SignIn
Kerala Kaumudi Online
Tuesday, 10 December 2019 5.19 PM IST

കോട്ടയത്ത് 13കാരി പീഡനത്തിനിരയായി: നാല് പേർ കസ്റ്റഡിയിൽ

pocso

കോട്ടയം: കോട്ടയം കിടങ്ങൂരിൽ പതിമൂന്നുകാരി പീഡനത്തിനിരയായി. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയിൽ നാല് പേരെ കസ്റ്റഡിയിലെടുത്തു.കുട്ടിയെ രണ്ട് വർഷമായി അഞ്ചുപേർ ചേർന്ന് പീഡിപ്പിച്ചുവെന്നാണ് പരാതി. പോക്സോ നിയമപ്രകാരം കിടങ്ങൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.

ദേവസ്യ,​റെജി,​ജോബി,​നാഗപ്പൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അൽപസമയത്തിനുള്ളിൽ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് റിപ്പോർട്ടുണ്ട്. മറ്റൊരു പ്രതി ബെന്നി ഒളിവിലാണ്.

പെൺകുട്ടിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. മെഡിക്കൽ റിപ്പോർട്ടിലാണ് ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്ന് വ്യക്തമായത്. തുടർന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, KOTTAYAM, POCSO CASE, POLICE CUSTODY, 13 YEAR OLD GIRL, HOSPITAL, MEDICAL REPORT
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.