SignIn
Kerala Kaumudi Online
Friday, 15 November 2019 11.18 AM IST

ഡെങ്കിപ്പനിക്ക് ആയുർവേദ ചികിത്സ

health

ഡെങ്കു വൈറസ് പരത്തുന്ന അതിശക്തമായ പനിയാണ് ‘ബ്രേക്ക് ബോൺ ഫീവർ’ അല്ലെങ്കിൽ ഡെങ്കിപ്പനി. ഇൗഡിസ് കൊതുകുകളിൽ നിന്നാണ് ഇത് മനുഷ്യരിലേക്ക് എത്തുന്നത്. അസ്ഥി സന്ധികൾക്കുണ്ടാകുന്ന അതിശക്തമായ വേദനയാണ് പനിയുടെ പ്രധാന ലക്ഷണം. ആയുർവേദം ഇതിനെ വിഷമ ജ്വരമായി കണക്കാക്കുന്നു. അസ്ഥികൾക്ക് അനുസരിച്ച് ദന്തക ജ്വരം,​ പിത്തദോഷ പ്രധാനമായ അഭിഷന്ത ജ്വരം,​ സന്നിപാത ജ്വരം എന്നിങ്ങനെ ആചാര്യന്മാർ വിശദീകരിക്കുന്നുണ്ട്.

മറ്റുള്ള പനികളിൽ നിന്ന് വ്യത്യസ്തമായി പെട്ടെന്നുണ്ടാകുന്ന അസ്ഥി ​- സന്ധികൾ പൊട്ടുന്നതു പോലുള്ള തീവ്രമായ വേദന,​ അതിശക്തമായ തലവേദന (ഇത് പ്രധാനമായും കണ്ണിന്റെ പിൻവശത്താണ് രോഗിക്ക് അനുഭവപ്പെടുക),​ ശരീരത്തിൽ ഉണ്ടാകുന്ന ചുവന്ന ചുണങ്ങുകൾ (ഇത് പ്രധാനമായും കാലുകളിൽ 2-5 ദിവസങ്ങൾക്കുള്ളിലാണ് കാണുന്നത്.) മൂക്കിലൂടെയോ,​ മോണകളിലൂടെയോ ഉള്ള രക്തസ്രാവം എന്നിവയും ലക്ഷണങ്ങളാണ്. കുട്ടികളിൽ ഓക്കാനം,​ വിശപ്പില്ലായ്മ,​ ഛർദ്ദി എന്നിവയും കാണാറുണ്ട്. ലക്ഷണങ്ങളിൽ 'ചിക്കുൻഗുനിയ'യോട് സാദൃശ്യം തോന്നുമെങ്കിലും രക്തപരിശോധനയിലൂടെയും പ്രധാന ലക്ഷണങ്ങളിലൂടെയും ഡെങ്കുവിനെ വേർതിരിച്ച് മനസിലാക്കാവുന്നതാണ്.

പനിയുടെ ആദ്യ ദിനങ്ങളിൽ തന്നെ രോഗാസ്ഥ അനുസരിച്ച് ശരീരോഷ്മാവ്,​ വേദന,​ നീർക്കെട്ട് എന്നിവ നിയന്ത്റിക്കുന്നതിനാവശ്യമായ മരുന്നുകൾ നൽകുന്നതിനൊപ്പം ലഘുവായ ഭക്ഷണങ്ങളും തുളസി,​ കൊത്തമല്ലി എന്നിവ ഇട്ട് തിളപ്പിച്ച വെള്ളവും കുടിക്കണം. ശരീര സ്രോതസുകളെ തുറന്ന് അഗ്നിബലത്തെ കൂട്ടി രോഗിയുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിച്ചാൽ മാത്രമേ രോഗത്തെ പൂർണമായും നിയന്ത്റിക്കാൻ കഴിയൂ. മരുന്നുകൾ അരച്ച് ലേപനമാക്കി സന്ധികളിലെ നീർക്കെട്ടിൽ പുരട്ടാവുന്നതാണ്. തുളസി നീര്,​ ചിറ്റാമൃതം,​ മുത്തങ്ങ,​ ചുക്ക്,​ രാമച്ചം തുടങ്ങിയവയെല്ലാം അവസ്ഥയ്ക്ക് അനുസരിച്ച് നൽകാം. അമൃതേത്തരം കഷായം,​ പുനർന്നവാറ്റി കഷായം,​ അമൂത്താരിഷ്ടം,​ മുസ്തരിഷ്ടം,​ സുദർശനാരിഷ്ടം,​​ വെട്ടുമാറൻ ഗുളിക,​ സുദർശനം ഗുളിക,​ ആരോഗ്യ വർദ്ധിനി ഗുളിക തുടങ്ങിയവ രോഗാവസ്ഥയ്ക്ക് അനുസരിച്ച് നൽകാവുന്നതാണ്.

ഡോ. ടി. ഹരിലാൽ,

റസിഡന്റ് മെഡിക്കൽ ഓഫീസർ,

നാഗാർജുന ആയുർവേദിക് സെന്റർ,

കാലടി

ഫോൺ: 9961883251.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: HEALTH, LIFESTYLE HEALTH, HEALTH
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.