തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാട് നിന്ന് വെള്ളറട പോകുന്ന വഴിയിലുള്ള പുനയ്ക്കോട് എന്ന സ്ഥലത്താണ് പുതിയ അതിഥിയെത്തേടി വാവാ സുരേഷ് എത്തിയത്. തൊട്ടടുത്ത വീട്ടിലെ നായ കുരയ്ക്കുന്നത് കേട്ട് വീട്ടുകാർ നോക്കിയപ്പോൾ കണ്ടത് പഴയ ഫ്രിഡ്ജിനുള്ളിലേക്ക് ഒരു പാമ്പ് കയറിപ്പോകുന്നതാണ്. ഉടൻ തന്നെ അവർ വാവാ സുരേഷിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ വാവാ ആദ്യം വളർത്തുനായയെ പരിചയപ്പെട്ടു. തുടർന്ന് നടത്തിയ തെരച്ചിലിൽ ഫ്രിഡ്ജിനുള്ളിൽ നിന്ന് ഒരു പെരുമ്പാമ്പിനെ കണ്ടെത്തി. പഴയ ഫ്രിഡ്ജിനുള്ളിലിരുന്ന പെരുമ്പാമ്പിനെ പിടികൂടിയ വിശേഷങ്ങളുമായി എത്തുന്ന സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ് കാണാം.

പാമ്പിന്റെ സാന്നിദ്ധ്യമുള്ള സ്ഥലങ്ങളിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് വാവാ സുരേഷ് നിർദേശിച്ചു. മതിലിനെ മാളങ്ങൾ മണ്ണിൽ വെള്ളമൊഴിച്ച് കുഴച്ചതിനുശേഷം അതുപയോഗിച്ച് അടയ്ക്കണെന്ന് വാവാ സുരേഷ് നിർദേശിച്ചു. ഒരു വയസിന് താഴെ പ്രായമുള്ള പെരുമ്പാമ്പിനെയാണ് ഫ്രിഡ്‌ജിനുള്ളിൽ കണ്ടത്. ഇവ നന്നായി കടിക്കുന്ന ഇനമാണെന്ന് വാവാ സുരേഷ് പറഞ്ഞു. പല്ലിന്റെ എണ്ണവും ഏറ്റവും കൂടുതലുള്ളത് പെരുമ്പാമ്പിനാണ്. ഏകദേശം 300ന് അടുത്ത് പല്ലാണ് ഇവയ്ക്കുള്ളത്.
തലയുടെ ഇരുവശത്തുമായി ചുവപ്പ്, അല്ലെങ്കിൽ ഓറഞ്ച് നിറമുള്ളവയാണ് പെരുമ്പാമ്പ്. നല്ല മിനുസമുള്ള തൊലിയും ഇവയുടെ പ്രത്യേകതയാണ്. റോസ് നിറത്തിലെ നാവാണ് ഇതിനുള്ളത്. രാജവെമ്പാലയ്ക്കും മൂർഖനും കറുത്ത നാവ് ആണുള്ളത്. കടി കിട്ടിയാൽ പെരുമ്പാമ്പിന്റെ പല്ല പൊടിഞ്ഞ് തലയിൽ തന്നെയുണ്ടാകും. എത്ര കഴുകിയാലും പോകില്ല. ഇത് പിന്നീട് സ്‌കിൻ ക്യാൻസറിന് കാരണമായി മാറിയേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |