ ​ആ​ന​ക​ളെ​ ​സ​ർ​ക്കാ​രി​ലേ​ക്ക് ​സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും​ ​അ​ല്ലാ​ത്ത​ ​പ​ക്ഷം​ ​ക​ണ്ടു​ ​ കെ​ട്ടു​മെ​ന്നും​ ​അ​റി​യി​ച്ചു.​ ​അ​ന്ന് ​ ഡ​ൽ​ഹി​യി​ൽ​ 28​ ​ആ​ന​ക​ളു​ണ്ടാ​യി​രു​ന്നു.​ ​കോ​ട​തി​ ​വി​ധി​യെ​ ​എ​തി​ർ​ത്തി​ട്ട് ​കാ​ര്യ​മി​ല്ലെ​ന്ന് ​ക​ണ്ട​തോ​ടെ​ ​ഇ​തി​ൽ​ ​പ​കു​തി​യോ​ളം​ ​പേ​ർ​ ​ആ​ന​ക​ളെ​ ​സ​ർ​ക്കാ​രി​ന് ​സ​മ​ർ​പ്പി​ച്ചു.​ ​മ​റ്റ് ​ചി​ല​രാ​ക​ട്ടെ​ ​ഹ​രി​യാ​ന,​ ​രാ​ജ​സ്ഥാ​ൻ,​ ​ഉ​ത്ത​രാ​ഖണ്ഡ് ​പോ​ലു​ള്ള​ ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ​സ്വ​ന്തം​ ​ചെ​ല​വി​ൽ​ ​ആ​ന​ക​ളെ​ ​മാ​റ്റി.​ ​ആ​ന​ക​ളെ​ ​ പ​രി​പാ​ലി​ക്കാ​ൻ​ ​ ഈ​ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​ ​ആ​ന​ ​മു​ത​ലാ​ളി​ക​ൾ​ക്ക് ​നി​ശ്ചി​ത​ ​തു​ക​ ​ഇ​പ്പോ​ഴും​ ​ഓ​രോ​ ​മാ​സ​വും​ ​ന​ൽ​കി​ ​വ​രു​ന്നു​മു​ണ്ട്.​ ​എ​ന്നാ​ൽ,​കോ​ട​തി​ ​വി​ധി​ ​യൂ​സു​ഫി​നെ​ ​വ​ല്ലാ​തെ​ ​ത​ള​ർ​ത്തി.​

​ല​ക്ഷ്‌​മി​യെ​ ​വി​ട്ടു​കൊ​ടു​ക്കു​ക​ ​എ​ന്ന​ത് ​ത​ന്റെ​ ​ജീ​വ​ൻ​ ​പ​റി​ച്ചെ​ടു​ക്കു​ന്ന​തി​ന് ​സ​മാ​ന​മാ​ണെ​ന്ന് ​ യൂ​സു​ഫി​ന് ​ അ​റി​യാ​മാ​യി​രു​ന്നു.​ ​ആ​ദ്യ​ ​ഘ​ട്ട​ത്തി​ൽ​ ​വ​ന​പാ​ല​ക​ർ​ക്ക് ​പ​ണം​ ​ന​ൽ​കി​ ​ല​ക്ഷ്‌​മി​യെ​ ​ഒ​പ്പം​ ​നി​റു​ത്താ​ൻ​ ​ശ്ര​മി​ച്ചു.​ ​മാ​സാ​മാ​സം​ ​ആ​യി​ര​ങ്ങ​ൾ​ ​കൈ​ക്കൂ​ലി​യാ​യി​ ​ന​ൽ​കി.​ ​എ​ന്നാ​ൽ​ ​ഒ​ന്ന​ര​ ​വ​ർ​ഷം​ ​പി​ന്നി​ട്ട​പ്പോ​ഴേ​ക്കും​ ​പ​ണ​ത്തി​ന് ​ഞെ​രു​ക്ക​മാ​യി.​ ​കൈ​ക്കൂ​ലി​ ​കൊ​ടു​ക്കാ​ൻ​ ​ക​ഴി​യാ​താ​യി.​ ​ഒ​ടു​വി​ൽ​ ​നി​യ​മ​പോ​രാ​ട്ടം​ ​ആ​രം​ഭി​ച്ചു.​ 2017​ ​ഏ​പ്രി​ലി​ൽ​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​കേ​സ് ​ന​ൽ​കി.​ ​ല​ക്ഷ്‌​മി​യെ​ ​ഏ​റ്റെ​ടു​ക്കാ​നു​ള്ള​ ​വ​ന​പാ​ല​ക​രു​ടെ​ ​തീ​രു​മാ​ന​ത്തെ​ ​ഹൈ​ക്കോ​ട​തി​ ​സ്റ്റേ​ ​ചെ​യ്‌​തു.​ 150​ ​വ​ർ​ഷ​ത്തോ​ളം​ ​ആ​ന​ക​ളെ​ ​പ​രി​പാ​ലി​ച്ച​ ​കു​ടു​ബ​ത്തി​ലെ​ ​അം​ഗ​മെ​ന്ന​ത് ​പ​രി​ഗ​ണി​ച്ചാ​യി​രു​ന്നു​ ​ന​ട​പ​ടി.​ 2019​ ​ഫെ​ബ്രു​വ​രി​ ​വ​രെ​ ​സ്റ്റേ​ ​നി​ല​നി​ന്നു.​ ​എ​ന്നാ​ൽ​ ​ഇ​തി​നെ​തി​രെ​ ​മൃ​ഗ​സ്നേ​ഹി​ക​ളു​ടെ​ ​സം​ഘ​ട​ന​ ​കോ​ട​തി​യെ​ ​സ​മീ​പി​ച്ച​തോ​ടെ​ ​ജൂ​ലാ​യ് ​ഒ​ന്നി​ന​കം​ ​ല​ക്ഷ്‌​മി​യെ​ ​വി​ട്ട് ​ന​ൽ​ക​ണ​മെ​ന്ന് ​ഫെ​ബ്രു​വ​രി​യി​ൽ​ ​വി​ധി​യു​ണ്ടാ​യി.

ഒ​ടു​വി​ൽ​ ​ഒ​ളി​ച്ചോ​ടേ​ണ്ടി​ ​വ​ന്നു
വി​ധി​യെ​ത്തു​ട​ർ​ന്ന് ​ക​ടു​ത്ത​ ​മാ​ന​സി​ക​ ​സം​ഘ​ർ​ഷ​ത്തി​ലാ​യി​രു​ന്നു​ ​യൂ​സ​ുഫ് ​അ​ലി​യെ​ന്ന് ​ശ​ബാ​ന​ ​പ​റ​യു​ന്നു.​ ​ഒ​ടു​വി​ൽ​ ​വീ​ട്ടി​ലേ​ക്ക് ​വ​രാ​ത്ത​ ​അ​വ​സ്ഥ​യാ​യി.​ ​ഹാ​ത്തി​ ​ഹ​ട്ടി​ൽ​ ​ല​ക്ഷ്‌​മി​ക്കൊ​പ്പ​മാ​യി​ ​ഊ​ണും​ ​ഉ​റ​ക്ക​വും.​ ​ഒ​രു​നി​മി​ഷം​ ​പോ​ലും​ ​ല​ക്ഷ്‌​മി​യി​ല്ലാ​തെ​ ​ജീ​വി​ക്കാ​ൻ​ ​ക​ഴി​യി​ല്ലെ​ന്ന് ​പ​റ​ഞ്ഞ​താ​യും​ ​ശ​ബാ​ന​ ​പ​റ​യു​ന്നു.​ ​ഇ​തി​നി​ടെ​ ​പ​ല​പ്രാ​വ​ശ്യം​ ​വ​ന​പാ​ല​ക​രും​ ​പൊ​ലീ​സും​ ​ഭീ​ഷ​ണി​യു​മാ​യി​ ​വീ​ട് ​ക​യ​റി​യി​റ​ങ്ങി.​ ​ജൂ​ലാ​യ് ​ഒ​ന്നി​ന് ​ല​ക്ഷ്‌​മി​യെ​ ​ഏ​റ്റെ​ടു​ക്കാ​ൻ​ ​വ​ന​പാ​ല​ക​രെ​ത്തു​മെ​ന്ന് ​ഉ​റ​പ്പാ​യ​തോ​ടെ​ ​ല​ക്ഷ്‌​മി​യെ​ ​ഒ​ളി​പ്പി​ക്കാ​ൻ​ ​യൂ​സു​ഫ് ​അ​ലി​ ​തീ​രു​മാ​നി​ച്ചു.​ ​

ഒ​ന്നാം​ ​പാ​പ്പാ​ൻ​ ​സ​ദാ​മി​നേ​യും​ ​ര​ണ്ടാം​ ​പാ​പ്പാ​ൻ​ ​രാ​ജു​വി​നേ​യും​ ​കൂ​ട്ടി​ ​ജൂ​ൺ​ 30​ന് ​യ​മു​ന​യു​ടെ​ ​തീ​ര​ത്തെ​ ​കാ​ട്ടി​നു​ള്ളി​ലേ​ക്ക് ​ല​ക്ഷ്‌​മി​യു​മാ​യി​ ​യൂ​സു​ഫ് ​അ​ലി​ ​ക​ട​ന്നു.
ല​ക്ഷ്‌​മി​യു​മാ​യി​ ​യൂ​സു​ഫ് ​അ​ലി​ ​ഒ​ളി​ച്ചോ​ടി​യെ​ന്ന് ​മ​ന​സി​ലാ​യ​തോ​ടെ​ ​ക​ണ്ടെ​ത്താ​ൻ​ ​വ​ന​പാ​ല​ക​ർ​ ​പൊ​ലീ​സി​ന്റെ​ ​സ​ഹാ​യം​ ​തേ​ടി.​ ​ഇ​തോ​ടെ​ ​ഡ​ൽ​ഹി​ ​ഡെ​പ്യൂ​ട്ടി​ ​ക​മ്മി​ഷ​ണ​ർ​ ​(​കി​ഴ​ക്ക​ൻ​)​ ​ജ​സ്‌​മീ​ത് ​സിം​ഗി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​രൂ​പീ​ക​രി​ച്ച് ​ തെര​ച്ചി​ൽ​ ​തു​ട​ങ്ങി.​ 12​ ​ഓ​ഫീ​സ​ർ​മാ​രു​ള്ള​ ​മൂ​ന്ന് ​സം​ഘം​ ​ന​ഗ​ര​ത്തി​ന്റെ​ ​മു​ക്കും​ ​മൂ​ല​യും​ ​അ​രി​ച്ചു​ ​പെ​റു​ക്കു​മ്പോ​ൾ​ ​യൂ​സു​ഫ് ​അ​ലി​ക്കും​ ​ല​ക്ഷ്‌​മി​ക്കും​ ​പാ​പ്പാ​ന്മാ​ർ​ക്കും​ ​ഭ​ക്ഷ​ണ​മെ​ത്തി​ക്കു​ന്ന​ ​തി​ര​ക്കി​ലാ​യി​രു​ന്നു​ ​ശ​ബാ​ന​യും​ ​മ​ക്ക​ളും.