പാർട്ട് III ബി.എ സപ്ലിമെന്ററി (ആന്വൽ സ്കീം) ഇംഗ്ലീഷ് പരീക്ഷയുടെ അഭിമുഖപരീക്ഷക്ക് അപേക്ഷിച്ചിട്ടുള്ളവർക്ക് 7-ന് പാളയത്തെ വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ രാവിലെ 10 മണി മുതൽ വൈവ നടത്തും.
സമ്പർക്കക്ലാസ്സ്
ഒന്നാം സെമസ്റ്റർ ബി.കോം ക്ലാസുകൾ (2019-20 ബാച്ച്) രണ്ടു മുതൽ കാര്യവട്ടത്തും കൊല്ലം ബി.എഡ് സെന്ററിലും ആരംഭിക്കും.
പരീക്ഷാഫീസ്
ആറാം സെമസ്റ്റർ ബി.ടെക് ഡിഗ്രി (2013 സ്കീം) സപ്ലിമെന്ററി/സെഷണൽ ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഡിസംബർ 2019 ന്റെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴ കൂടാതെ 12 വരെയും 150 രൂപ പിഴയോടെ 14 വരെയും 400 രൂപ പിഴയോടെ നവംബർ 16 വരെയും അപേക്ഷിക്കാം. സെഷണൽ ഇംപ്രൂവ്മെന്റ് ചെയ്യുന്ന വിദ്യാർത്ഥികൾ സർവകലാശാലയിൽ നേരിട്ട് അപേക്ഷിക്കുക.
പരീക്ഷാഫലം
കരിയർ റിലേറ്റഡ് CBCSS ബി.സി.എ ഡിഗ്രി കോഴ്സിന്റെ നാലാം സെമസ്റ്റർ (2013 സ്കീമിനു മുൻപ് -2010 & 2011 അഡ്മിഷൻ-മേഴ്സി ചാൻസ് & 2012 അഡ്മിഷൻ- സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 8 വരെ ഓൺലൈൻ മുഖേന അപേക്ഷിക്കാം.
നാലാം സെമസ്റ്റർ എം.എസ്സി ബോട്ടണി, എം.എ മലയാളം പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്കുള്ള അവസാന തീയതി 11.
നാലാം സെമസ്റ്റർ എം.എ ഹിസ്റ്ററി, എം.എ സംസ്കൃതം സ്പെഷ്യൽ (വേദാന്ത, ന്യായ, വ്യാകരണ, സാഹിത്യ, ജ്യോതിഷ), എം.കോം പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ത്രിദിന സെമിനാർ
ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് ആൻഡ് മാനുസ്ക്രിപ്ട് ലൈബ്രറി, കാര്യവട്ടം ക്യാമ്പസ്, 20 മുതൽ 22 വരെ 'Ancient Numerals and Measures in South India' എന്ന വിഷയത്തിൽ ത്രിദിന സെമിനാർ സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 10-നു മുമ്പായി 0471-2308421, 9895561955 നമ്പരുകളിൽ ബന്ധപ്പെടണം.