
ഭർത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവന്റെ സിനിമാ പ്രമോഷൻ പരിപാടിയിൽ പങ്കെടുത്ത് നടി നയൻതാര. വിഘ്‌നേഷ് സംവിധാനം ചെയ്യുന്ന 'ലൗ ഇൻഷുറൻസ് കമ്പനി' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വേദിയിലാണ് താരത്തിന്റെ സർപ്രെെസ് എൻട്രി. പ്രദീപ് രംഗനാഥൻ നായകമായെത്തുന്ന ചിത്രം ഏപ്രിൽ പത്തിനാണ് തിയേറ്ററുകളിൽ എത്തുന്നത്.
ഇന്നലെ നടന്ന ചടങ്ങിലാണ് നയൻതാര എത്തിയത്. ആരാധകർക്ക് മാത്രമല്ല വിഘ്‌നേഷിനും ഇത് ഒരു സർപ്രെെസ് ആയിരുന്നു. സിനിമയിലെ നിർമാതാവ് കൂടിയായ നയൻതാരയെക്കുറിച്ച് വിഘ്‌നേഷ് പറയുന്നതിനിടെയാണ് നയൻതാര സ്റ്റേജിലേക്ക് വരുന്നത്.
'ഈ സിനിമയുടെ മലേഷ്യ ഷെഡ്യൂളിന് പോകുന്ന സമയത്താണ് ഒരു വലിയ പ്രശ്നം നടക്കുന്നത്. ഒടിടി മാർക്കറ്റ്എല്ലാം തകർന്ന സാഹചര്യമായിരുന്നു. കോസ്റ്റ് കുറയ്ക്കണമെന്ന ചർച്ച വന്നു. പക്ഷേ എന്റെ മനസിൽ കണ്ടതുപോലെ ഈ സിനിമ ഷൂട്ട് ചെയ്യണമെന്ന് വലിയ ആഗ്രഹമായിരുന്നു. അങ്ങനെ സാമ്പത്തികമില്ലാതിരുന്നിട്ടും മലേഷ്യയിലേക്ക് പോയി ചിത്രീകരണം തുടങ്ങി. അന്ന് എന്നെ സഹായിച്ചത് ഭാര്യ നയൻതാരയാണ്.
മൂക്കുത്തി അമ്മൻ എന്ന സിനിമയ്ക്ക് വാങ്ങിയ അഡ്വാൻസ് ആണ് എനിക്ക് അയച്ചുതന്നത്. ഇങ്ങനെ എന്റെ ഭാര്യ നയൻതാര എനിക്ക് വലിയ പിന്തുണയാണ് നൽകുന്നത്. പക്ഷേ നയൻതാരയ്ക്ക് ഓഡിയോ ലോഞ്ചിനൊന്നും വരുന്നതിൽ താൽപര്യമില്ല. ഓഡിയോ ലോഞ്ചിന് ഇന്ന് വന്നിട്ടുണ്ട്. സ്റ്റേജിന്റെ പുറകിൽ ഇരിപ്പുണ്ട് എന്ന് തോന്നുന്നു. ഇവിടെ ഉണ്ടെങ്കിൽ ആരെങ്കിലും പോയി അവരെ സ്റ്റേജിലേക്ക് കൂട്ടിക്കൊണ്ട് വരാമോ? നടിയായ നയൻതാരയെ ഓഡിയോ ലോഞ്ചിന് കൊണ്ടുവരാനുള്ള ശേഷി എനിക്കില്ല. പക്ഷേ ഒരു ഭാര്യയായോ നിർമാതാവായോ വരാൻ കഴിയുമെങ്കിൽ വരിക. ചിലപ്പോൾ പോയി കാണും'- ഇങ്ങനെ വിഘ്‌നേഷ് പറയുമ്പോഴാണ് നയൻതാര സ്റ്റേജിലേക്ക് എത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
