SignIn
Kerala Kaumudi Online
Wednesday, 13 November 2019 6.23 PM IST

മഞ്ചേശ്വരത്ത് കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു

manjeswaram

കാസർകോഡ്: മഞ്ചേശ്വരത്ത് കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മഞ്ചേശ്വരത്തെ 42ാംബൂത്തിൽ കള്ളവോട്ടിന് ശ്രമിച്ച നാൽപ്പത് വയസോളം പ്രായമുള്ള നബീസ എന്ന യുവതിയെയാണ് പൊലീസ് പിടികൂടിയത്. നബീസയ്ക്ക് 42ാം ബൂത്തിൽ വോട്ടില്ലാതിരുന്നിട്ടും ഇവർ വോട്ട് ചെയ്യാനായി എത്തുകയായിരുന്നു. ഇവർ വിവാഹം കഴിച്ച് ഇവിടെ നിന്നും പോയ ശേഷം ഇവരുടെ പേര് വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്തിരുന്നു. ഇവിടെ തന്നെ നബീസ എന്ന് പേരുള്ള മറ്റൊരാൾക്കും വോട്ട് ഉണ്ട്. നബീസയുടെ കൈയിൽ വോട്ടർ സ്ലിപ്പും ഉണ്ടായിരുന്നില്ല. നബീസ വോട്ട് ചെയ്യാനായി ബൂത്തിലേക്ക് കയറിയപ്പോൾ ഏജന്റുമാർ തടയുകയായിരുന്നു. തുടർന്ന് പ്രിസൈഡിങ് ഓഫീസർ ഇത് സംബന്ധിച്ച് പരിശോധന നടത്തുകയും നബീസയ്ക്ക് വോട്ടില്ല എന്ന് കണ്ടെത്തുകയുമായിരുന്നു. പ്രിസൈഡിങ് ഒാഫീസർ പൊലീസിന് പരാതി നൽകിയതിനാലാണ് പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MANJESWARAM, KERALA, INDIA, KERALA BYELECTION, FAKE VOTING
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.