SignIn
Kerala Kaumudi Online
Monday, 11 May 2026 8.35 AM IST

'ചായ കുടിക്കുന്നവരെല്ലാം പശുവിനെ കൊല്ലുന്നവർ; സംസ്‌കാരം സംരക്ഷിക്കുന്ന ഹിന്ദുക്കൾ ചായ കുടിക്കരുത്'

Increase Font Size Decrease Font Size Print Page
sadhvi-shraddha-gopal

ഹിന്ദുക്കൾ ചായകുടിക്കരുതെന്ന ആഹ്വാനവുമായി ദീദി എന്നറിയപ്പെടുന്ന സാധ്വി ശ്രദ്ധ ഗോപാൽ. ചായ കുടിക്കുന്നവരും പശുക്കളെ കൊല്ലുന്നവരും തമ്മിൽ വ്യത്യാസമില്ലെന്നാണ് സാധ്വിയുടെ വാദം. വ്യാസ് പീഠിൽ ഭക്തരോട് സംസാരിക്കുന്നതിനിടെയാണ് സാധ്വി ശ്രദ്ധ വിവാദ പ്രസ്‌താവന നടത്തിയത്. സംസ്‌കാരം സംരക്ഷിക്കണമെന്ന് ആഗ്രഹമുള്ള ഹിന്ദുക്കൾ ചായകുടിക്കരുതെന്ന് ആഹ്വാനം ചെയ്‌ത് സ്വാധി നടത്തിയ പ്രഭാഷണത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്.

'ചായ കുടിക്കാത്ത കാലത്ത് നമ്മുടെ പൂർവ്വികർ ജീവിച്ചില്ലേ? ചായ കുടിക്കാതിരുന്നിട്ട് അവർ മരിച്ചുപോയില്ലല്ലോ? ചായയും കാപ്പിയും കുടിക്കുന്നവർ അത് അവസാനിപ്പിക്കണം. ചിലപ്പോൾ തല വേദനയും തല പൊട്ടിപ്പോകുന്നത് പോലെയുമെല്ലാം തോന്നിയേക്കാമെങ്കിലും അതിൽ നിന്ന് ഒഴിഞ്ഞുനിൽക്കണം. ചായ കുടിക്കാതെ ജീവിക്കുന്ന സമൂഹങ്ങൾ ലോകത്ത് നിരവധിയുണ്ട്. ചായ കുടിക്കുന്നവർ ചെയ്യുന്നതിന്റെ ഇരട്ടി ആരോഗ്യത്തോടെയാണ് അവർ ജോലി ചെയ്യുന്നത്'- സ്വാധി ശ്രദ്ധ പറഞ്ഞു.

രാജസ്ഥാൻ സ്വദേശിനിയായ സാധ്വി ശ്രദ്ധ ഗോസംരക്ഷണപ്രവർത്തനങ്ങളിൽ സജീവമാണ്. നിരവധി പേരാണ് അവരുടെ പ്രഭാഷണങ്ങൾ കേൾക്കാനായി എത്താറുള്ളത്. അതേസമയം, വളരെ ആത്മവിശ്വാസത്തോടെയാണ് സ്വാധി ശ്രദ്ധ വിവരമില്ലായ്‌മ വിളമ്പുന്നതെന്ന് സോഷ്യൽ മീഡിയ വിമർശിക്കുന്നു. പ്രധാനമന്ത്രി മോദിക്ക് ചായയുമായുള്ള ബന്ധത്തെയും ചിലർ ഓർമ്മിപ്പിക്കുന്നുണ്ട്.

TAGS: VIRALVIDEO, CONTROVERSY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360