SignIn
Kerala Kaumudi Online
Monday, 13 April 2026 10.30 PM IST

യുദ്ധക്കപ്പലുകളെ ലക്ഷ്യമിട്ട് കടലിനടിയിലൂടെ സഞ്ചരിക്കുന്ന നേവൽ ഡ്രോണുകൾ,​ വൻആയുധ ശേഖരത്തിന്റെ ദൃശ്യം പുറത്തുവിട്ട് ഇറാൻ

Increase Font Size Decrease Font Size Print Page
iran-

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം താറുമാറായിരിക്കെ അമേരിക്കയ്ക്കും ഇസ്രയേലിനും ശക്തമായ മറുപടി നൽകുന്നതിന് സജ്ജമാക്കിയ ആയുധ ശേഖരത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇറാൻ. ഭൂഗർഭ മിസൈൽ നഗരങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന വിനാശകാരികളായ സൂയിസൈഡ് നേവൽ ഡ്രോണുകളുടെ ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഹോർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ മേഖലകളിലൂടെയുള്ള കപ്പൽ ഗതാഗതം പൂർണമായും തടസപ്പെടുത്തുന്നതിനായി നൂറുകണക്കിന് ഡ്രോൺ ബോട്ടുകളാണ് ഇറാൻ സൈന്യം വിന്യസിച്ചിരിക്കുന്നത് വീഡിയോയിൽ കാണാം.

അമേരിക്കൻ യുദ്ധക്കപ്പലുകളെ ലക്ഷ്യമിട്ട് കടലിനടിയിലൂടെ സഞ്ചരിക്കുന്ന ഇത്തരം ഡ്രോണുകൾ ഇറാൻ ഉപയോഗിച്ചിരുന്നു.

അതേസമയം ഇറാനിലെ വിവിധ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രയേലും ആക്രമണം ശക്തമാക്കി. 24 മണിക്കൂറിനിടെ ഇറാന്റെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും ആയുധ നിർമ്മാണ ശാലകളും തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടു. ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനേയിക്ക് വ്യോമാക്രമണത്തിൽ ഗുരുതര പരിക്കേറ്റതായും അംഗവൈകല്യം സംഭവിച്ചതായും അമേരിക്കൻ പ്രതിരോധ സെക്രട്ടറി അറിയിച്ചിരുന്നു,​ എന്നാൽ തിരിച്ചടി തുടരുമെന്നാണ് ഇറാൻ വ്യക്തമാക്കിയിരിക്കുന്നത്.

TAGS: NEWS 360, WORLD, WORLD NEWS, IRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.