SignIn
Kerala Kaumudi Online
Thursday, 16 April 2026 1.42 PM IST

പെരുന്നാളിന് പ്രവാസികൾക്ക് അടക്കം കോളടിച്ചു; ഏഴ് ദിവസത്തെ അവധി പ്രഖ്യാപിച്ച് ഗൾഫ് രാജ്യം

Increase Font Size Decrease Font Size Print Page
qatar

ദോഹ: പെരുന്നാൾ (ഈദുൽ ഫിത്ർ) പ്രമാണിച്ച് അവധി ദിനങ്ങൾ പ്രഖ്യാപിച്ച് ഖത്തർ അമീരി ദിവാൻ. ഈ മാസം 17 മുതൽ 23 വരെയാണ് സർക്കാർ മന്ത്രാലയങ്ങൾക്കും മറ്റ് പൊതുമേഖല സ്ഥാപനങ്ങൾക്കും അവധി. അവധിക്ക് ശേഷം 24ന് ജീവനക്കാർ തിരികെ ജോലിയിൽ പ്രവേശിക്കണം.

ഖത്തർ സെൻട്രൽ ബാങ്ക്, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ, ഖത്തർ ഫിനാൻഷ്യൽ മാർക്കറ്റ്സ് അതോറിറ്റി എന്നിവയുടെ അവധി ദിനങ്ങൾ സെൻട്രൽ ബാങ്ക് ഗവർണറുടെ പ്രത്യേക നിർദേശപ്രകാരം പിന്നീട് അറിയിക്കും. കൂടാതെ ഖത്തറിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മൂന്ന് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി ലഭിക്കുമെന്ന് തൊഴിൽ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്. മാസപ്പിറവി കാണുന്നതിനനുസരിച്ചായിരിക്കും ഇതിന്റെ ഔദ്യോഗിക സ്ഥിരീകരണം.

TAGS: NEWS 360, GULF, GULF NEWS, QATAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.