​ ​കാ​ടി​ന്റെ​ ​പ​ല​ഭാ​ഗ​ങ്ങ​ളി​ൽ​ ​മാ​റി​ ​മാ​റി​ ​താ​മ​സി​ച്ച് ​കൃ​ത്യം​ ​ര​ണ്ട​ര​മാ​സം​ ​അ​ലി​ ​ല​ക്ഷ്‌​മി​യെ​ ​ഒ​ളി​പ്പി​ച്ചു.​ ​എ​ന്നാ​ൽ​ ​സെ​പ്റ്റം​ബ​ർ​ 18​ന് ​അ​ർ​ദ്ധ​രാ​ത്രി​യി​ൽ​ ​അ​ധി​കൃ​ത​രു​ടെ​ ​പി​ടി​വീ​ണു.​ ​യൂ​സു​ഫ് ​അ​ലി​ ​പാ​പ്പാ​ന്മാ​രാ​യ​ ​സ​ദാ​മി​നേ​യും​ ​രാ​ജു​വി​നേ​യും​ ​വി​ളി​ച്ച് ​ഉ​ണ​ർ​ത്തി.​ ​ല​ക്ഷ്‌​മി​യു​മാ​യി​ ​ഉ​ൾ​ക്കാ​ട്ടി​ലേ​ക്ക് ​ക​യ​റാ​ൻ​ ​ത​യാ​റാ​യി.​ ​എ​ന്നാ​ൽ​ ​ഫ​ലം​ ​ക​ണ്ടി​ല്ല.​ ​വ​ന​പാ​ല​ക​രും​ ​പൊ​ലീ​സും​ ​അ​പ്പോ​ഴേ​ക്കും​ ​ല​ക്ഷ്‌​മി​ക്ക് ​ചു​റ്റും​ ​ത​മ്പ​ടി​ച്ചു.​ ​ര​ക്ഷ​പ്പെ​ടാ​നു​ള്ള​ ​അ​വ​സാ​ന​ ​ശ്ര​മ​മെ​ന്ന​ ​നി​ല​യി​ൽ​ ​ല​ക്ഷ്‌​മി​യു​ടെ​ ​കെ​ട്ട് ​അ​ഴി​ച്ച് ​വി​ട്ട് ​മ​ന​സി​ല്ലാ​മ​ന​സോ​ടെ​ ​മൂ​വ​രും​ ​കാ​ട്ടി​ലേ​ക്ക് ​ഓ​ടി.​ ​സ​ദാ​മും​ ​രാ​ജു​വും​ ​പൊ​ലീ​സി​ന്റെ​ ​പി​ടി​യി​ലാ​യി.​ ​യൂ​സു​ഫ് ​അ​ലി​ ​ഒ​രു​മാ​സ​ത്തി​ന് ​ഇ​പ്പു​റ​വും​ ​കാ​ണാ​മ​റ​യ​ത്താ​ണ്.​ ​നി​ല​വി​ളി​ച്ച് ​കൊ​ണ്ട് ​കാ​ട്ടി​ലേ​ക്ക് ​ഓ​ടി​മ​റി​ഞ്ഞ​ ​യൂ​സു​ഫ് ​ഇ​പ്പോ​ഴും​ ​വേ​ദ​ന​യാ​യി​ ​അ​വ​ശേ​ഷി​ക്കു​ന്നു​വെ​ന്ന് ​രാ​ജു​ ​പ​റ​യു​ന്നു.

ത​ട​യാ​ൻ​ ​ശ്ര​മി​ച്ച​ ​ശ​ബാ​ന​യു​ടെ ത​ല​ ​ത​ക​ർ​ത്ത് ​പൊ​ലീ​സ്
കാ​ട്ടി​ൽ​ ​നി​ന്ന് ​പി​ടി​കൂ​ടി​യ​ ​ല​ക്ഷ്‌​മി​യേ​യും​ ​പാ​പ്പാ​ന്മാ​രേ​യും​ ​ഡ​ൽ​ഹി​ ​ശ​ക്ക​ർ​പൂ​ർ​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ലാ​ണ് ​ആ​ദ്യം​ ​എ​ത്തി​ച്ച​ത്.​ ​ഇ​ത​റി​‌​ഞ്ഞ​ ​ശ​ബാ​ന​യും​ ​മ​ക്ക​ളാ​യ​ ​റോ​ഹി​ലും​ ​റ​ഹി​ലും​ ​ശാ​ത്തി​റും​ ​ശ​ക്കീ​ലും​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ലെ​ത്തി.​ ​അ​പ്പോ​ഴേ​ക്കും​ ​ല​ക്ഷ്‌​മി​യെ​ ​യ​മു​നാ​ന​ഗ​റി​ലെ​ ​ആ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് ​ മാ​റ്രാ​ൻ​ ​ത​യാ​റെ​ടു​ക്കു​ക​യാ​യി​രു​ന്നു​ ​അ​ധി​കൃ​ത​ർ.​ ​ലോ​റി​യി​ൽ​ ​ക​യ​റാ​ൻ​ ​കൂ​ട്ടാ​ക്കാ​തെ​ ​നി​ന്ന​ ​ല​ക്ഷ്‌​മി​യെ​ ​പൊ​ലീ​സും​ ​വ​ന​പാ​ല​കരും​ ​ചേ​ർ​ന്ന് ​പൊ​തി​രെ​ ​ത​ല്ലി.​ ​ലോ​റി​ക്കു​ള്ളി​ൽ​ ​ബ​ന്ധി​ച്ച​ ​ച​ങ്ങ​ല​യി​ൽ​ ​ ല​ക്ഷ്‌​മി​യു​ടെ​ ​കാ​ലി​ൽ​ ​കൊ​ളു​ത്തി​ട്ട് ​ഉ​ള്ളി​ലേ​ക്ക് ​വ​ലി​ച്ചു.​ ​ത​ങ്ങ​ൾ​ ​പോ​റ്റി​വ​ള​ർ​ത്തി​യ​ ​പ്രി​യ​പ്പെ​ട്ട​വ​ൾ​ക്ക് ​നേ​രെ​ ​ന​ട​ക്കു​ന്ന​ ​ക്രൂ​ര​ത​ ​ക​ണ്ട് ​നി​ൽ​ക്കാ​നാ​കാ​തെ​ ​വ​ന്ന​പ്പോ​ൾ​ ​ശ​ബാ​ന​ ​എ​തി​ർ​ത്തു.​ ​ഫ​ല​മോ​ ​വ​ന​പാ​ല​ക​ർ​ ​ശ​ബാ​ന​യു​ടെ​ ​ത​ല​യി​ൽ​ ​ലാ​ത്തി​ ​കൊ​ണ്ട് ​ത​ല്ലി.​ ​

ഇ​തി​നി​ടെ​ ​പാ​പ്പാ​ന്മാ​രി​ൽ​ ​ഒ​രാ​ളാ​യ​ ​രാ​ജു​വി​നെ​ ​കൂ​ടി​ ​കൂ​ട്ടി​ ​ആ​ന​യെ​ ​അ​നു​ന​യി​പ്പി​ക്കാ​ൻ​ ​അ​ധി​കൃ​ത​ർ​ ​ശ്ര​മി​ച്ചു.​ ​ല​ക്ഷ്‌​മി​യോ​ട് ​ചെ​യ്യു​ന്ന​ ​ക്രൂ​ര​ത​ ​അ​വ​സാ​നി​പ്പി​ക്കാ​ൻ​ ​ ഒടുവിൽ അ​യാ​ൾ​ ​ല​ക്ഷ്‌​മി​ക്കൊ​പ്പം​ ​പോ​കാ​മെ​ന്ന് ​സ​മ്മ​തി​ച്ചു.​ ​ഇ​തോ​ടെ​ ​ല​ക്ഷ്‌​മി​ ​അ​നു​സ​ര​ണ​യോ​ടെ​ ​ലോ​റി​യി​ൽ​ ​ക​യ​റി.