SignIn
Kerala Kaumudi Online
Monday, 13 April 2026 10.38 PM IST

ഐപിഎൽ സീസൺ 19ന്റെ മത്സരക്രമം പ്രഖ്യാപിച്ച് ബിസിസിഐ, ഉദ്ഘാടന മത്സരത്തിൽ ആർസിബിയും ഹൈദരാബാദും ഏറ്റുമുട്ടും

Increase Font Size Decrease Font Size Print Page
ipl-2026

മുംബയ്: ക്രിക്കറ്റ് ലോകം ഒന്നടങ്കം കാത്തിരിക്കുന്ന ഐപിഎൽ സീസൺ 19ന്റെ മത്സരക്രമം പ്രഖ്യാപിച്ച് ബിസിസിഐ . മാർച്ച് 28 മുതൽ ഏപ്രിൽ 12 വരെയുള്ള ഷെഡ്യൂളാണ് പുറത്തുവിട്ടിരിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. അതേസമയം, ഇത്തവണ മലയാളി താരം സഞ്ജു സാംസൺ ചെന്നൈ ജഴ്സിയിൽ കളിക്കുമെന്ന പ്രത്യേകതയുമുണ്ട്.

രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ആദ്യഘട്ട പട്ടിക മാത്രം പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് തീയതികൾ പുറത്തുവരുന്ന മുറയ്ക്ക് ടൂർണമെന്റിന്റെ പൂർണരൂപം ബിസിസിഐ പ്രഖ്യാപിക്കും. ആദ്യഘട്ടത്തിൽ ബംഗളൂരു, മുംബയ് , ഗോഹട്ടി , ന്യൂ ചണ്ഡിഗഡ്, ലകനൗ, കൊൽക്കത്ത, ചെന്നൈ, ഡൽഹി, അഹമ്മദാബാദ്, ഹൈദരാബാദ്. എന്നിങ്ങനെ പത്ത് നഗരങ്ങളിലായി ആകെ 20 മത്സരങ്ങളാണ് നടക്കുന്നത്.

rcb

ഉച്ചയ്ക്കുള്ള മത്സരങ്ങൾ 3:30നും രാത്രി മത്സരങ്ങൾ 7:30നുമാണ് നടക്കുക. മാർച്ച് 28 ശനിയാഴ്ച നടക്കുന്ന ഉദ്ഘാടന മത്സരത്തിന് ശേഷം ഞായറാഴ്ച മുംബയിലെ വാംഖഡെ സ്റ്റേഡിയത്തിൽ മുംബയ് ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. ഏപ്രിൽ നാലിനാണ് സീസണിൽ ഒരു ദിവസം രണ്ട് മത്സരങ്ങൾ നടക്കുന്നത്. അന്ന് ഉച്ചയ്ക്ക് ഡൽഹി ക്യാപിറ്റൽസ് മുംബയ് ഇന്ത്യൻസിനെയും രാത്രി ഗുജറാത്ത് ടൈറ്റൻസ് രാജസ്ഥാൻ റോയൽസിനെയും നേരിടും. പല ടീമുകളും തങ്ങളുടെ ഹോം മത്സരങ്ങൾക്കായി ഒന്നിലധികം വേദികളും ഉപയോഗിക്കുന്നുണ്ട്.


രാജസ്ഥാൻ റോയൽസ് ഹോം ഗ്രൗണ്ട് മത്സരങ്ങൾ ഗോഹട്ടിയിലാണ് ആരംഭിക്കുന്നത്. ഇവിടെ ചെന്നൈ സൂപ്പർ കിംഗ്സ്, മുംബയ് ഇന്ത്യൻസ് എന്നിവർക്കെതിരെയാകും അവരുടെ ആദ്യ മത്സരങ്ങൾ. അവരുടെ ആകെ ഹോം മത്സരങ്ങളിൽ മൂന്നെണ്ണം ഗോഹട്ടിയിലും നാലെണ്ണം ജയ്പൂരിലുമായി നടക്കും. നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു അഞ്ച് മത്സരങ്ങൾക്ക് ബംഗളൂരുവിൽ ആതിഥ്യമരുളുമ്പോൾ രണ്ട് മത്സരങ്ങൾ റായ്പൂരിലാകും കളിക്കുക.

പഞ്ചാബ് കിംഗ്സ് ആകട്ടെ, തങ്ങളുടെ ഹോം മത്സരങ്ങൾ നാല് മത്സരങ്ങൾ ന്യൂ ചണ്ഡിഗഡിലും മൂന്നെണ്ണം ധർമ്മശാലയിലുമായിരിക്കും നടക്കുക. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ മത്സരങ്ങൾ കർണാടക സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ അനുമതിക്ക് വിധേയമായിരിക്കും. മാർച്ച് 13ന് സമിതി സ്റ്റേഡിയത്തിൽ പരിശോധന നടത്തി ഒരുക്കങ്ങൾ വിലയിരുത്തുമെന്നാണ് റിപ്പോർട്ടുകൾ.

TAGS: NEWS 360, SPORTS, IPL 2026, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.