SignIn
Kerala Kaumudi Online
Sunday, 17 November 2019 11.07 PM IST

കല്ലിൽ വിരിയുന്ന കവിത

kanayi-kunjiraman

ക​ല്ലിൽ​ ​ക​വിത​ ​കൊ​ത്തു​ന്ന​ ​ശി​ല്‌​പി.​ ​കാ​നാ​യി​ ​കു​ഞ്ഞി​രാ​മ​ൻ​ ​എ​ന്ന​ ​പ്ര​തി​ഭ​ ​വ്യ​ത്യ​സ്‌​ത​നാ​വു​ന്ന​ത് ​ഇ​ങ്ങ​നെ​യാ​ണ്.​ ​ക​വി​ത​ ​പോ​ലെ​ ​മ​നോ​ഹ​ര​മാ​ണ് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ഓ​രോ​ ​ശി​ല്‌​പ​ങ്ങ​ളും.​ ​വ​യ​സ് ​എ​ൺ​പ​ത്തിരണ്ട് ​ക​ഴി​ഞ്ഞെ​ങ്കി​ലും​ ​ശി​ല്‌​പ​ ​ക​ല​യി​ൽ​ ​ആ​ ​ചു​റു​ചു​റു​ക്ക് ​വി​ട്ടു ​പോ​യി​ട്ടി​ല്ല.​ ​മ​നു​ഷ്യ​ന്റെ​ ​ജ​ന്മ​ഭാ​ഷ​ ​ചി​ത്ര​ക​ല​യാ​ണെ​ന്നും​ ​മ​ണ്ണി​ൽ​ ​ക​ളി​ച്ചും​ ​രൂ​പ​ങ്ങ​ളു​ണ്ടാ​ക്കി​യും​ ​വേ​ണം​ ​അ​വ​ൻ​ ​വ​ള​രാ​നെ​ന്നു​മാ​ണ് ​കാ​നാ​യി​ ​പ​റ​യു​ന്ന​ത്.​ ​മ​ല​യാ​ളി​ക​ളു​ടെ​ ​മ​ന​സി​ൽ​ ​ഇ​ന്ന് ​കാ​നാ​യി​ ​എ​ന്ന​ ​ക​ലാ​കാ​ര​ന് ​ഉ​യ​ര​ങ്ങ​ളി​ലാ​ണ് ​സ്ഥാ​നം.​ ​പ​ക്ഷേ​ ​ച​രി​ത്രം​ ​പ​രി​ശോ​ധി​ച്ചാ​ൽ​ ​അം​ഗീ​കാ​ര​ങ്ങ​ളും​ ​വി​മ​ർ​ശ​ന​ങ്ങ​ളും​ ​തു​ല്യ​മാ​യി​രു​ന്നു​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ജീ​വി​ത​ത്തി​ലെ​ന്ന് ​മ​ന​സി​ലാ​കും.​ ​ഒ​രു​ ​ക​ലാ​കാ​ര​നെ​ ​സം​ബ​ന്ധി​ച്ച് ​ അ​താ​ണ് ​ വേ​ണ്ട​തെ​ന്ന​ ​അ​ഭി​പ്രാ​യ​വും​ ​കാ​നാ​യി​ ​പ​ങ്കു​വ​യ്‌​ക്കു​ന്നു​ണ്ട്.

യ​ക്ഷി​ ​പി​റ​ക്കു​ന്നു
ഇ​ന്നും​ ​കാ​നാ​യി​ ​എ​ന്ന​ ​പേ​രി​നൊ​പ്പം​ ​മ​ല​യാ​ളി​ക​ളു​ടെ​ ​മ​ന​സി​ലേ​ക്ക് ​ആ​ദ്യം​ ​വ​രി​ക​ ​മ​ല​മ്പു​ഴ​യി​ലെ​ ​യ​ക്ഷി​യാ​ണ്.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​മ​ന​സിൽ ഇപ്പോഴും​ ​നി​റ​ഞ്ഞു​ ​നി​ൽ​ക്കു​ന്ന​ ​ഓ​ർ​മ്മ​ ​ആ​ ​യ​ക്ഷി​യു​ടെ​ ​രൂ​പ​ക​ല്‌​പ​ന​യാ​ണ്.​ ​മ​ല​മ്പു​ഴ​ ​ഉ​ദ്യാ​ന​ത്തി​ൽ​ ​ശി​ല്‌​പ​മു​ണ്ടാ​ക്ക​ണം​ ​എ​ന്ന​ ​മോ​ഹം​ ​മൊ​ട്ടി​ട്ട​പ്പോ​ൾ​ ​മ​ന​സി​ലേ​ക്ക് ​ആ​ദ്യം​ ​ഓ​ടി​യെ​ത്തി​യ​ത് ​'​പാ​ല​ക്കാ​ട്ടി​"​ലെ​ ​പാ​ല​യും​ ​കാ​ടു​മാ​യി​രു​ന്നു​വെ​ന്ന് ​കാ​നാ​യി​ ​പ​റ​യു​ന്നു.​ ​കാ​ലു​ക​ൾ​ ​നീ​ട്ടി,​ ​മാ​റി​ടം​ ​ഉ​യ​ർ​ത്തി,​ ​അ​ർ​ദ്ധ​മ​യ​ക്ക​ത്തി​ൽ​ ​ആ​കാ​ശ​ത്തേ​ക്ക് ​ക​ണ്ണ് ​ഉ​യ​ർ​ത്തി​ ​മു​ടി​യി​ഴ​ക​ളി​ൽ​ ​വി​ര​ലോ​ടി​ക്കു​ന്ന​ ​യ​ക്ഷി​രൂ​പ​ത്തി​ന് ​അം​ഗീ​കാ​ര​ങ്ങ​ളേ​ക്കാ​ൾ​ ​ഏ​റെ​ ​കി​ട്ടി​യ​ത് ​വി​മ​ർ​ശ​ന​ങ്ങ​ളാ​യി​രു​ന്നു.​ ​അ​വ​ളു​ടെ​ ​രൂ​പ​വും​ ​കാ​ഴ്‌​ച​യും​ ​പ​ല​രി​ലും​ ​അ​സ്വ​സ്ഥ​ത​യു​ണ​ർ​ത്തി.​ ​പ​ല​ ​പ്ര​തി​സ​ന്ധി​ക​ളും​ ​പ​ല​യി​ട​ങ്ങ​ളി​ൽ​ ​നി​ന്നാ​യി​ ​ഉ​യ​ർ​ന്നു.​ ​പ​ക്ഷേ​ ​വ​രാ​ൻ​ ​പോ​കു​ന്ന​ ​എ​ല്ലാ​ ​പ്ര​ശ്‌​ന​ങ്ങ​ളു​ടെ​യും​ ​ഉ​ത്ത​ര​വാ​ദി​ത്തം​ ​സ്വ​യ​മേ​റ്റെ​ടു​ത്ത് ​സ്വ​പ്‌​നം​ ​ക​ണ്ട​ ​ശി​ല്‌​പം​ ​അ​ദ്ദേ​ഹം​ ​പൂ​ർ​ത്തി​യാ​ക്കു​ക​ ​ത​ന്നെ​ ​ചെ​യ്‌​തു.​ ​വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം​ ​ത​ല​സ്ഥാ​ന​ന​ഗ​രി​യി​ൽ​ ​ചി​പ്പി​ക്കു​ള്ളി​ൽ​ ​നി​ന്നും​ ​സാ​ഗ​ര​ക​ന്യ​ക​ ​പു​റ​ന്തോ​ട് ​പൊ​ട്ടി​ച്ച് ​ക​ട​ൽ​ത്തീ​ര​ത്ത് ​തി​ര​ശ്ചീ​ന​ ​ത​ല​ത്തി​ൽ​ ​വി​ശ്ര​മി​ക്കാ​നൊ​രു​ങ്ങി​യ​പ്പോ​ൾ​ ​പ​ല​രും​ ​ക​ണ്ണ് ​പൊ​ത്തി.​ ​പ്ര​തി​സ​ന്ധി​ക​ൾ​ ​പി​ന്നെ​യും​ ​നേ​രി​ടേ​ണ്ടി​ ​വ​ന്നു.​ ​ഒ​ടു​വി​ൽ​ ​അ​ന്ന​ത്തെ​ ​ക​ള​ക്‌​ട​ർ​ ​ന​ളി​നി​ ​നെ​റ്റോ​യോ​ട് ​ശി​ല്‌​പം​ ​പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള​ ​ സൗ​ക​ര്യ​ങ്ങ​ൾ​ ​ന​ൽ​കാ​ൻ​ ​നി​ർ​ദ്ദേ​ശി​ച്ച​ത് ​ മു​ഖ്യ​മ​ന്ത്രി​ ​ക​രു​ണാ​ക​ര​നാ​യി​രു​ന്നു​വെ​ന്ന​ത് ​ച​രി​ത്രം.​ ​അ​ങ്ങ​നെ​ ​ഒ​ട്ടു​മി​ക്ക​ ​ശി​ല്‌​പ​ങ്ങ​ൾ​ക്കൊ​പ്പ​വും​ ​ത​ട​സ​ങ്ങ​ളും​ ​കൂ​ട്ടി​നു​ണ്ടാ​യി​രു​ന്നു.

