SignIn
Kerala Kaumudi Online
Wednesday, 13 May 2026 6.46 PM IST

റീൽസെടുത്ത് പണി പാളി; സ്റ്റേഡിയത്തിൽ മോതിരം എറിഞ്ഞുപിടിക്കുന്നതിനിടെ യുവതിക്ക് നഷ്ടമായത് വിലപിടിപ്പുള്ള സ്വർണമോതിരം

Increase Font Size Decrease Font Size Print Page
madhu-priya

മൊഹാലി: ഐപിഎൽ മത്സരത്തിനിടെ ഗാലറിയിൽ നിന്നും റീൽസ് എടുത്ത യുവതിക്ക് നഷ്ടമായത് വിലപിടിപ്പുള്ള സ്വർണമോതിരം. മഹാരാജ യാദവീന്ദ്ര സിംഗ് സ്റ്റേഡിയത്തിൽ പഞ്ചാബ് കിംഗ്സും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിൽ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. മധു പ്രിയ എന്ന യുവതിയ്ക്കാണ് സോഷ്യൽ മീഡിയയിൽ വൈറലാകാൻ സ്റ്റേഡിയത്തിലിരുന്ന് റീൽസ് ചിത്രീകരിക്കുന്നതിനിടെ മോതിരം നഷ്ടമായത്.

സോഷ്യൽ മീഡിയയിൽ ഏറെ പ്രചാരമുള്ള 'റിംഗ് ട്രെൻഡ്' അഥവാ മോതിരം വായുവിലേക്ക് എറിഞ്ഞ്പിടിക്കുന്ന രീതി പരീക്ഷിക്കുകയായിരുന്നു മധു പ്രിയ. എന്നാൽ വായുവിലേക്ക് എറിഞ്ഞ മോതിരം തിരികെ പിടിക്കാനായില്ല. ഏകദേശം 70,000 രൂപ വിലപിടിപ്പുള്ള മോതിരം സ്റ്റേഡിയത്തിലെ ഗാലറിക്ക് ഇടയിലേക്ക് എവിടെയോ വീണ് അപ്രത്യക്ഷമായി.


മോതിരം നഷ്ടമാകുന്നതിന്റെയും അത് തിരയുന്നതിന്റെയും ദൃശ്യങ്ങൾ മധു പ്രിയ തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. '70,000 രൂപയുടെ നഷ്ടം സംഭവിച്ചു, മോതിരം ഇതുവരെ കണ്ടെത്താനായില്ല' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. സ്റ്റേഡിയത്തിൽ ആ സമയത്ത് ഉണ്ടായിരുന്നവർ ആരെങ്കിലും മോതിരം കണ്ടുകിട്ടുകയാണെങ്കിൽ അറിയിക്കണമെന്നും ടിക്കറ്റ് വിവരങ്ങൾ കൈമാറാൻ തയ്യാറാണെന്നും യുവതി വീഡിയോയിലൂടെ അഭ്യർത്ഥിച്ചു.


യുവതിയുടെ ദൃശ്യങ്ങൾ വൈറലായതോടെ രസകരമായ കമന്റുകളുമായി നിരവധി പേർ രംഗത്തെത്തി. 'ഇതോടെ സ്റ്റേഡിയമെങ്കിലും വൃത്തിയാകുമല്ലോ' എന്നായിരുന്നു ഒരാളുടെ പരിഹാസം. 'അടുത്ത തവണ നൂലിൽ കെട്ടിയിട്ട് പരീക്ഷിക്കൂ' എന്ന് ചിലർ ഉപദേശിച്ചപ്പോൾ, '70,000 രൂപയുടെ റീൽസ്' എന്നായിരുന്നു മറ്റ് ചിലരുടെ കമന്റുകൾ. ഇത്തരം ട്രെൻഡുകൾ പരീക്ഷിക്കുമ്പോൾ വിലകൂടിയ ആഭരണങ്ങൾക്ക് പകരം മുക്കുപണ്ടം ഉപയോഗിക്കാമായിരുന്നു എന്നും ചിലർ ചൂണ്ടിക്കാട്ടി. അതേസമയം, സ്റ്റേഡിയം മാനേജ്‌മെന്റുമായി ബന്ധപ്പെടാൻ സഹായിക്കാമെന്ന് പറഞ്ഞ് ചിലർ യുവതിയെ ആശ്വസിപ്പിക്കുന്നുമുണ്ട്.

TAGS: OFFBEAT, RING LOSS, VIRALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360