
'റോസ്‌ലിൻ' എന്ന മലയാളം വെബ്‌സീരീസിൽ അതിശയിപ്പിക്കുന്ന പ്രകടനം കാഴ്‌ചവെച്ച നടൻ ഹക്കിംഷായ്‌ക്ക് ലഭിച്ച അത്യപൂർവമായൊരു സമ്മാനത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഗഗൻയാൻ ദൗത്യത്തിന്റെ ഗ്രൂപ്പ് ക്യാപ്‌റ്റനും നടി ലെനയുടെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരാണ് ഹക്കിമിന് സമ്മാനം നൽകിയത്.
അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്ന അത്യപൂർവമായൊരു കീചെയിനാണ് ഹക്കിമിന് നൽകിയത്. നാസയുടെ ഉദ്യോഗസ്ഥർക്ക് മാത്രം ലഭിക്കുന്ന ഒരു ആസ്‌ട്രനോട്ട് കീചെയിനാണത്. ഒരു സ്വകാര്യമാദ്ധ്യമത്തോട് സംസാരിക്കവെ ഹക്കിം തന്നെയാണ് ഇക്കാര്യം തുറന്നുപറഞ്ഞത്.
'റോസ്‌ലിൻ ഷോ കാണാൻ ലനയ്‌ക്കൊപ്പം പ്രശാന്ത് സാറും ഉണ്ടായിരുന്നു. ഷോ കഴിഞ്ഞ് തിരിഞ്ഞപ്പോൾ തൊട്ടുപിന്നിൽ തന്നെ അദ്ദേഹം നിൽക്കുന്നുണ്ടായിരുന്നു. അടുത്തുവന്ന ശേഷം എന്റെ അഭിനയത്തെ പ്രശംസിച്ചു. ഒട്ടും പ്രതീക്ഷിക്കാതെ തന്റെ പക്കൽ സൂക്ഷിച്ചിരുന്ന ഒരു വിശിഷ്‌ടമായ സമ്മാനം അദ്ദേഹം എനിക്ക് നൽകിയത്. നാസയിലെ ഉദ്യോഗസ്ഥർക്കും അവിടെ സേവനമനുഷ്‌ഠിക്കുന്നവർക്കും മാത്രം ലഭിക്കുന്ന പുറത്തെങ്ങും ലഭ്യമാകാത്ത ഒരപൂർവമായ 'ആസ്‌ട്രോനോട്ട് കീചെയിൻ' ആയിരുന്നു അത്'. ഹക്കിം ഷാ പറഞ്ഞു.
ഇത്തരത്തിലൊന്നു മറ്റാർക്കെങ്കിലും നൽകിയിട്ടുണ്ടോയെന്ന് തനിക്ക് അറിവില്ലെന്നും അദ്ദേഹം സ്‌നേഹത്തോടെ നൽകിയ ആ സമ്മാനം ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത സന്തോഷമാണ് തനിക്ക് നൽകിയതെന്നും ഹക്കിംഷാ പറഞ്ഞു. ആ സമ്മാനത്തെ 'ടോക്കൺ ഒഫ് ലവ് എന്നാണ് ഹക്കിംഷാ വിശേഷിപ്പിച്ചത്. താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച സീരീസുകളിലൊന്നാണ് 'റോസ്‌ലിൻ' പ്രശാന്ത് അഭിപ്രായപ്പെട്ടതായും ഹക്കിംഷാ അഭിപ്രായപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |