SignIn
Kerala Kaumudi Online
Wednesday, 15 April 2026 8.40 AM IST

വിജയ്‌യും രശ്‌മികയും ഉടൻ കേരളത്തിലെത്തും? വിവാഹ വിരുന്നിലെ ചിത്രത്തിനൊപ്പം സർപ്രൈസ് പുറത്തുവിട്ട് ഹിഷാം

Increase Font Size Decrease Font Size Print Page
hesham

സോഷ്യൽ മീഡിയയിൽ വളരെ ശ്രദ്ധേയമായ വിവാഹമായിരുന്നു സിനിമാതാരങ്ങളായ വിജയ് ദേവരകൊണ്ടയുടെയും രശ്‌മിക മന്ദാനയുടെയും. ഇപ്പോഴിതാ താരങ്ങളുടെ ഹൈദരാബാദിലെ വിവാഹ റിസപ്‌ഷനിൽ പങ്കെടുത്ത ചിത്രം പങ്കുവച്ചിരിക്കുകയാണ് സംഗീത സംവിധായകൻ ഹിഷാം അബ്‌ദുൾ വഹാബ്. ഭാര്യ ആയിഷത്ത് സഫയും ഹിഷാമിനൊപ്പം ഉണ്ടായിരുന്നു. നവദമ്പതികളെ എത്രയും വേഗം കേരളത്തിൽ വച്ച് സ്വീകരിക്കാനാകട്ടെ എന്നും ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവച്ചുകൊണ്ട് ഹിഷാം കുറിച്ചു.

'പ്രിയപ്പെട്ട വിജയ് ദേവരകൊണ്ടയ്‌ക്കും രശ്‌മിക മന്ദാനയ്‌ക്കും സന്തോഷകരവും അനുഗ്രഹീതവുമായ ദാമ്പത്യജീവിതം ആശംസിക്കുന്നു. നിങ്ങൾ രണ്ടുപേരെയും കേരളത്തിലേക്ക് ക്ഷണിക്കുന്നു'- ഹിഷാം കുറിച്ചു. വിജയ് ദേവരകൊണ്ട നായകനായി 2023ൽ പുറത്തിറങ്ങിയ 'ഖുഷി' എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയത് ഹിഷാമാണ്. 2025ൽ പുറത്തിറങ്ങിയ രശ്‌മികയുടെ 'ദ ഗേൾഫ്രണ്ട്' എന്ന ചിത്രത്തിനും സംഗീതമൊരുക്കിയത് ഹിഷാമാണ്.

ഫെബ്രുവരി 26ന് രാജസ്ഥാനിലെ ഉദയ്‌പൂരിലായിരുന്നു വിജയ്‌യുടെയും രശ്‌മികയുടെയും വിവാഹം. മൂന്ന് ദിവസം നീണ്ടുനിന്ന വിവാഹാഘോഷത്തിൽ ഹൽദി, സംഗീത് ചടങ്ങുകളുമുണ്ടായിരുന്നു. ഇതിനെല്ലാം ശേഷമാണ് സിനിമാ - രാഷ്‌ട്രീയ മേഖലയിലെ പ്രമുഖർക്കായി ഹൈദരാബാദിൽ താരദമ്പതികൾ വിവാഹ വിരുന്ന് സംഘടിപ്പിച്ചത്. ബഞ്ചാര ഹിൽസിലെ താജ് കൃഷ്‌ണ ഹോട്ടലിലായിരുന്നു റിസപ്‌ഷൻ.

TAGS: VIJAY DEVARAKONDA, WEDDING, HESHAM ABDUL WAHAB, RASHMIKA MANDANA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.