SignIn
Kerala Kaumudi Online
Wednesday, 15 April 2026 1.04 AM IST

ബിക്കിനിയിൽ അതീവ സുന്ദരി, കൂടെ ഉപ്പും മുളകുമിട്ട പച്ചമാങ്ങ; വൈറലായി നടി പ്രിയങ്ക ചോപ്രയുടെ ചിത്രങ്ങൾ

Increase Font Size Decrease Font Size Print Page
priyanka-chopra

തിരക്കേറിയ ജീവിതത്തിനിടയിലും തന്റെ കൊച്ചു സന്തോഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുന്നതിൽ എന്നും മുന്നിലാണ് നടി പ്രിയങ്ക ചോപ്ര. അത്തരത്തിൽ, കുടുംബാംഗങ്ങൾക്കൊപ്പം ഞായറാഴ്ച ചിലവഴിച്ച മനോഹരമായ ചിത്രങ്ങളാണ് ഇപ്പോൾ താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.


'ഞായറാഴ്ച ശരിക്കും ഒരു ഞായറായി തോന്നിയ അപൂർവ്വ നിമിഷങ്ങളിൽ ഒന്ന്' എന്ന അടിക്കുറിപ്പോടെയാണ് പ്രിയങ്ക ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. സ്വിമ്മിംഗ് പൂളിന് സമീപം റോബ് ധരിച്ചിരിക്കുന്ന ചിത്രവും നീല ബിക്കിനിയിലുള്ള സ്റ്റൈലിഷ് ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.

ഉപ്പും മുളകും പുരട്ടിയ പച്ചമാങ്ങ കഴിക്കുന്ന പ്രിയങ്കയുടെ വീഡിയോ ഇതിനോടകം വൈറലാണ്. മകൾ മാൾട്ടി മേരി മുത്തശ്ശി മധു ചോപ്രയെ കെട്ടിപ്പിടിച്ചു കിടക്കുന്ന ചിത്രവും അമേരിക്കയിലുള്ള അച്ഛൻ നിക്ക് ജോനാസുമായി വീഡിയോ കോളിൽ സംസാരിക്കുന്ന ചിത്രവും ശ്രദ്ധേയമായി. ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള 'Behave like a man' എന്നെഴുതിയ ചോക്ക് ബോർഡിന്റെ വീഡിയോയും താരം ഉൾപ്പെടുത്തിയിട്ടുണ്ട്.


നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ സിനിമയിലേക്ക് വമ്പൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ് പ്രിയങ്ക. സംവിധായകൻ എസ്എസ് രാജമൗലി ഒരുക്കുന്ന 'വാരാണസി' എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിലൂടെയാണ് താരത്തിന്റെ മടങ്ങിവരവ്. മന്ദാകിനി എന്ന ആക്ഷൻ കഥാപാത്രത്തെയാണ് പ്രിയങ്ക സിനിമയിൽ അവതരപ്പിക്കുന്നത്. മഹേഷ് ബാബു 'രുദ്ര' എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ, പൃഥ്വിരാജ് സുകുമാരനാണ് ചിത്രത്തിലെ വില്ലൻ.

A post shared by Priyanka (@priyankachopra)


TAGS: PRIYANKA CHOPRA, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.