SignIn
Kerala Kaumudi Online
Wednesday, 20 May 2026 10.30 PM IST

'യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാൽ അഞ്ച് മിനിറ്റിൽ മുഖ്യമന്ത്രിയെ തീരുമാനിക്കും, അരമണിക്കൂർ പോലും മാദ്ധ്യമങ്ങൾക്ക് നൽകില്ല'

p-c-vishnunath

കൊല്ലം: യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചുകഴിഞ്ഞാൽ അഞ്ചുമിനിറ്റിനുള്ളിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് പിസി വിഷ്‌ണുനാഥ്. അരമണിക്കൂർ ചർച്ചചെയ്യാനുള്ള അവസരം പോലും മാദ്ധ്യമങ്ങൾക്കുനൽകില്ലെന്നും അദ്ദേഹം പറഞ്ഞു. ഉയർന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തിയത് എസ്ഐആർ കാരണമല്ലെന്നും ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നതിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യചാനലിനോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ച് അഞ്ച് മിനിറ്റിൽ മുഖ്യമന്ത്രിയെ തീരുമാനിക്കും. അരമണിക്കൂർ ചർച്ചചെയ്യാനുള്ള അവസരം പോലും മാദ്ധ്യമങ്ങൾക്കുനൽകില്ല. ഉയർന്ന പോളിംഗ് എസ്ഐആർ കാരണമല്ല. സർക്കാർ‌ മാറണമെന്ന് തീരുമാനിച്ച ജനങ്ങളുടെ വിധിയെഴുത്താണ്. ഭരണവിരുദ്ധവികാരം തെളിഞ്ഞു. കുണ്ടറയിൽ കഴിഞ്ഞ തവണത്തെക്കാൾ ഭൂരിപക്ഷത്തിൽ ഞാൻ വിജയിക്കും' വിഷ്‌ണുനാഥ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ELECTION, CM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA