SignIn
Kerala Kaumudi Online
Thursday, 14 May 2026 4.24 PM IST

'മോഹൻലാലിന്റെ  അച്ഛന്റെ  വേഷം  ചെയ്യാൻ പുതുമുഖത്തെ തേടുന്നു'; വേണ്ടത് ഇക്കാര്യങ്ങളെന്ന് സംവിധായകൻ

mohanlal

തന്റെ 100ാം ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവച്ച് സംവിധായകൻ പ്രിയദർശൻ. മോഹൻലാലാണ് നായകൻ. ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബറിൽ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ഇംഗ്ളീഷ് മാദ്ധ്യമത്തോടായിരുന്നു സംവിധായകന്റെ വെളിപ്പെടുത്തൽ.

'ചിത്രത്തിൽ 12 പാട്ടുകളുണ്ടാവും. സംഗീതത്തിന് പ്രാധാന്യമുള്ള സിനിമയാണ്. സങ്കീർണമായ പ്രമേയമാണ്. ചിത്രീകരണത്തിന് ഒരുപാട് സമയം ആവശ്യമായി വരും. ആക്ഷൻ രംഗങ്ങളുള്ള വാണിജ്യ സിനിമയായി തന്നെയാണ് ഒരുക്കുന്നത്. കർണാടക സംഗീതജ്ഞരായ അച്ഛന്റെയും മകന്റെയും കഥയാണ് ചിത്രം പറയുന്നത്.

മോഹൻലാലിന്റെ അച്ഛന്റെ വേഷം ചെയ്യാൻ പുതുമുഖത്തെ തേടുകയാണ്. കർണാടക - ഹിന്ദുസ്ഥാനി സംഗീതത്തിലും കഥകളിയിലും പ്രാവീണ്യമുള്ള, പ്രായമായ ഒരാളെയാണ് തേടുന്നത്. സാധാരണയായി കഥകളിക്കാർ നടന്മാരും ഗായകരുമായിരിക്കും. എന്നാൽ അച്ഛൻ കഥാപാത്രത്തെ കണ്ടെത്താനാണ് പ്രയാസം. എസ് പി ബാലസുബ്രഹ്മണ്യം ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ആ വേഷം ചെയ്യാൻ അദ്ദേഹത്തോട് അഭ്യർത്ഥിക്കുമായിരുന്നു'-പ്രിയദർശൻ വ്യക്തമാക്കി. ആശീർവാദ് സിനിമാസ് ആണ് ചിത്രം നിർമിക്കുന്നത്. ബിനു ജോർജ് അലക്‌സാണ്ടർ സഹനിർമാതാവും.

ദൃശ്യം 3യും പാട്രിയറ്റുമാണ് മോഹൻലാലിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ. ദൃശ്യം 3 മേയ് 21നാണ് റിലീസ് ചെയ്യുന്നത്. പാട്രിയറ്റ് ഏപ്രിൽ 23ന് തിയേറ്ററുകളിലെത്തുന്നു. കൂടാതെ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. രജനീകാന്തിന്റെ ജയിലർ 2, പൃഥ്വിരാജിന്റ ഖലീഫ, മകൾ വിസ്‌മയയുടെ അരങ്ങേറ്റച്ചിത്രം തുടക്കം എന്നീ സിനിമകളിലും മോഹൻലാൽ വേഷമിടുന്നുണ്ട്.

Add as a preferred source on Google
TAGS: MOHANLAL, PRIYADARSHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY