
കൊച്ചി: പശ്ചിമേഷ്യൻ യുദ്ധം ഇന്ത്യൻ സാമ്പത്തികവ്യവസ്ഥയെ വലിയ രീതിയിൽ താറുമാറാക്കിയിട്ടുണ്ട്. എൽപിജി സിലിണ്ടർ ക്ഷാമം മുതൽ നിത്യോപയോഗ സാധനങ്ങൾക്ക് വരെ വില കുതിക്കുകയാണ്. എന്നാൽ ഇതിനിടെ, ഉപഭോക്താക്കൾ അറിയാതെ വിലക്കയറ്റം അടിച്ചേൽപ്പിക്കാൻ ഒരുങ്ങിയിരിക്കുകയാണ് കമ്പനികൾ. പാക്കറ്റിലെ എംആർപി വില കൂട്ടിയാൽ ഉപയോക്താക്കൾ അകന്നുപോയെന്നിരിക്കാം. ഇത് മറികടക്കാൻ പാക്കറ്റിലെ തൂക്കം കുറയ്ക്കുന്ന കുതന്ത്രമാണ് കമ്പനികൾ പയറ്റുന്നത്.
വിലയിൽ മാറ്റമില്ലാത്തത് കൊണ്ട് സ്ഥിരമായി വാങ്ങുന്ന ഉപയോക്താക്കൾ തൂക്കം കുറഞ്ഞത് ശ്രദ്ധിച്ചെന്ന് വരില്ല. ഗോതമ്പ്, പഞ്ചാസര, ഭക്ഷ്യ എണ്ണ എന്നിവയുടെ തൂക്കമാണ് കമ്പനികൾ കുറച്ചത്. യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെയുണ്ടായ പ്രതിസന്ധിയെത്തുടർന്ന് ഇത്തരം ഉത്പന്നങ്ങളുടെ ഉത്പാദന ചെലവ് വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കമ്പനികളുടെ നീക്കം.
കഴിഞ്ഞ കുറച്ച് കാലമായി കമ്പനികൾ വില കൂട്ടാതെ ലാഭം വർദ്ധിപ്പിച്ചിരുന്ന ഒരു രീതിയായിരുന്നു ഇത്. കൊവിഡ് കാലത്ത് വില കൂടാത്ത എത്രയോ ഉത്പന്നങ്ങളുണ്ട്. അന്നും കമ്പനികളും ഇതേ മാർഗമാണ് സ്വീകരിച്ചത്. വിലയിൽ മാറ്റമില്ല. എന്നാൽ ഓരോ ഗ്രാമിനും നിങ്ങൾ നൽകുന്ന തുക വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് വിപണിയിൽ വിലക്കയറ്റമുണ്ടോ എന്ന് മനസിലാക്കാൻ ബുദ്ധിമുട്ടാണ്. ഈ രീതി അവലംബിക്കുന്നതുകൊണ്ട് കമ്പനികളുടെ ലാഭം ഒരിക്കലും കുറയുകയില്ല. ഇതുവഴി പോക്കറ്റ് കീറുന്നത് ഉപഭോക്താക്കൾ അറിയുകയുമില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |