SignIn
Kerala Kaumudi Online
Monday, 25 May 2020 6.21 AM IST

അസുഖം വരുമ്പോഴേ മനുഷ്യന് ജീവന്റെ വില മനസിലാവൂ,  ക്യാൻസറുമായുള്ള യുദ്ധത്തിന് നന്ദുവിന് താങ്ങായി ഫിറോസ് കുന്നംപറമ്പിൽ

nandu-mahadevan

ചാരിറ്റിയുടെ പേരിൽ അനധികൃതമായി പണം പിരിക്കുന്നുവെന്ന ആരോപണം ശക്തമാവുമ്പോഴും സാന്ത്വന പ്രവർത്തികളുമായി മുന്നോട്ട് പോവുകയാണ് സാമൂഹിക മാദ്ധ്യമങ്ങൾ നന്മമരം പട്ടം ചാർത്തിയ ഫിറോസ് കുന്നംപറമ്പിൽ. കാൻസർ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്ന നന്ദു മഹാദേവ എന്ന യുവാവിന് ചികിത്സയ്ക്ക് ആവശ്യമുള്ള തുക ഉടൻ കൈമാറുമെന്ന് അറിയിച്ചിരിക്കുകയാണ് ഫേസ്ബുക്ക് ലൈവിലൂടെ ഫിറോസ്. നന്ദുവിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് തലസ്ഥാനത്തെ ആർ.ജെയായ കിടിലം ഫിറോസ് ഫേസ്ബുക്കിൽ ചെയ്ത ലൈവ് വീഡിയോയിൽ നിന്നുമാണ് താനറിഞ്ഞതെന്നും തൊട്ടടുത്ത ദിവസം തന്നെ ഫിറോസ് കുന്നംപറമ്പിൽ ഫൗണ്ടേഷനിൽ നിന്നും നന്ദുവിന് ചികിത്സയ്ക്കാവശ്യമായ 2,35,000 രൂപ നൽകുമെന്നുമാണ് അറിയിച്ചിട്ടുള്ളത്. മനുഷ്യന് സ്വന്തം ജീവന്റെ വില മനസിലാകുന്നത് അസുഖം വരുമ്പോൾ മാത്രമാണെന്നും, വേദനകൊണ്ട് പുളയുന്നവരെ ചേർത്ത് നിർത്താൻ താനെന്നും പരിശ്രമിക്കുമെന്നും വിമർശകർക്ക് മറുപടിയായി ഫിറോസ് കുന്നംപറമ്പിൽ പറഞ്ഞു.

നന്ദുവിൻെറ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

ചങ്കുകളേ..

വീണ്ടും ഞാൻ ക്യാൻസറുമായുള്ള യുദ്ധം
തുടങ്ങുകയാണ്..!!

ഇപ്രാവശ്യം വളരെ കഠിനമായ യുദ്ധമാണ്..!!

നാളിതുവരെയുള്ള എന്റെ എല്ലാ കാര്യങ്ങളും ഇവിടെയുള്ള എന്റെ ബന്ധുക്കളോടാണ് ഞാൻ ആദ്യം പറയുക..!!

ഈ കാര്യം അറിഞ്ഞ ശേഷം സങ്കടത്തോടെ ആരും എന്നോട് സംസാരിക്കരുത്..!!
കാണാൻ വരരുത് !!
നിറഞ്ഞ സന്തോഷത്തോടെ എപ്പോഴും വരുന്നതുപോലെ തന്നെയേ വരാൻ പാടുള്ളൂ..
എനിക്കതാണ് ഇഷ്ടം..

ശ്വാസകോശത്തിലേക്ക് ക്യാൻസർ ബാധിച്ചിരുന്നത് ആദ്യമേ തന്നെ ഞാൻ എല്ലാവരോടും പങ്കു വച്ചിട്ടുള്ളതാണ്..!!

നാലാമത്തെ സ്റ്റേജ് ആയിരുന്നിട്ടും വളരെ വേഗം സാധാരണ ജീവിതത്തിലേക്ക് വന്നത് എന്റെ ഡോക്ടർമാർക്കും നഴ്‌സുമാർക്കും വരെ അത്ഭുതമാണ് എന്ന് പറഞ്ഞിട്ടുണ്ട്..
ഇപ്പോൾ ജീവിക്കാൻ വേണ്ടിയുള്ള യുദ്ധം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്..
ശ്വാസകോശത്തിൽ ഉണ്ടായിരുന്ന ട്യൂമർ ഒരു നാലു സെന്റീമീറ്റർ കൂടി വലുതായി പതിനഞ്ചു സെന്റീമീറ്റർ ആയിട്ടുണ്ട്..

അതിനെ കീമോയിലൂടെ ചുരുക്കാൻ നോക്കിയെങ്കിലും ഒന്നു ചുരുങ്ങിയിട്ട് വീണ്ടും വലുതായി..
ഇനി ഒരേ ഒരു വഴിയേ മുന്നിലുള്ളൂ..
ഒരു മേജർ സർജറി ചെയ്ത് അതിനെ അങ്ങെടുത്തു കളയണം..

സത്യത്തിൽ ആരെയെങ്കിലും സ്നേഹത്തോടെ ആലിംഗനം ചെയ്യുവാണേൽ ക്യാൻസറിനെ പോലെ ആലിംഗനം ചെയ്യണം..!
കാരണം ഉടുമ്പ്‌ പിടിക്കും പോലെയാണ് അത്..
അത്ര തീക്ഷ്‌ണമാണ് ആ ആലിംഗനം.. !!
പിടിച്ചാൽ ആ ഭാഗവും കൊണ്ടേ പോകുള്ളൂ..!!!
എന്നെയും അവൾ അങ്ങനെ പിടിച്ചേക്കുവാണ്..

അതുകൊണ്ട് ഞാൻ ആ ഭാഗം അങ്ങു കൊടുത്തു വിടാൻ തീരുമാനിച്ചു..!

വലതു ശ്വാസകോശത്തിന്റെ വലിയൊരു ഭാഗം മുഴുവൻ എടുത്തു മാറ്റണം..

ജീവിതത്തിലേക്ക് തിരിച്ചു വന്നാലേ പറ്റുള്ളൂ എന്ന വാശിയുള്ളത് കൊണ്ട് ആദ്യം പറഞ്ഞിട്ട് പോയത് പോലെ തന്നെ ഇപ്പോഴും ഞാൻ പറയുകയാണ് വളരെ എളുപ്പത്തിൽ തന്നെ ഒരു കുഴപ്പവും ഇല്ലാതെ ഞാൻ പുഞ്ചിരിയോടെ തിരിച്ചു വരും..!!

ഈ മനോഹരമായ ഭൂമിയിൽ എനിക്ക് സ്നേഹിച്ചു കൊതിതീരാത്ത എന്റെ പ്രിയപ്പെട്ടവരെ ഇനിയും സ്നേഹിക്കാനും തളർന്നു പോകുന്ന ഒത്തിരിപ്പേരെ കൈപിടിച്ചുയർത്താനും എനിക്ക് തിരികെ വന്നാലേ പറ്റുള്ളൂ..!!

എനിക്ക് പലപ്പോഴും എന്റെ കാര്യം ആലോചിക്കുമ്പോൾ അത്ഭുതവും അതിലുപരി സർവ്വേശ്വരനോട് അടങ്ങാത്ത നന്ദിയും ഉണ്ട്..!!

കാരണം അതിശക്തമായ കീമോയും കഴിഞ്ഞു ഒരു കാൽ നഷ്ടമായിട്ടും ഈ ശരീരവും കൊണ്ട്
ഞാൻ ഒതുങ്ങിയിരുന്നിട്ടില്ല..

കേവലം ഒരു വർഷം കൊണ്ട്...

ഒമാനിൽ പോയതുൾപ്പെടെ ഏകദേശം മുപ്പതിനായിരത്തോളം കിലോമീറ്റർ ദൂരം യാത്ര ചെയ്തു..!!

നൂറിലധികം പൊതുപരിപാടികളിൽ..!!

അനങ്ങുവാനോ പുറത്തേക്കു പോകുവാനോ കഴിയാത്ത ഒരുപാട് പേരെ അവരുടെ വീട്ടിൽ പോയി കണ്ട്‌ ആശ്വസിക്കാൻ കഴിഞ്ഞു..!!

പതിനഞ്ചിലധികം സ്ഥലത്ത് കുട്ടികൾക്ക് ക്ലാസ്സുകൾ എടുക്കാൻ കഴിഞ്ഞു..!!

പാഞ്ചാലിമേട് മലയുടെ ഏറ്റവും ഉയരെ 940 മീറ്റർ മുകളിൽ ഈ ക്രച്ചുമായി പോയി..!!

പഴനിമലയിലെ 1008 പടികളും കാവടി എടുത്തുകൊണ്ട് ചവിട്ടിക്കയറി...!!

