SignIn
Kerala Kaumudi Online
Friday, 15 November 2019 8.06 AM IST

മരട് ഫ്ളാറ്റ്: അന്വേഷണം രാഷ്ട്രീയ നേതാക്കളിലേക്ക്, കൂടുതൽ സർക്കാർ ഉദ്യോഗസ്ഥരും പ്രതികളായേക്കും

maradu-flat-

കൊ​ച്ചി: മ​ര​ട് ഫ്ലാ​റ്റ് നിർമാണക്കേസു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂടുതൽ സർക്കാർ ഉദ്യോഗസ്ഥർ പ്രതികളായേക്കുമെന്ന് റിപ്പോർട്ട്. ക്രൈം​ബ്രാ​ഞ്ച് എ.ഡി.​ജി.​പി ടോ​മി​ൻ ത​ച്ച​ങ്ക​രി​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. തെളിവുകൾ കിട്ടുന്ന മുറയ്ക്ക് രാഷ്ട്രീയക്കാരടക്കമുള്ളവർ പിടിയിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

നി​യ​മം ലം​ഘി​ച്ച് ഫ്ലാ​റ്റ് നി​ർ​മാ​ണ​ത്തി​ന് അ​നു​മ​തി ന​ൽ​കി​യ മ​ര​ട് മു​ൻ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളും അ​ന്വേ​ഷ​ണ പ​രി​ധി​യി​ലുണ്ടെന്നും ടോ​മി​ൻ ത​ച്ച​ങ്ക​രി പ​റ​ഞ്ഞു. കേ​സി​ൽ കൂ​ടു​ത​ൽ‌ പേ​ർ പ്ര​തി​ക​ളാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മൂന്നുപേർ അറസ്റ്റിലായതോടെ ബാക്കിയുള്ള ഫ്ലാറ്റ് ഉടമകളും, കേസിലെ നാലാംപ്രതി മരട് പഞ്ചായത്ത് മുൻ ക്ലർക്ക് ജയറാം നായിക്കും ഒളിവിലാണ്. ജെയൻ കമ്പനി ഉടമയ്ക്ക് മുൻകൂർ ജാമ്യം ലഭിച്ചതായി അറിവില്ലെന്ന് ക്രൈംബ്രാഞ്ച് മേധാവി അറിയിച്ചു.

അതേസമയം, സുപ്രീംകോടതി പൊളിച്ചുമാറ്റാൻ ഉത്തരവിട്ട മരടിലെ ഫ്ലാറ്റുകളിലെ 107 ഉടമകൾക്ക് നഷ്ടപരിഹാരം നൽകാൻ തീരുമാനമായി. ഇവർ ഇന്ന് രാവിലെ നഗരസഭയിലെത്തി 200 രൂപാ മുദ്രപത്രത്തിൽ ഒപ്പുവയ്ക്കും. രണ്ടു ദിവസത്തിനുള്ളിൽ തുക ബാങ്ക് അക്കൗണ്ടിലൂടെ ലഭിക്കും. പൊളിച്ചുമാറ്റൽ ചുമതലയുള്ള സബ് കളക്ടർ സ്നേഹിൽകുമാർ ഇന്നലെ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MARADU FLAT CASE, CRIME BRANCH, KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.