SignIn
Kerala Kaumudi Online
Saturday, 07 March 2026 9.03 AM IST

'എന്റെ ബുക്കിൽ ടീച്ചർ വരച്ചുതന്നത് എന്താന്ന് അറിയോ'?; സന്തോഷത്തിനിടയിലും ആശങ്കപ്പെട്ട് ആരാധകർ

Increase Font Size Decrease Font Size Print Page
parvathy

കുട്ടികൾ ഓരോ പുതിയ കാര്യങ്ങൾ പഠിക്കുന്നത് കാണാൻതന്നെ ഒരു ചന്തമാണ്. ആദ്യമായി ഒരു കാര്യം പഠിക്കാൻ തുടങ്ങുമ്പോഴുണ്ടാകുന്ന എക്‌സൈറ്റ്‌മെന്റും പേടിയും സന്തോഷവുമെല്ലാം അവർ മാതാപിതാക്കളോടായിരിക്കും പങ്കുവയ്‌ക്കുന്നത്. അത്തരത്തിലൊരു വീഡിയോയാണ് നടിയും അവതാരകയുമായ പാർവതി കൃഷ്ണ പങ്കുവച്ചിരിക്കുന്നത്. പാർവ്വതി തന്റെ മകനായ അച്ചൂട്ടനെ ആദ്യമായി ഡാൻസ് ക്ലാസിലേക്ക് കൊണ്ടുപോകുന്നതാണ് വീഡിയോ.

കാറിൽ യാത്ര ചെയ്യവെ നമ്മൾ എവിടേക്കാ പോകുന്നതെന്ന് പാർവതി മകനോട് ചോദിക്കുന്നു. ഡാൻസ് പഠിക്കാൻ പോകുവാണെന്നും എനിക്ക് ഡാൻസ് പഠിക്കുന്നത് ഇഷ്‌ടമാണെന്നും അച്ചൂട്ടൻ പറയുന്നുണ്ട്. അതിനിടയിൽ അമ്മേട കണ്ണാണോ താനെന്ന് അച്ചൂട്ടൻ സ്‌നേഹത്തോടെ ചോദിക്കുന്നുണ്ട്. അതെയെന്ന് പാർവതി പറയുമ്പോഴാണ് അവൻ വർത്തമാനം തുടരുന്നത്.

'എന്റെ ബുക്കിൽ ടീച്ചർ വരച്ചുതന്നത് എന്താന്ന് പറയട്ടെ. സൺഡേ യു ഗോ ടു ഡാൻസ് പ്രാക്‌ടീസ് എന്ന് ടീച്ചർ ബുക്കിൽ എഴുതി' - അച്ചൂട്ടൻ കൊഞ്ചലോടെ അമ്മയോട് സ്‌കൂൾ വിശേഷങ്ങൾ പങ്കുവച്ചു.

ശേഷം അച്ചൂട്ടൻ ഡാൻസ് ക്ലാസിൽ പ്രാക്‌ടീസ് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും കമ്പ്യൂട്ടറിൽ ചിത്രം വരയ്‌ക്കുന്നതിന്റെ ദൃശ്യങ്ങളുമെല്ലാം വീഡിയോയ്‌ക്കൊപ്പം ചേർത്തിട്ടുണ്ട്. നിരവധി പേരാണ് വീഡിയോയ്‌ക്ക് ലൈക്ക് ചെയ്‌തിരിക്കുന്നത്. അച്ചൂട്ടൻ നല്ലൊരു ഡാൻസർ ആകട്ടെയെന്ന് പലരും ആശംസിക്കുന്നുണ്ട്. അതേസമയം, കാറിൽ യാത്ര ചെയ്യുമ്പോൾ കുട്ടിയെ പിൻസീറ്റിൽ നിർത്തിയതിൽ ആശങ്കപ്രകടിപ്പിച്ച ആരാധകർ കുട്ടിയെ സീറ്റ്‌ ബെൽറ്റിട്ട് ഇരുത്തണമെന്നും നിർദേശിക്കുന്നുണ്ട്.

TAGS: KIDS, VIRAL VIDEO, KID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.