SignIn
Kerala Kaumudi Online
Saturday, 07 December 2019 10.53 PM IST

'വോഗ്' മാസിക പ്രസിദ്ധീകരിച്ച തെന്നിന്ത്യൻ താരങ്ങളുടെ പട്ടികയിൽ 'മാസ്റ്ററായി' മമ്മൂട്ടി, കൂട്ടത്തിൽ മോഹൻലാലില്ല!

mammootty

1971ലെ 'അനുഭവങ്ങൾ പാളിച്ചകൾ' എന്ന കെ.എസ് സേതുമാധവൻ ചിത്രത്തിലൂടെയാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി സിനിമാരംഗത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്. അവിടം മുതൽ തുടങ്ങുന്ന 48 വർഷത്തെ തന്റെ അഭിനയ ജീവിതത്തിൽ നിരവധി അവിസ്മരണീയ കഥാപാത്രങ്ങൾക്ക് അദ്ദേഹം ജീവനേകിയിട്ടുണ്ട്. നിരവധി ഇതരഭാഷ ചിത്രങ്ങളിൽ പ്രധാനവേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള മമ്മൂട്ടി ഒരു പാൻ ഇന്ത്യൻ സ്വഭാവമുള്ള നടൻ കൂടിയാണ്. മമ്മൂട്ടിയുടെ ഈ സംഭാവന കണക്കിലെടുത്തുകൊണ്ട് അദ്ദേഹത്തെ ആദരിച്ചിരിക്കുകയാണ് അന്താരാഷ്ട്ര ഫാഷൻ, ലൈഫ്സ്റ്റൈൽ മാസികയായ 'വോഗി'ന്റെ ഇന്ത്യൻ പതിപ്പ്. തെന്നിന്ത്യയിലെ പേരുകേട്ട നടന്മാരുടെ പട്ടികയിൽ മമ്മൂയെയും 'വോഗ് ഇന്ത്യ' ഉൾപ്പെടുത്തിയിരിക്കുകയാണ്.

'മഹേഷിന്റെ പ്രതികാരം' എന്ന ചിത്രത്തിൽ സൗബിൻ ഷാഹിറിന്റെ കഥാപാത്രം മമ്മൂട്ടിയുടെ അഭിനയമികവിനെ പുകഴ്ത്തിപ്പറയുന്ന ഡയലോഗ് കൂടി മമ്മൂട്ടിയുടെ ഫോട്ടോയ്ക്ക് താഴെ നൽകിയ കുറിപ്പിൽ 'വോഗ് ഇന്ത്യ' ചേർത്തിട്ടിട്ടുണ്ട്. പട്ടികയിൽ തെന്നിന്ത്യയിലെ മറ്റ് പ്രശസ്തരായ നടീനടന്മാരും മമ്മൂട്ടിക്കൊപ്പമുണ്ട്. തെക്കേ ഇന്ത്യയിലെ അഴിവുറ്റ നടിമാരായ ശോഭന, രമ്യാകൃഷ്ണൻ, വിജയശാന്തി. തമിഴ് നടന്മാരായ രജനീകാന്ത്, കമൽ ഹാസൻ, തെലുങ്ക് നടന്മാരായ ചിരഞ്ജീവി അക്കിനേനി നാഗാർജുണ എന്നിവരും പട്ടികയിലുണ്ട്. 'സൗത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ഐക്കൺസ്' എന്ന തലക്കെട്ടാണ് 'വോഗ് ഇന്ത്യ' ഈ പട്ടികയ്ക്ക് നൽകിയിരിക്കുന്നത്. എന്നാൽ മലയാളി സിനിമ പ്രേക്ഷകരെ നിരാശപ്പെടുത്തികൊണ്ട്, മലയാളത്തിന്റെ അതുല്യ നടൻ മോഹൻലാലിനെ ഈ പട്ടികയിൽ 'വോഗ്' ചേർത്തിട്ടില്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SHOBHANA, RAMYA KRISHNAN, MAMMOOTTY, INDIA, CINEMA, KERALA
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.