ചു​വ​രെ​ഴു​ത്തി​ൽ​ ​തു​ട​ങ്ങി​യ​ ​കല
കാ​സ​ർ​കോ​ടു​ള്ള​ ​ചെ​റു​വ​ത്തൂ​ർ​ ​ഗ്രാ​മ​ത്തി​ലെ​ ​കു​ട്ട​മ​ത്ത് ​ ​ ​രാ​മ​ന്റെ​യും​ ​ മാ​ധ​വി​യു​ടെ​യും​ ​മൂ​ത്ത​പു​ത്ര​നാ​യി​ട്ടാ​യി​രു​ന്നു​ ​ജ​ന​നം.​ ​കു​ട്ടി​ക്കാ​ല​ത്ത് ​ചു​വ​രി​ലെ​ഴു​തി​യ​ ​ചി​ത്ര​ങ്ങ​ൾ​ക്ക് ​ഒ​രേ​സ​മ​യം​ ​അ​ച്‌​ഛ​ന്റെ​ ​കോ​പ​വും​ ​അ​മ്മ​യു​ടെ​ ​വാ​ത്സ​ല്യ​വും​ ​ഏ​റ്റു​വാ​ങ്ങേ​ണ്ടി​ ​വ​ന്നി​ട്ടു​ണ്ടെ​ന്ന് ​അ​ദ്ദേ​ഹം​ ​ഓ​ർ​ക്കു​ന്നു.​ ​ദേ​ഷ്യ​ക്കാ​ര​നാ​യ​ ​അ​ച്‌​ഛ​നോ​ട് ​പൊ​രു​ത്ത​പ്പെ​ടാ​നാ​വാ​തെ​ ​അ​മ്മ​ ​സ്വ​ന്തം​ ​വീ​ട്ടി​ലേ​ക്ക് ​മ​ട​ങ്ങി.​ ​മ​ക​നെ​ ​കാ​ണാ​നു​ള്ള​ ​അ​വ​കാ​ശ​വും​ ​നി​ഷേ​ധി​ക്ക​പ്പെ​ട്ടു.​ ​അ​ച്‌​ഛ​ന്റെ​ ​ര​ണ്ടാം​ ​വി​വാ​ഹ​ത്തോ​ടെ​ ​ബാ​ല്യ​കാ​ലം​ ​ദു​രി​ത​പൂ​ർ​ണ​മാ​യി.​ ​അ​പ്പോ​ഴെ​ല്ലാം​ ​സ്വ​യം​ ​സ​ന്തോ​ഷം​ ​ക​ണ്ടെ​ത്തി​യി​രു​ന്ന​ത് ​മ​ണ്ണി​ലും​ ​ക​ല്ലി​ലും​ ​ശി​ല്‌​പ​ങ്ങ​ൾ​ ​കൊ​ത്തി​വ​ര​ഞ്ഞാ​യി​രു​ന്നു.​ ​

നീ​ലേ​ശ്വ​രം​ ​രാ​ജാ​സ്‌​കൂ​ളി​ലെ​ ​പ​ഠ​ന​കാ​ല​ത്ത് ​ചി​ത്ര​ക​ലാ​ദ്ധ്യാ​പ​ക​നാ​യ​ ​കൃ​ഷ്‌​ണ​ക്കു​ട്ട​ൻ​ ​മാ​ഷാ​ണ് ​കാ​നാ​യി​യി​ലെ​ ​ക​ലാ​കാ​ര​നെ​ ​ക​ണ്ട​റി​ഞ്ഞ് ​പ്രോ​ത്സാ​ഹി​പ്പി​ച്ച​ത്.​ ​അ​മ്മാ​വ​നാ​യ​ ​കു​ഞ്ഞ​പ്പു​ ​മാ​ഷും​ ​പി​ന്തു​ണ​യേ​കി.​ ​സം​ഗീ​ത​ത്തി​ലും​ ​ചി​ത്ര​ക​ല​യി​ലും​ ​സ​മ്മാ​ന​ങ്ങ​ൾ​ ​നേ​ടി.​ ​പി​ന്നീ​ട് ​ക​ല​യും​ ​വാ​യ​ന​യും​ ​കൂ​ടെ​ ​കൂ​ടി.​ ​പി​ൽ​ക്കാ​ല​ത്ത് '​കാ​നാ​യി​ ​ക​വി​ത​ക​ൾ​" ​എ​ന്ന​ ​ക​വി​താ​ ​സ​മാ​ഹാ​രം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​മ​റ്റൊ​രു​ ​പു​സ്‌​ത​ക​ത്തി​ന്റെ​ ​പ​ണി​പ്പു​ര​യി​ലാ​ണി​പ്പോ​ൾ.