SignIn
Kerala Kaumudi Online
Wednesday, 11 December 2019 11.07 PM IST

ആ ചിത്രത്തിലെ പ്രത്യേക കാർ ദിലീപിന് മാത്രമേ ഓടിക്കാൻ കഴിയൂ, ഡ്രൈവർമാരെക്കൊണ്ടുപോലും സാധിക്കാത്ത വണ്ടി താരം ഓടിച്ചത് 150 കിലോ മീറ്റർ വേഗത്തിൽ

ഡ്രൈവർമാർക്ക് പോലും ഓടിക്കാൻ സാധിക്കാതെ പരാജയപ്പെട്ട ഒരു വണ്ടി നടൻ ദിലീപ് ഓടിച്ചതിനെപ്പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് ക്യാമറമാൻ സാലു ജോർജ്. മലയാളികളെ കുടുകുടെ ചിരിപ്പിച്ച സി.ഐ.ഡി മൂസ എന്ന ചിത്രത്തിൽ ഉപയോഗിച്ച നടുക്കു തുളയുള്ള ആ കാറിനെപ്പറ്റിയാണ് സാലു കേരളകൗമുദിയോട് മനസ് തുറന്നിരിക്കുന്നത്.

dileep

ക്യാപ്റ്റൻ രാജു ആ വണ്ടി മൂലങ്കുഴിയിൽ സഹദേവനെന്ന ദിലീപ് അവതരിപ്പിച്ച കഥാപാത്രത്തിന് പരിചയപ്പെടുത്തുന്നതും,​ ക്ലൈമാക്‌സ് സീനിൽ ദിലീപ് ആ കാറോടിക്കുന്ന രംഗങ്ങളുമൊക്കെ നമ്മെ ഒരുപാട് ചിരിപ്പിച്ചതാണ്. വളരെ പഴയ ഒരു ഫോറിൻ കാറാണ് ചിത്രത്തിനായി ഉപയോഗിച്ചത്.

'എനിക്ക് തോന്നുന്നു വേറെ ഡ്രൈവർമാർക്കൊന്നും ആ കാർ ഓടിക്കാൻ പറ്റില്ല, ദിലീപിനെക്കൊണ്ട് മാത്രമേ സാധിക്കൂകയുള്ളു. കാറിന്റെ നടുക്കൊരു ഓട്ടയുണ്ട്. ക്ലൈമാക്സ് സീനിലൊക്കെ ദിലീപ് ആ വണ്ടി ഉപയോഗിച്ചിട്ടുണ്ട്. അതിന്റെ കണ്ടീഷൻ അനുസരിച്ച് ഒരു അമ്പത് കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ അത് ഓടിക്കാൻ കഴിയില്ല. മുതലാളിയെ തൊഴിലാളിക്കറിയാമെന്ന് പറയുംപോലെ,100,​150 കിലോമീറ്റർ സ്പീഡിലൊക്കെ ദിലീപ് ആ കാർ ഓടിച്ചിരുന്നു. ഞാനൊക്കെ ആ വണ്ടി ഓടിക്കാൻ നോക്കിയിട്ടുണ്ട്. എന്നാൽ നീക്കാൻ പോലും കഴിഞ്ഞില്ല. എനിക്ക് തോന്നുന്നു ആ വണ്ടി ഇപ്പോഴും ദിലീപ് സൂക്ഷിച്ച് വച്ചിട്ടുണ്ടെന്ന്'-അദ്ദേഹം പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ACTOR DILEEP, CID MOOSA MOVIE, CAR, SALU GEORGE, MALAYALAM MOVIE, DILEEP VEHICLE, KAUMUDI TV
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.