SignIn
Kerala Kaumudi Online
Thursday, 13 August 2020 6.11 AM IST

ഒരു കുടുംബത്തിലെ ഏഴ് പേരുടെ ദുരൂഹമരണം, ​വ്യാജ ഒസ്യത്ത്: കരമനയിലേതും കൂടത്തായി മോഡൽ കൊലപാതകമോ​?

koodathayi-model-case

തിരുവനന്തപുരം: തലസ്ഥാനത്ത് കരമനയിലും കൂടത്തായി മോഡൽ കൊലപാതകമോ? കരമന കാലടി കൂടത്തിൽ വീട്ടിലെ ഗൃഹനാഥമുൾപ്പെടെ ഏഴുപേരുടെ മരണമാണ് ബന്ധുക്കളുടെ സംശയത്തെ തുടർന്ന് ജില്ലാ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിൽ പുനരന്വേഷിക്കുന്നത്. കൂടത്തിൽ കുടുംബാംഗങ്ങളായ ഗോപിനാഥൻ നായർ, ഭാര്യ സുമുഖി അമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണൻ, ജയപ്രകാശ്, ഗോപിനാഥൻ നായരുടെ സഹോദരൻ വേലുപ്പിള്ളയുടെ മകൻ ഉണ്ണികൃഷ്ണൻ നായർ, ഗോപിനാഥൻ നായരുടെ മറ്റൊരു സഹോദരനായ നാരായണപിള്ളയുടെ മകൻ ജയമാധവൻ എന്നിവരാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.

അമ്പത് കോടിയുടെ സ്വത്ത് തട്ടിയെടുക്കാനായി ഇവരെ അപായപ്പെടുത്തിയതാണെന്ന ബന്ധുവിന്റെ സംശയമാണ് കേസ് പുനരന്വേഷിക്കാൻ പൊലീസിനെ പ്രേരിപ്പിച്ചത്. പരാതിയിൽ കരമന പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർചെയ്തു. മരണങ്ങളിൽ ദുരൂഹതയുള്ളതായി ജില്ലാ ക്രൈംബ്രാഞ്ചും കണ്ടെത്തിയിട്ടുണ്ട്. കൂടത്തായിയിലേതുപോലെ ഇവിടെയും ഒരാളുടെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയിട്ടുണ്ട്. പോസ്റ്റുമോർ‌ട്ടം റിപ്പോർട്ട് ഉൾപ്പെടെ കേസുമായി ബന്ധപ്പെട്ട് പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. ബന്ധുവായ പ്രസന്നകുമാരിയാണ് പരാതി നൽകിയതെന്നാണ് സൂചന. രണ്ടുദിവസം മുമ്പാണ് പരാതി നൽകിയത്.

അതേസമയം,​ കൂടത്തായി മോഡൽ എന്ന് വിശേഷിപ്പാനാകില്ലെന്ന് ഡി.ജി.പി ലോക്‌‌നാഥ് ബെഹ്റ വ്യക്തമാക്കി. മരണത്തിൽ ദുരൂഹതയുണ്ടെന്നും പ്രാഥമിക അന്വേഷണത്തിൽ ഇക്കാര്യം ബോധ്യപ്പെട്ടതായും ഡി.ജി.പി പറഞ്ഞു. ജില്ലാ ക്രെെംബ്രാഞ്ച് അസി. കമ്മീഷണർ സന്തോഷ് കേസ് അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, KOODATHAYI MODEL CASE, KARAMANA, SEVEN MEMBERS, DEATH, FAMILY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.