​ ​മ​ദ്രാ​സി​ലെ​ ​സ്‌​കൂ​ൾ​ ​ഒ​ഫ് ​ആ​ർ​ട്സി​ൽ​ ​ശി​ല്‌​പ​ക​ല​ ​ഐ​ച്ഛി​ക​വി​ഷ​യ​മാ​യെ​ടു​ത്തതാ​ണ് ​ജീ​വി​ത​ത്തി​ൽ​ ​വ​ഴി​ത്തി​രി​വാ​യ​ത്.​ ​ചി​ത്ര​കാ​ര​നാ​യ​ ​റോ​യി​ ​ചൗ​ധ​രി​യാ​യി​രു​ന്നു​ ​പ്രി​ൻ​സി​പ്പ​ൽ.​ ​കെ.​സി.​എ​സ് ​പ​ണി​ക്ക​ർ​ ​ക​രു​ത്തും​ ​ത​ണ​ലും​ ​പ​ക​ർ​ന്നു.​ ​പ്രൊ​ഫ.​ ​എ​സ്.​ ​ധ​ന​പാ​ൽ​ ​ശി​ല്‌​പ​ക​ല​യി​ലെ​ ​ഗു​രു​വാ​യി​രു​ന്നു.​ ​ചെ​മ്പ് ​ത​കി​ടി​ൽ​ ​മാ​തൃ​സ​ങ്ക​ല്‌​പ​ശി​ല്‌​പം​ ​ചെ​യ്‌​ത് ​പ​ഠ​ന​സ​മ​യ​ത്ത് ​ത​ന്നെ​ ​ത​ക​ര​ശി​ല്‌​പ​‌​നി​ർ​മ്മാ​ണ​രം​ഗ​ത്തെ​ ​തു​ട​ക്ക​ക്കാ​ര​നാ​യി.​ ​ഒ​ന്നാം​ ​ക്ലാ​സോ​ടെ​ ​വി​ജ​യം​ ​വ​രി​ച്ച​തി​നു​ശേ​ഷം​ ​മ​ദ്രാ​സി​ലെ​ത്തി ​രാ​ജാ​ ​വ​നി​താ​ ​കോ​ളേ​ജി​ൽ​ ​അ​ദ്ധ്യാ​പ​ക​നാ​യി​ ​സേ​വ​ന​മ​നു​ഷ്‌​ഠി​ച്ചു.​ ​അ​ത് ​ക​ഴി​ഞ്ഞ് 1961​ൽ​ ​ദേ​ശീ​യ​ ​സ്കോ​ള​ർ​ഷി​പ്പോ​ടെ​ ​പ​ഠ​നം​ ​തു​ട​ർ​ന്നു.​ ​പി​ന്നീ​ട് ​കോ​മ​ൺ​ ​വെ​ൽ​ത്ത് ​സ്കോ​ള​ർ​ഷി​പ്പോ​ടെ​ 1965​ൽ​ ​ല​ണ്ട​ൻ​ ​യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ​ ​കീ​ഴി​ലു​ള്ള​ ​ആ​ഗോ​ള​ ​പ്ര​ശ​സ്‌​ത​മാ​യ​ ​സ്‌​ളേ​ഡ് ​സ്‌​കൂ​ൾ​ ​ഒ​ഫ് ​ആ​ർ​ട്സി​ൽ​ ​ചേ​ർ​ന്നു.​ ​വെ​ൽ​ഡിം​ഗ് ​ശി​ല്‌​പ​നി​ർ​മ്മി​തി​ ​അ​ഭ്യ​സി​ച്ച​ത് ​ഇ​വി​ടെ​ ​വ​ച്ചാ​ണ്.


'​'​പു​രു​ഷ​ന്റെ​യും​ ​സ്ത്രീ​യു​ടെ​യും​ ​ശ​രീ​ര​ശാ​സ്ത്രം​ ​പ​ഠി​ക്കു​ക​യെ​ന്ന​ത് ​ശി​ല്‌​പ​ക​ല​യു​ടെ​ ​പാ​ഠ്യ​ഭാ​ഗ​മാ​ണ്.​ ​സ്ത്രൈ​ണ​ത​ ​ലൈം​ഗി​ക​ത​ ​ഉ​ണ​ർ​ത്തും,​ ​ഇ​ത് ​അ​ശ്ലീ​ല​മ​ല്ല.​ ​സ​ന്താ​നോ​ത്പാ​ദ​ന​ത്തി​ന് ​വേ​ണ്ടി​യു​ള്ള​ ​പ്ര​കൃ​തി​ ​നി​യ​മ​മാ​ണ്.​""​ ​കാ​നാ​യി​ ​പ​റ​യു​ന്നു.​ ​ത​ന്റെ​ ​ശി​ല്‌​പ​ങ്ങ​ളി​ലൊ​ന്നും​ ​അ​ശ്ലീ​ല​ത​ ​കാ​ണേ​ണ്ട​തി​ല്ലെ​ന്ന് ​കൂ​ടി​ ​അ​ദ്ദേ​ഹം​ ​ഓ​ർ​മ്മി​പ്പി​ക്കു​ന്നു.

ശി​ല്‌​പ​ങ്ങ​ൾ​ ​ക​ഥ​ ​പ​റ​യു​മ്പോൾ
കാ​സ​‌​ർ​കോ​ട് ​മു​ത​ൽ​ ​തി​രു​വ​ന​ന്ത​പു​രം​ ​വ​രെ​യു​ള്ള​ ​കാ​നാ​യി​ ​ശി​ല്‌​പ​ഗാ​ഥ​യി​ൽ​ ​എ​ടു​ത്തു​ ​പ​റ​യേ​ണ്ട​ ​ഒ​ന്നാ​ണ് ​എ​റ​ണാ​കു​ള​ത്തു​ള്ള​ ​മു​ക്കോ​ല​ ​പെ​രു​മാ​ൾ.​ ​ഈ​ ​ശി​ല്‌​പം​ ​ഭാ​വി​ ​ഭൂ​ത​ ​വ​ർ​ത്ത​മാ​ന​ ​കാ​ല​ങ്ങ​ളാ​യ​ ​മൂ​ന്ന് ​കോ​ല​ങ്ങ​ൾ​ ​ഒ​രേ​ ​വേ​ദി​യി​ൽ​ ​ഒ​ന്നി​ച്ചി​രു​ന്നു​ ​വി​ധി​ ​പ​റ​യു​ന്നു.​ ​കി​ഴ​ക്ക് ​പ​ടി​ഞ്ഞാ​റ​ൻ​ ​ശൈ​ലി​ക​ളി​ലൂ​ടെ​ ​ആ​ധു​നി​ക​ത​ ​കൈ​വ​ന്ന​ ​ആ​ദ്യ​ത്തെ​ ​ഇ​ൻ​സ്റ്റ​ലേ​ഷ​നാ​ണ​ത്.​ ​ക​ല​യ്‌​ക്ക് ​നി​‌​ർ​വ​ച​ന​മി​ല്ല.​ ​വ്യാ​ഖ്യാ​ന​മേ​യു​ള്ളൂ​ ​എ​ന്ന​ ​ത​ത്വ​വും​ ​ഇ​തി​ലൂ​ടെ​ ​അ​ർ​ത്ഥ​പൂ​ർ​ണ​മാ​കു​ന്നു.​ ​കൊ​ല്ലം​ ​കാ​ർ​ത്തി​ക​ ​ഹോ​ട്ട​ലി​ന് ​മു​ന്നി​ലു​ള്ള​ ​ദ്വാ​ര​പാ​ല​ക​ശി​ല്‌​പം​ ​ര​ണ്ട് ​ന​ഗ്ന​സ്ത്രീ​ക​ൾ​ക്കി​ട​യി​ൽ​ ​ന​ഗ്ന​നാ​യി​ ​കു​ളി​ക്കു​ന്ന​ ​പു​രു​ഷ​സ​ങ്ക​ല്‌​പ​വും​ ​ചേ​ർ​ന്ന​താ​ണ്.​ ​ഗ്രാ​മീ​ണ​ത​യു​ടെ​ ​നി​ഷ്‌​ക​ള​ങ്ക​ത​യി​ൽ​ ​ഒ​രു​മി​ച്ച് ​കു​ളി​ക്ക​ട​വു​ക​ൾ​ ​പ​ങ്കി​ടു​ന്ന​ ​സ്ത്രീ​പു​രു​ഷ​ന്മാ​രു​ടെ​ ​വി​ശു​ദ്ധി​യാ​ണി​തി​ൽ​ ​പ്ര​തി​ഫ​ലി​ക്കു​ന്ന​ത്.​ ​

കോ​ട്ട​യ​ത്ത് ​പ​ബ്ലി​ക് ​ലൈ​ബ്ര​റി​ക്ക് ​വേ​ണ്ടി​ ​നി​ർ​മ്മി​ച്ച​ ​അ​ക്ഷ​ര​ശി​ല്പം​ ​ലി​പി​ച​രി​ത്ര​ത്തി​ന്റെ​ ​ആ​കെ​ ​തു​ക​യാ​ണ്.​ ​മോ​ഹ​ൻ​ജ​ദാ​രോ​യി​ൽ​ ​തു​ട​ങ്ങി​ ​വ​ട്ടെ​ഴു​ത്തി​ലും​ ​കോ​ലെ​ഴു​ത്തി​ലും​ ​എ​ഴു​തി​ ​ക​മ്പ്യൂ​ട്ട​ർ​ ​ഭാ​ഷ​യി​ലെ​ത്തി​ ​നി​ൽ​ക്കു​ന്നു​ ​ഈ​ ​ശി​ല്‌​പം.​ ​വി​നോ​ദ​സ​ഞ്ചാ​രം​ ​ക​ല​യി​ലൂ​ടെ​ ​പ്രോ​ത്സാ​ഹി​പ്പി​ച്ച​ ​ക​ലാ​കാ​ര​നും​ ​കാ​നാ​യി​യാ​ണ്.​ ​ഏ​ത് ​ക​ല​യും​ ​ക​ല​യാ​കു​ന്ന​ത് ​സ​മൂ​ഹ​ത്തി​ന് ​പു​ത്ത​ൻ​ ​ഉ​ണ​ർ​വേ​കു​മ്പോ​ഴാ​ണ്.​ ​ഉ​ല്ലാ​സ​പ്ര​ദ​മാ​യി​ ​സ​മ​യം​ ​ചെ​ല​വ​ഴി​ക്കാ​ൻ​ ​വേ​ളി​ ​ക​ട​ൽ​പ്പു​റ​ത്തെ​ത്തു​മ്പോ​ൾ​ ​കാ​നാ​യി​ ​നി​ർ​മ്മി​ച്ച​ ​വ​ലി​യ​ശം​ഖി​ൽ​ ​മു​ഴ​ങ്ങു​ന്ന​ത് ​ഈ​ ​സ​ന്ദേ​ശ​ത്തി​ന്റെ​ ​ഒ​ലി​ക​ളാ​യി​രു​ന്നു.​ 1985​ൽ​ ​ലാ​ൻ​‌​ഡ് ​സ്കേ​പ് ​ചെ​യ്‌​ത് ​പ്ര​കൃ​തി​യു​മാ​യി​ ​കെ​ട്ടു​പി​ണ​ഞ്ഞ് ​ശോ​ഭി​ച്ചി​രു​ന്ന​ ​ത​ന്റെ​ ​ചോ​ര​യും​ ​നീ​രു​മാ​യ​ ​ശി​ല്‌​പ​ങ്ങ​ളി​ൽ​ ​പ​ല​തും​ ​ഇ​ന്ന് ​ഇ​ത് ​നാ​ശ​ത്തി​ന്റെ​ ​വ​ക്കി​ലാ​ണ്.​ ​ക​ലാ​മൂ​ല്യ​ത്തെ​യും​ ​ക​ലാ​കാ​ര​നെ​യും​ ​അ​വ​ഗ​ണി​ക്കു​ന്ന​ ​ഈ​ ​കാ​ഴ്ച​ ​ഹൃ​ദ​യ​ത്തി​ന് ​താ​ങ്ങാ​വു​ന്ന​തി​നു​മ​പ്പു​റ​മാ​ണെ​ന്നും​ ​കാ​നാ​യി​ ​വേ​ദ​ന​യോ​ടെ​ ​പ​റ​യു​ന്നു.

സ്വ​പ്‌​ന​ങ്ങ​ൾ​ ​ഇ​നി​യും​ ​ബാ​ക്കി
ല​ളി​ത​മാ​യ​ ​ജീ​വി​ത​ശൈ​ലി​യാ​ണ് ​കാ​നാ​യി​ ​ഇ​ന്നും​ ​പി​ന്തു​ട​രു​ന്ന​ത്.​ ​കു​ട്ടി​ക്കാ​ല​ത്ത് ​ഗോ​വി​ന്ദ​ൻ​ ​മാ​ഷ് ​പ​ഠി​പ്പി​ച്ച​ ​ബു​ദ്ധ​ച​രി​ത​ത്തി​ലൂ​ടെ​ ​ബു​ദ്ധ​നി​ൽ​ ​ആ​കൃ​ഷ്‌​ട​നാ​യി.​ ​ഇ​നി​യും​ ​പൂ​വ​ണി​യാ​ത്ത​ ​സ്വ​പ്‌​ന​മാ​യി​ ​അ​വ​ശേ​ഷി​ക്കു​ന്ന​ത് ​ശ്രീ​ബു​ദ്ധ​ന്റെ​ ​കൂ​റ്റ​ൻ​ ​ശി​ല്‌​പ​മാ​ണ്.​ ​ധാ​രാ​ളം​ ​പ്ര​മു​ഖ​രു​ടെ​ ​വെ​ങ്ക​ല​ ​ശി​ല്‌​പ​ങ്ങ​ളും​ ​ നി​ർ​മ്മി​ച്ചി​ട്ടു​ണ്ട്.​ ​നേ​താ​ജി​ ​സു​ഭാ​ഷ് ​ച​ന്ദ്ര​ബോ​സ്,​ ​ ശ്രീ​നാ​രാ​യ​ണ​ഗു​രു,​ ​വി​ക്രം​ ​സാ​രാ​ഭാ​യ്,​ ​സ​തീ​ഷ് ​ധ​വാ​ൻ,​ ​പ​ട്ടം​ ​താ​ണു​പി​ള്ള,​ ​ഹ​നു​മ​ന്ത​യ്യ,​ ​ശ്രീ​ചി​ത്തി​ര​ ​തി​രു​നാ​ൾ,​ ​മ​ന്ന​ത്ത് ​പ​ത്മ​നാ​ഭ​ൻ,​ ​മാ​മ്മ​ൻ​ ​മാ​പ്പി​ള,​ ​ര​വീ​ന്ദ്ര​നാ​ഥ​ ​ടാ​ഗോ​ർ,​ ​ഇ.​എം.