
ആലപ്പുഴ: ഭാര്യയ്ക്ക് ഫോണിൽ സന്ദേശമയച്ച അയൽവാസിയെ യുവാവ് ചുറ്റികകൊണ്ട് തലയ്ക്കടിച്ചു. തയലോട്ടി പൊട്ടിയ 28കാരനായ ഷിബിൻ രാജിന്റെ നില ഗുരുതരമാണ്. ഇന്നലെ ഉച്ചയ്ക്ക് ആലപ്പുഴ കൊമ്മാടി മംഗലം റോഡിന് സമീപത്തായിരുന്നു സംഭവം.
'നീയില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല'- എന്നായിരുന്നു സന്ദേശം. ഞായറാഴ്‌ചയായിരുന്നു സന്ദേശമയച്ചത്. ഷിബിൻ രാജിന്റെ ഭാര്യയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. പ്രതി ചക്കുപറമ്പ് സ്വദേശി ജിബിൻ ജോൺസൺ ഒളിവിലാണെന്നാണ് പൊലീസ് അറിയിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |