SignIn
Kerala Kaumudi Online
Wednesday, 13 November 2019 5.46 PM IST

4 ദിവസം കനത്തമഴ; തുലാവർഷത്തിനൊപ്പം ന്യൂനമർദ്ദവും,​ 7 ജില്ലയിൽ ഓറഞ്ച് അലർട്ട്

rain

തിരുവനന്തപുരം: തുലാവർഷം ശക്തമാകുന്നതിനൊപ്പം അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം കാരണം അടുത്ത നാലു ദിവസം സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കനത്ത മഴയ്‌ക്കും കടലിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മീൻപിടിത്തക്കാർ കടലിൽ പോകരുതെന്ന് നിർദ്ദേശമുണ്ട്.

വിവിധ ജില്ലകളിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും ഒാഫീസിലേക്ക് പ്രത്യേക ബുള്ളറ്റിൻ കൈമാറിയിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒാറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നാളെ അഞ്ച് ജില്ലകളിലും ബുധനാഴ്ച നാല് ജില്ലകളിലും ഒാറഞ്ച് അലർട്ടുണ്ട്.

അറബിക്കടലിൽ ശ്രീലങ്കയ്ക്കു സമീപം കടലിൽ ഒന്നരകിലോമീറ്റർ മുകളിലായാണ് ന്യൂനമർദ്ദം. ഇത് അടുത്ത ദിവസം ശക്തിപ്രാപിച്ച് വടക്കുകിഴക്കൻ ദിശയിൽ നീങ്ങാൻ തുടങ്ങും. കേരളതീരത്ത് കടലിൽ 55 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശും. ബുധനാഴ്ചയോടെ ശക്തിയേറിയ കാറ്റായി രൂപംമാറി വടക്കുകിഴക്കൻ ദിശയിൽ നീങ്ങി ഒമാൻ തീരത്ത് വീശിയടിക്കാനാണ് സാധ്യത.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: HEVY RAIN
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.