​എ​സ് ​തു​ട​ങ്ങി​ ​പ​ല​ ​പ്ര​മു​ഖ​രും​ ​കാ​നാ​യി​ ​ശി​ല്‌​പ​ങ്ങ​ളി​ലൂ​ടെ​ ​ചൈ​ത​ന്യം​ ​പ​ക​രു​ന്നു.​ ​കാ​ല​ത്തെ​ ​അ​തി​ജീ​വി​ക്കു​ന്ന​വ​യാ​ണ് ​ശി​ല്‌​പ​ങ്ങ​ൾ.​ ​എ​ന്നാ​ൽ,​ ​അ​വ​യു​ടെ​ ​ആ​യു​സ് ​വ​ർ​ദ്ധി​പ്പി​ക്കാ​നും​ ​ഒ​രു​പാ​ട് ​കാ​ര്യ​ങ്ങ​ൾ​ ​ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്.​ ​ത്രി​മാ​ന​രൂ​പ​ത്തി​ൽ​ ​ക​ല്ല്,​ ​മ​ണ്ണ്,​ ​മ​രം,​ ​ലോ​ഹം,​ ​പ്ലാ​സ്റ്റി​ക്,​ ​സി​മ​ന്റ് ​തു​ട​ങ്ങി​യ​വ​യൊ​ക്കെ​ ​നി​ർ​മ്മാ​ണ​ ​വ​സ്‌​തു​ക്ക​ളാ​കാം.​ ​സ​വി​ശേ​ഷ​വ​സ്‌​തു​ക്ക​ൾ​ ​ശ്ര​ദ്ധ​യോ​ടെ​ ​തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തും​ ​യ​ഥാ​സ​മ​യ​ങ്ങ​ളി​ലു​ള്ള​ ​അ​റ്റ​കു​റ്റ​പ്പ​ണി​ക​ളി​ലൂ​ടെ​യു​മാ​ണ് ​ശി​ല്‌​പ​ങ്ങ​ളു​ടെ​ ​ആ​യു​ർ​ദൈ​ർ​ഘ്യം​ ​കൂ​ട്ടു​ന്ന​ത്.​ ​പു​തി​യ​ ​ത​ല​മു​റ​യോ​ട് ​അ​ദ്ദേ​ഹ​ത്തി​ന് ​ന​ൽ​കാ​നു​ള്ള​ ​ഉ​പ​ദേ​ശ​വും​ ​ഇ​താ​ണ്.​ ​


ക​ല​യു​ടെ​ ​ന​വോ​ത്ഥാ​ന​ത്തി​ന്റെ​ ​കാ​ല​ഘ​ട്ട​മാ​ണ് ​കാ​നാ​യി​ ​കേ​ര​ള​ത്തി​ൽ​ ​സൃ​ഷ്‌​ടി​ച്ച​ത്.​ 1975​ൽ​ ​ഫൈ​ൻ​ ​ആ​ർ​ട്സ് ​കോ​ളേ​ജി​ൽ​ ​ശി​ല്‌​പ​ക​ലാ​ ​വി​ഭാ​ഗം​ ​പ്രൊ​ഫ​സ​റാ​യി​ ​ടൈം​ ​ടേ​ബി​ളും​ ​സി​ല​ബ​സു​മൊ​ന്നു​മി​ല്ലാ​തെ​ ​ക​ട​ന്നു​ചെ​ന്ന​പ്പോ​ൾ​ ​വി​വാ​ദ​ങ്ങ​ളും​ ​വി​മ​ർ​ശ​ന​ങ്ങ​ളു​മു​യ​ർ​ന്നു.​ 1978​ൽ​ ​ല​ളി​ത​ക​ലാ​ ​അ​ക്കാ​ഡമി​ ​ചെ​യ​ർ​മാ​നാ​യി.​ ​അ​ക്കാ​ല​ത്ത് ​എ​ല്ലാ​ ​ഗ്രാ​മ​ങ്ങ​ളി​ലും​ ​കാ​മ്പു​ക​ളും​ ​എ​ക്‌​സി​ബി​ഷ​നും​ ​സം​ഘ​ടി​പ്പി​ച്ചു.​ ​ആ​ർ​ട്ട് ​ഗാ​ല​റി​യും​ ​നി​ർ​മ്മി​ച്ചു.​ ​ക​ല,​ ​കേ​ന്ദ്രീ​കൃ​ത​മാ​കാ​തെ​ ​ജി​ല്ലാ​ടി​സ്ഥാ​ന​ത്തി​ൽ​ ​തെ​ക്കു​ ​മു​ത​ൽ​ ​വ​ട​ക്ക് ​വ​രെ​ ​ഒ​രേ​ ​വി​താ​ന​ത്തി​ൽ​ ​വി​ന്യ​സി​ച്ച​പ്പോ​ൾ​ ​പ്ര​ശ്‌​ന​ങ്ങ​ളും​ ​നി​ര​വ​ധി​യു​ണ്ടാ​യി.​ ​ഒ​ടു​വി​ൽ​ ​അ​ക്കാഡ​മി​ ​അ​ട​ച്ചു​പൂ​ട്ടേ​ണ്ടി​യും​ ​വ​ന്നു.​ 2005​-​ലെ​ ​കേ​ര​ള​സ​ർ​ക്കാ​രി​ന്റെ​ ​പ​ര​മോ​ന്ന​ത​ ​ബ​ഹു​മ​തി​യാ​യ​ ​രാ​ജാ​ര​വി​വ​ർ​മ്മ​ ​പു​ര​സ്‌​കാ​രം​ ​കാ​നാ​യി​ക്കാ​യി​രു​ന്നു​ ​ല​ഭി​ച്ച​ത്.​ ​അ​തി​ൽ​ ​മ​റ്റൊ​രു​ ​കൗ​തു​കം​ ​കൂ​ടി​ ​ ഒ​ളി​ഞ്ഞി​രി​പ്പു​ണ്ട്.​ ​സ്വ​ന്ത​മാ​യി​ ​രൂ​പ​ക​ല്‌​പ​ന​ ​ചെ​യ്‌​ത​ ​ശി​ല്‌​പം​ ​ഏ​റ്റു​വാ​ങ്ങാ​നു​ള്ള​ ​അ​പൂ​ർ​വ​ഭാ​ഗ്യ​വു​മു​ണ്ടാ​യി.​ ​കേ​ര​ള​സ​ർ​ക്കാ​രി​ന്റെ​ ​എ​ല്ലാ​ ​പ്ര​ധാ​ന​പ്പെ​ട്ട​ ​അ​വാ​ർ​‌​ഡു​ക​ളു​ടെ​യും​ ​രൂ​പ​ക​ല്‌​പ​ന​ ​കാ​നാ​യി​യു​ടെ​ ​സം​ഭാ​വ​ന​യാ​ണ്.


'​'​ലോ​ക​ത്ത് ​സ്വ​ർ​ഗം​ ​പ​ണി​യു​ന്ന​ത് ​ക​ല​യു​ള്ള​ ​വീ​ടു​ക​ളാ​ണ്.​ ​ മു​റ്റ​മ​ല​ങ്ക​രി​ക്കാ​നൊ​രു​ ​ശി​ല്‌​പ​വും​ ​അ​ക​ത്ത​ള​ത്തി​ലൊ​രു​ ​ചി​ത്ര​വും​ ​വേ​ണം.​ ​ക​ല​ഹ​മി​ല്ലാ​ത്ത​താ​വ​ണം​ ​കു​ടും​ബം.​"" കാ​നാ​യി​ ​പ​റ​ഞ്ഞ​വ​സാ​നി​പ്പി​ക്കു​മ്പോ​ൾ​ ​മ​ന​സി​നെ​ ​ഇ​ന്നും​ ​വേ​ദ​നി​പ്പി​ക്കു​ന്ന​ ​ഒ​രു​ ​ദുഃ​ഖം​ ​കൂ​ടി​ ​പ​ങ്കു​വ​ച്ചു.​ ​കു​ട്ടി​ക​ൾ​ ​എ​ന്നും​ ​ദൗ​ർ​ബ​ല്യ​മാ​ണ്.​ ​മ​ക്ക​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ​ ​ഒ​രു​പ​ക്ഷേ​ ​ഇ​താ​കു​മാ​യി​രു​ന്നി​ല്ല​ ​ജീ​വി​തം.​ ​എ​ങ്കി​ലും​ ​സ​ന്തോ​ഷ​വാ​നാ​ണ്.​ ​കൂ​ട്ടാ​യി​ ​ഭാ​ര്യ​ ​ന​ളി​നി​ ​സ​ദാ​ ​അ​ദ്ദേ​ഹ​ത്തി​നൊ​പ്പ​മു​ണ്ട്.
(ലേഖികയുടെ ഫോൺ:9446570573)​

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ART, ART NEWS, ART, KANAYI KUNHIRAMAN
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.