ദുർബലമായ ശരീരം ആയിരുന്നിട്ടും വിചാരിച്ച കാര്യങ്ങൾ എല്ലാം ഭംഗിയായി ചെയ്യാൻ കഴിഞ്ഞത് സർവ്വേശ്വരന്റെ കാരുണ്യമാണ്..
ആ സമയത്തൊക്കെ എന്റെ ഉള്ളിൽ ശ്വാസകോശത്തിൽ ഇരുന്നു അർബുദം വിങ്ങുകയായിരുന്നു...!!

എന്നിട്ടും ഇത്രയും ആക്റ്റീവ് ആയിരിക്കാൻ കഴിഞ്ഞത് തീർച്ചയായും മനസ്സിന്റെ ശക്തി കൊണ്ടു കൂടി തന്നെയാണ്..
ബോണസായി കിട്ടിയ ഓരോ നിമിഷവും വളരെയധികം സന്തോഷത്തോടെ ജീവിതം ആഘോഷിക്കാൻ കഴിഞ്ഞതിലും വല്ലാത്ത സംതൃപ്തിയാണ്..
എന്റെ നിയോഗങ്ങൾ ഇനിയും ബാക്കിയാണ്..

ഇതിനെക്കാളും ഉഷാറോടെ എന്റെ പ്രിയപ്പെട്ടവരുടെ മുന്നിൽ വന്ന് നിന്ന് ഞാൻ വിളിച്ചു പറയും..
ജീവിതം പൊരുതി നേടാനുള്ളതാണ് !!

മരണം മുന്നിൽ വന്നു നിന്നാലും
വിജയം മുന്നിൽ ഉണ്ടെന്ന് പറയാനും പ്രവർത്തിക്കുവാനും ആണിഷ്ടം...

പരാജയപ്പെട്ടു പിന്മാറുന്നവർക്കുള്ളതല്ല...
പരിശ്രമിച്ചു മുന്നേറുന്നവർക്കുള്ളതാണ് ഈ ലോകം..

വീഴാതിരിക്കുന്നതല്ല..

വീണ്ടെടുക്കുന്നതാണ് വിജയം...!!!

വേദനകളെയൊക്കെ നമുക്ക് ഇങ്ങനെ പുഞ്ചിരിച്ചുകൊണ്ട് തുഴഞ്ഞു വിജയിക്കാം..

മനസ്സുകൊണ്ട് നമ്മളെ തോല്പിക്കണേൽ ഇമ്മിണി പുളിക്കണം..!!

എനിക്ക് വേണ്ടത് എന്റെ ചങ്കുകളുടെ കണ്ണുനീരിൽ കുതിർന്ന പ്രാർത്ഥനകൾ അല്ല..
പുഞ്ചിരിയിൽ തെളിഞ്ഞ പ്രാർത്ഥനകളാണ്..

എല്ലാരോടും സ്നേഹം..
എല്ലാർക്കും ചക്കരയുമ്മ 😘

NB : കഴിഞ്ഞ ഒരാഴ്ച കൊണ്ട് ഓരോ നിമിഷവും വാക്കുകൾ കൊണ്ട് പറയാൻ കഴിയാത്ത അസഹനീയമായ വേദന എനിക്ക് കൂട്ടിനുണ്ട്..
കൂടാതെ ചുമയുമുണ്ട്..
ചുമക്കുമ്പോഴുള്ള വേദന ശരീരത്തിന് താങ്ങാവുന്നതിന് അപ്പുറമാണ്..
അതുകൊണ്ട് പൂർണ്ണമായും സംസാരിക്കാൻ പാടില്ല എന്ന കർശനമായ നിർദേശനം ഡോക്ടറുടെ അടുത്ത് നിന്നുമുണ്ട്..
വായ തുറക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്..
അതുകൊണ്ട് എന്റെ ഹൃദയങ്ങൾ വിളിച്ചാൽ എനിക്ക് സംസാരിക്കാൻ കഴിയില്ല..
അതാണ് എന്റെ ഏറ്റവും വലിയ സങ്കടം..

ഉറപ്പുതരുന്നു ഞാൻ തിരിച്ചു വരും !!!

സ്നേഹപൂർവ്വം

നന്ദു മഹാദേവ

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: FIROZ KUNNAMPARAMBIL, FIROS KUNNAMPARAMBIL CAR, FIROS KUNNAMPARAMBIL SONG, FIROS KUNNAMPARAMBIL FB, FIROS KUNNAMPARAMBIL JOB, FIROS KUNNAMPARAMBIL TRUST, FIROS KUNNAMPARAMBIL, FIROS KUNNAMPARAMBIL CONTACT NUMBER, FIROS KUNNAMPARAMBIL CONTACT, FIROS KUNNAMPARA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.