​ ​അ​ധി​കൃ​ത​രു​ടെ​ ​ജോ​ലി​ ​ത​ട​സ​പ്പെ​ടു​ത്തി,​ ​കോ​ട​തി​ ​വി​ധി​ ​അ​നു​സ​രി​ച്ചി​ല്ല,​ ​വ​ന്യ​മൃ​ഗ​ത്തോ​ട് ​ക്രൂ​ര​ത​ ​കാ​ണി​ച്ചു​ ​തു​ട​ങ്ങി​യ​ ​കു​റ്റ​ങ്ങ​ൾ​ക്ക് ​അ​ച്‌​ഛ​നെ​ ​കി​ട്ടി​യി​ല്ലെ​ങ്കി​ൽ​ ​മ​ക്ക​ൾ​ ​മ​തി​യെ​ന്ന് ​പൊ​ലീ​സ് ​ഭീ​ഷ​ണി​ ​മു​ഴ​ക്കി​യ​തോ​ടെ​ ​മു​തി​ർ​ന്ന​ ​ര​ണ്ട് ​ആ​ൺ​മ​ക്ക​ളെ​യും​ ​ഒ​ളി​വി​ൽ​ ​പാ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ​ശ​ബാ​ന.

ജാ​സ്‌​മി​​നായി മാറിയ ലക്ഷ‌്മി
ഹ​രി​യാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​അം​ഗീ​കാ​ര​ത്തോ​ടെ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ഹ​രി​യാ​ന​യി​ലെ​ ​യ​മു​നാ​ന​ഗ​റി​ലെ​ ​ആ​ന​ത്താ​വ​ള​ത്തി​ലാ​ണ് ​ ല​ക്ഷ്‌​മി​ ​ ഇ​പ്പോ​ൾ.​ ​ആ​ന​ത്താ​വ​ള​ത്തി​ൽ​ ​എ​ത്തി​ച്ച​തോ​ടെ​ ​ല​ക്ഷ്‌​മി​യെ​ ​പേ​ര് ​മാ​റ്റി​ ​ജാ​സ്‌​മി​നാ​ക്കി.​ ​ആ​ന​ ​ത​ന്റെ​ ​പേ​ടി​പ്പെ​ടു​ത്തു​ന്ന​ ​ഭൂ​ത​കാ​ലം​ ​മ​റ​ക്കാ​ൻ​ ​വേ​ണ്ടി​യാ​ണ​ത്രേ​ ​പേ​ര് ​മാ​റ്റ​ൽ.​ ​ഒ​പ്പം​ ​ആ​ന​ ​അ​സു​ഖ​ബാ​ധി​ത​യാ​ണെ​ന്നും​ ​കാ​ലി​ൽ​ ​ഗു​രു​ത​ര​ ​രോ​ഗ​മു​ണ്ടെ​ന്നും​ ​ഫോ​ട്ടോ​ ​അ​ട​ക്കം​ ​കാ​ണി​ച്ച് ​സാ​മൂ​ഹി​ക​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​ ​വി​ദേ​ശ​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്ന​ട​ക്കം​ ​സ​ഹാ​യം​ ​ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണ് ​ഈ​ ​സ​ന്ന​ദ്ധ​ ​സം​ഘ​ട​ന.​ ​​ ​എ​ന്നാ​ൽ​ ​ഫേ​സ് ​ബു​ക്ക് ​പേ​ജി​ൽ​ ​ല​ക്ഷ്‌​മി​യു​ടേ​തെ​ന്ന് ​കാ​ണി​ച്ചി​രി​ക്കു​ന്ന​ ​ചി​ത്ര​ങ്ങ​ൾ​ ​മ​റ്റേ​തോ​ ​ആ​ന​യു​ടേ​യ​താ​ണെ​ന്നും​ ​ല​ക്ഷ്‌​മി​യു​ടെ​ ​ഓ​രോ​ ​ശ​രീ​ര​ഭാ​ഗ​വും​ ​ത​നി​ക്ക് ​കാ​ണാ​പാ​ഠ​മാ​ണെ​ന്നും​ ​ശ​ബാ​ന​ ​പ​റ​യു​ന്നു.​ ​ല​ക്ഷ്‌​മി​യെ​ ​ക​ച്ച​വ​ട​മാ​ക്കി​ ​മാ​റ്റ​ണ​മെ​ന്ന് ​മാ​ത്ര​മാ​ണ് ​ഇ​വ​രു​ടെ​ ​ല​ക്ഷ്യ​മെ​ന്നും​ ​ അവർ ആരോപിക്കുന്നു.

ല​ക്ഷ‌്മി അ​വ​സാ​ന​ത്തെ​ ​പേ​ര്
ഇ​ന്ത്യ​ൻ​ ​ച​രി​ത്ര​ത്തി​ൽ​ ​മാ​റ്റി​നി​റു​ത്താ​നാ​കാ​ത്ത​ ​മൃ​ഗ​മാ​ണ് ​ആ​ന.​ ​ഡ​ൽ​ഹി​യെ​ ​സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം​ ​അ​വ​സാ​ന​ ​രാ​ജ​വം​ശ​ത്തി​ന്റെ​ ​അഭിമാന ചി​ഹ്ന​വും.​ ​ആ​ന​യി​ല്ലാ​തെ​ ​മു​ഗ​ൾ​ ​രാ​ജ​വം​ശ​മി​ല്ല.​ ​ആ​ന​പ്പ​ട​യും​ ​ആ​ന​സ​വാ​രി​ ​ക​ഥ​ക​ളു​മൊ​ക്കെ​ ​നി​റ​ഞ്ഞ​താ​ണ് ​മു​ഗ​ൾ​ ​പാരമ്പര്യവും.​ ​ബാ​ബ​റും​ ​അ​ക്ബ​റും​ ​ഷാ​ജ​ഹാ​നു​മൊ​ക്കെ​ ​തലയുയർത്തി ഭരിച്ച ​മു​ഗ​ൾ​ ​സാ​മ്രാജ്യ​ത്തി​ന്റെ​ ​ത​ല​സ്ഥാ​ന​മാ​യ​ ​ഡ​ൽ​ഹി​യി​ലെ​ ​തെ​രു​വി​ൽ​ ​ഇനി ആനയെ കാണില്ല.​ ​ഡ​ൽ​ഹി​യി​ലെ​ ​ഏ​റ്റ​വും​ ​അ​വ​സാ​ന​ത്തെ​ ​വ​ള​ർ​ത്താ​ന​യാ​യി​രു​ന്നു​ ​ല​ക്ഷ്‌​മി.​ ​മു​ഗ​ൾ​ ​രാ​ജ​വം​ശ​ത്തി​നൊ​പ്പം​ ​ല​ക്ഷ്‌​മി​യും​ ​ച​രി​ത്ര​ത്തി​ൽ​ ​ഇ​ടം​ ​നേ​ടി​ ​ഇ​ന്ദ്ര​പ്ര​സ്ഥം​ ​വി​ട്ടി​രി​ക്കു​ന്നു.​ ​പ​ക്ഷേ​ ​ ല​ക്ഷ്‌​മി​ക്ക് ​ വേ​ണ്ടി​ ​പോ​രാ​ടി​യ​ ​യൂ​സ​ുഫി​ന്റെ​ ​കു​ടും​ബം​ ​ഇ​ന്നും കണ്ണീർ ചി​ത്ര​മാ​ണ്.
(ലേഖികയുടെ നമ്പർ: 9946103963,​ വീഡിയോ സ്റ്റോറി: YouTube.com/Kaumudyയിൽ കാണാം)​

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VARANDHYA, YOUSUF, ELEPHANT OWNER
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.